മനുഷ്യ ജീവിതത്തിൽ അപ്രസക്തമായ ശൈശവം , ബാല്യം എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾ കഴിഞ്ഞാണ് മനുഷ്യൻ കൗമാരത്തിൽ പ്രവേശിക്കുന്നത് .
കൗമാരം ( tennage )തുടങ്ങുന്നത് വരെ ഏറെക്കുറെ എല്ലാവരിലും കുട്ടിത്തത്തിന്റെ നൈർമാല്യം ഉണ്ടെന്നു തന്നെ പറയണം .
എന്താണ് കുട്ടിത്തം (innocence ) ? എന്താണ് വ്യക്തിത്വം ( personality )?.
കുട്ടിത്തത്തിന് വ്യക്തിത്വമില്ല . വ്യക്തിത്വത്തിന് കുട്ടിത്തമില്ല ( innocence )
സാമൂഹ്യമായി ഇടപെടുന്നതിന് മനുഷ്യനിൽ പരുവപ്പെടുന്ന പക്വതക്ക് സമൂഹം കൽപ്പിക്കുന്ന മൂല്യമാണ് വ്യക്തിത്വം .
മനുഷ്യ ജീവിതം പൊതുവെ പ്രശ്ന പരമാണെങ്കിലും കുട്ടികൾക്ക് പ്രശ്നങ്ങൾ താരതമേന്യ കുറവാണ് .
ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്നതോടെ
"ഞാൻ" എന്ന സങ്കൽപ്പം ( ego ) ജനിക്കുന്നതോടെ വ്യക്തിയിൽ അവനവന്റേതായ (private ) വൈകാരിക അസ്വസ്ഥതകളും ആകാംഷകളും ആശയക്കുഴപ്പങ്ങളും ആദ്യമായി സംജാതമാകുന്നു .
കൗമാരവും പ്രശ്നങ്ങളും .
പ്രാഥ മീകമായി മനുഷ്യന്റെ പ്രശ്നങ്ങൾ ഭൗതീകമാണ് .
ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വിശപ്പും ദാാവും സുരക്ഷിതാവസ്ഥയും ആരോഗ്യവുമാണ് മനുഷ്യന്റെ പ്രാഥമീക ആവശ്യങ്ങൾ .
അടുത്തത് ബുദ്ധിയുടെ ആവശ്യങ്ങളാണ് . ബുദ്ധിജീവിയായ മനുഷ്യനെ ക്രീയാത്മകനാക്കി സമൂഹ്യ ജീവിതത്തിൽ നിന്നും പരമാവതി സന്തോഷവും ആത്മ സംതൃപ്തിയും നേടുകയാണ് ബുദ്ധിയുടെ ആവശ്യങ്ങൾ .
അടുത്തത് "ഞാൻ" എന്ന വ്യക്തിയുടെ ആവശ്യങ്ങളാണ് . മനുഷ്യനിൽ ഞാനും എന്റെ സങ്കൽപ്പങ്ങളും സൃഷ്ടിക്കുന്ന വൈകാരിക ലോകമാണ് മനുഷ്യന് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് .
ഞാൻ എന്ന വ്യക്തി ആദ്യമായി സാമൂഹ്യ പ്രാധാന്യം നേടുവാൻ ആരംഭിക്കുന്ന സമയമാണ് കൗമാരം .
അതുകൊണ്ട് തന്നെ വ്യക്തിയുടെ അടിത്തറ ഇടേണ്ടത് കൗമാരത്തിലാണ് .
അനേകം ആളുകള്ക്ക് വഴിതെറ്റുന്നതും മാർഗ്ഗ ദര്ശനം ഇല്ലാതെ പോകുന്നതും കൗമാരത്തിലാണ്.
കൗമാരത്തിലേക്ക് കടക്കുന്ന വ്യക്തി നേരിടുന്ന ഒന്നാമത്തെ പ്രശ്നം ആത്മീയമാണ് (സത്യം ).
മനുഷ്യൻ സ്വന്തമായി തത്വം (സത്യം ) ചിന്തിക്കുവാൻ ആരംഭിക്കുന്നത് കൗമാരത്തിലാണ് .
അവിടെ നിന്നാണ് മനുഷ്യന്റെ വ്യക്തിപരമായ സാധ്യതകൾ ഉരുത്തിരിയേണ്ടത് .
എന്നാൽ വര്ഗീയതയും മതപരമായ ആചാരങ്ങളും വ്യക്തിയുടെ സ്വതന്ത്ര ചിന്തയെ തകര്ക്കുന്നതോടെ വ്യക്തിയുടെ സത്യന്വേഷണവും അവസാനിക്കുന്നതാണ് മനുഷ്യൻ ഒരു ദുരന്തമായി പരിണമിക്കുന്നതിന് കാരണം .
ആധുനീക മനുഷ്യനെ പ്രാകൃത സംസ്കാരത്തിൽ തളക്കുന്ന കൊടും പാതകമാണ് മതങ്ങളും അവരുടെ ദൈവങ്ങളും ചെയ്യുന്നത് .
അങ്ങനെ മനുഷ്യൻ ആകേണ്ട ജന്മം മൃഗീയതയിൽ നിനും മോചിപ്പിക്ക പ്പെടാതെ സ്വയം നരകങ്ങൾ തീർത്ത് ദുഃഖ സാഗരത്തിലേക്ക് പ്രവേശിക്കുന്ന വ്യക്തിക്ക് അതിൽ നിന്നുള്ള മോചനം മരണമാണ് .
കാരണം മതങ്ങൾ പറയുന്ന ദൈവത്തിന്റെ സൃഷ്ടിയല്ല മനുഷ്യൻ .
ഞാൻ എന്ന മിധ്യയിൽ നിന്നും ഞാൻ എന്ന മിഥ്യയിലേക്ക് പ്രവേശിക്കേണ്ട മഹത്തായ സാധ്യതയാണ് മനുഷ്യ ജന്മം .