മനുഷ്യൻ വിശ്വസിക്കുന്ന ദൈവം ഭിത്തിയിൽ തൂങ്ങുന്ന ചിത്രം പോലെയാണ് .
ചിത്രത്തിന് മുൻപിൽ എന്തൊക്കെ വേലകൾ കാട്ടിയാലും ചിത്രത്തിന് സത്യം ആകുവാൻ കഴിയില്ല .
സത്യത്തിന് ചിത്രം ആകുവാനും സാധ്യമല്ല .
ഏതെങ്കിലും ഒരു മനുഷ്യന്റെ "പടം" ഭിത്തിയിൽ തൂക്കിയിട്ട് അത് എന്റെ അച്ഛനാണ് എന്ന് പറയുന്നതാണ് വിശ്വാസം .
വിശ്വാസിയുടെ ബോധശൂന്യതയാണ് മിഥ്യയെ ആരാധിക്കുന്നതിന് കാരണം .
സത്യം ആരാധിക്കപ്പെടെണ്ടതല്ല . സത്യം അറിയപ്പെടെണ്ടാതാണ് .
അതിനു ആവശ്യം അന്വേഷണമാണ് .
സത്യാന്വേഷിയിലേക്ക് സത്യം ആകർഷിക്കപ്പെടുന്നത് സത്യത്തിന്റെ ശക്തിയാണ് .
കാന്തത്തിലേക്ക് ഇരുമ്പ് ആകർഷിക്കപ്പെടുന്നത് കാന്തത്തിന് ഇരുമ്പിനെക്കാൾ അനേകമടങ്ങ് ശക്തി ഉള്ളതുകൊണ്ടാണ് .
മനുഷ്യനും ദൈവവും (സത്യം ) തമ്മിലുള്ള ബന്ധം കാന്തവും ഇരുമ്പും പോലെയാണ് .
ഇരുമ്പിന് തുരുമ്പ് പിടിച്ചാൽ അത് കാന്തത്തിലേക്ക് ആകർഷിക്കപ്പെടുന്നില്ല എന്നത് പോലെയാണ് ദൈവ വിശ്വാസിയുടെ അവസ്ഥ .
ദൈവ വിശ്വാസിയിൽ ചിന്താശേഷിയില്ല. ബുദ്ധി വിശ്വാസങ്ങളുടെ (prejudice, അസത്യം ) കറ പുരണ്ട് സത്യവിരുദ്ധ മായിരിക്കുന്നു .
സത്യവിരുദ്ധം ആയി ജീവിക്കുന്ന മനുഷ്യൻ ജീവിക്കുന്നില്ല .
വിശ്വാസിയുടെ അവസ്ഥ അതിദയനീയമാണ് .
ബോധാശൂന്യമായ ബുദ്ധി എന്തൊക്കെയോ കാട്ടി കൂട്ടുന്നു .
അതെല്ലാം വിശ്വാസിയിൽ ദുഃഖം നിറയ്ക്കുന്നു .
അപ്പോഴും അവൻ സത്യവിരുദ്ധമായ ദൈവത്തെ (മിഥ്യ ) പാടി പുകഴ്ത്തുന്നു .
മരണശേഷം ഒരു സ്വർഗ്ഗത്തിൽ എത്തുമെന്ന് പ്രത്യാശിക്കുന്നു .
അപ്പോൾ "ജീവിതം" എന്തിനായിരുന്നു എന്ന ചോദ്യം ചോദിക്കുവാൻ പോലും
ദൈവ വിശ്വാസിയിൽ ബോധം പ്രവർത്തിക്കുന്നില്ല .
ബോധ ശൂ ന്യത ബുദ്ധിയുടെ സ്വഭാവമാണ് .
ബോധശൂന്യമായ ബുദ്ധി മിഥ്യയാണ് .
അതുകൊണ്ടാണ് ബുദ്ധി മിഥ്യയെ സൃഷ്ടിക്കുന്നത്
ബോധം സത്യമാണ് .
സത്യത്തിന് മിഥ്യയെ സൃഷ്ടിക്കുവാൻ കഴിയില്ല .
സത്യമാണ് ദൈവം .
സത്യതിനപ്പുറം പൂജിക്കപ്പെടുന്ന ദൈവങ്ങളും സത്യവിരുദ്ധമാണ് .
സത്യം എല്ലാ മനുഷ്യർക്കും ഗുരുവാണ് , നന്മയിലേക്കുള്ള വഴിയാണ് .
സത്യത്തിന് ചേരുന്ന പേരാണ് ദൈവം .
സത്യാചരണമാണ് ശരിയായ ദൈവാരാധന .
സത്യത്തിന്റെ പേരിൽ ഒരു മതവും സംഘനയും മാത്രമേ ഉണ്ടാകുവാൻ സാധിക്കൂ .
ഹിന്ദുവിലും ഇസ്ലാമിലും ക്രിസ്ത്യാനിയിലും വർഗീയത എന്ന തിന്മയുടെ വിഷമുണ്ട്.
അവരിൽ നിന്നും "വർഗീയത" നീങ്ങിയാൽ അവരെല്ലാം "സത്യം" എന്ന ദൈവത്തിൽ ഒന്നിക്കും .
അതോടെ ഭൂമിയിൽ യുദ്ധങ്ങളില്ല , രാജ്യാതിർത്തികളില്ല , മനുഷ്യർക്കിടയിൽ മതിലുകളില്ല .