1/17/2016

ജീവിതത്തിന്റെ യഥാർത്ത രസവും സുഖവും യോഗമാണ് , ഭോഗമല്ല .

ജീവിതത്തിന്റെ  യഥാർത്ത രസവും സുഖവും  ഭോഗമല്ല , യോഗമാണ് .

 സാധാരണ മനുഷ്യ ജീവിതം   ഭോഗ സുഖങ്ങളിൽ  അധിഷ്ടിതമാണ് .

 ഭോഗ സുഖങ്ങൾ  സ്വപ്ന അവസ്ഥയിലെ  സുഖം മാത്രമാണ് .

കാരണം  ഭോഗസുഖങ്ങൾ  വൈകാരിക  അനുഭവം മാത്രമാണ് .

വെള്ളത്തിന്‌ മുകളിൽ  അലയടിക്കുന്ന തിരകൾ പോലെയാണ്  വികാരം .

ബാഹ്യ പ്രേരണയാൽ  ഉണ്ടായി നശിക്കുന്ന ഒരു അസ്ഥിരതയാണ്  ( illusion ) തിരകൾ.

വ്യക്തിയെ വൈകാരിക സുഖങ്ങൾക്ക് അപ്പുറം കൊണ്ടുപോകുവാൻ ബുദ്ധിക്ക്  സാധ്യമല്ല .

വ്യക്തി ബുദ്ധിയെ കടന്നു പോകുമ്പോൾ മാത്രമാണ്  യോഗം സംഭവിക്കുന്നത്‌ .

അപ്പോൾ  വ്യക്തി  സ്വന്തം  ബുദ്ധിയുടെ  മിഥ്യാ ലോകത്ത് നിന്നും
 സത്യം  (ഉള്ളത് ) എന്ന അവസ്ഥയിലേക്ക്  ( reality )  പ്രവേശിക്കുന്നു .

 Self realizing happens  only by going beyond oneˋs own intellect.

അതാണ്‌  ക്രിസ്തു  പറഞ്ഞതായ  വ്യക്തിയുടെ പുനർ ജനനം (re-incarnation ) .

അതുകൊണ്ടാണ്  ക്രിസ്തു  സ്വയം  രാജാവായത്‌  (sovereign , oso ).

ബോധ പ്രാപ്തനായ  മനുഷ്യൻ  പിന്നീട് ഒരിക്കലും സ്വപ്നാവസ്തയിലേക്ക്  മടങ്ങുന്നില്ല .

കാരണം ബുദ്ധി  സ്വയം പരിമിതമാണ് . ബോധം അപരിമിതമാണ്  ( eternal  and immortal ).

ഭോഗം സംഭവിപ്പിക്കലാണ്  (needs effort ). യോഗം സംഭവിക്കലാണ് .

യോഗാവസ്ഥയിൽ സുഖം  അന്വേഷിച്ചു എവിടെയും പോകേണ്ടതില്ല .

കാരണം  യോഗം  നന്മകളുടെ ഉറവിടവും  പ്രപഞ്ച കേന്ദ്രമായ പരിശുദ്ധിയുമാണ് .

    ബുദ്ധിയും ഇന്ദ്രിയങ്ങളും ചേർന്ന്  ചിന്തയിൽ  സൃഷ്ടിക്കപ്പെടുന്ന   ഒരു വൈകാരിക  അനുഭവമാണ്  (illusion )  ഭോഗസുഖം .

സന്തോഷം അല്ലെങ്കിൽ സങ്കടം  എന്ന ദ്വൈതാവസ്ഥയാണ്  ഭോഗം സൃഷ്ടിക്കുന്നത് .

ഭോഗസുഖങ്ങൾ  പോലെ  യോഗ സുഖം  ശരീരത്തിലല്ല  സംഭവിക്കുന്നത്‌ .

യോഗം ആത്മീയമാണ് ( സത്യം ) . ഭോഗം  ഭൗതീകമായ  തോന്നലാണ്   (illusion ).

എല്ലാ തോന്നലുകളും  ബുദ്ധിയുടെ സൃഷ്ടിയാണ് .

മനുഷ്യൻ  സ്വയം സൃഷ്ടിച്ച്  ആരാധിക്കുന്ന ദൈവം  മിഥ്യയാണ്‌  (illusion ).

ദൈവ  ആരാധന  ഭൗതീക  സുഖങ്ങളുടെ  ആവശ്യപ്പെടലാണ് .

ദൈവത്തെ സ്തുതിച്ചാൽ  (praise the Lord ) എനിക്ക് എല്ലാം ലഭിക്കും എന്ന പ്രത്യാശയാണ്  ആരാധന .

ഭോഗിയുടെ ആരാധനയിൽ ഭക്തി  കപടമാണ്  (ഭൗതീകം ).

കാരണം ആരാധിക്കപ്പെടുന്ന  ബിംബം  വ്യാജമാണ് . ആരാധിക്കുന്ന  വ്യ ക്തിയും വ്യാജമാണ്.

ഭോഗിയിൽ  ഭക്തി  യാന്ത്രീകമായ  ഒരു  പ്രവർത്തനമാണ്  (ശീലം ).

യോഗത്തിൽ  ഭക്തി  സംതൃപ്തിയാണ് .

കാരണം  യോഗിയിൽ ദ്വൈതാവസ്ഥയില്ല .