1/09/2016

മരണം ഒരു യാത്രയാണോ ? ആണെങ്കിൽ എങ്ങോട്ട് ?



ജനനവും  മരണവും  രണ്ടു സംഭവങ്ങളാണ് .

ജീവ ജാലങ്ങളിൽ  ആരാണ്  ജനിക്കുന്നത്  ?.

ജടത്തിൽ (matter ,വസ്തു )  ജീവൻ  ചേരുന്നതാണ്  ജനനം .

ജടത്തിൽ നിന്നും ജീവന പോകുന്നത് മരണവും .

ജടത്തിൽ നിന്നും  ജനിക്കുന്നത്  ജടമാണ് .

മൃഗങ്ങളിൽ  ശരീരമാകുന്ന  മാംസം  ജടമാണ് .

മനുഷ്യ ശരീരവും  ജടമാണ് .

അമ്മയുടെ ഗർഭപാത്രത്തിൽ  അണ്ഡവും ബീജവും  ചേരുന്ന നിമിഷം  ഒരു പുതിയ  ശരീരം ജനിക്കുന്നു .

ഒൻപതു മാസം നിരന്തരമായി വളർന്നു  ഒരു ശിശു  പ്രസവത്തിൽ പുറത്തു വരുന്നു .

ഇതിനെയാണ്  ബോധശൂന്യനായ  മനുഷ്യൻ  ജന്മദിനമായി ആഘോഷിക്കുന്നത് .

സത്യത്തിൽ  അവിടെ ഒരു  മനുഷ്യൻ ജനിക്കുന്നില്ല .

ജനിക്കുന്നത്  പൂർണ്ണ വളർച്ചയെത്തിയ  ഒരു ശിശു ശരീരമാണ് .

ജനന  ശേഷമാണ്  മനുഷ്യനിൽ  ബുദ്ധിയുടെ  വളർച്ച  ആരംഭിക്കുന്നത് .

പഞ്ചെന്ദ്രീയങ്ങളുടെ  കേന്ദ്രമായിട്ടാണ്  ബുദ്ധി വളരുന്നത്‌ .

ബുദ്ധി (intelligence ) ഒരു  പ്രവർത്തനമാണ് .

നിരന്തരമായ  പരിശീലനഫല മായാണ്   ( repeated  training ) ബുദ്ധിയിൽ ധാരണകൾ  ഉറക്കുന്നത് .

ധാരണകളാണ്  വ്യക്തിക്ക്  (ഞാൻ ) കർമ്മത്തിന് ആവശ്യമായ  യുക്തികളെ സൃഷ്ടിക്കുന്നത് .

അതുകൊണ്ടാണ്  വ്യക്തി ബുദ്ധിക്ക് അടിമയായിരിക്കുന്നത് .

എന്നാൽ ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് . അതാണ്‌ മനുഷ്യനിൽ  പ്രശ്നങ്ങളുടെ  കാരണം .

സാധാരണ മനുഷ്യനിൽ മരണമാണ് പ്രശ്നങ്ങളുടെയും  ദുഖത്തിന്റെയും  അസ്തമനം .

മരണം  ഒരു യാത്രയല്ല . കാരണം യാത്ര പോകുവാൻ  ആരും  മനുഷ്യനിൽ അവശേഷിക്കുന്നില്ല .

മരണത്തിൽ ജീവൻ എന്ന ജൈവ ഊർജം  ശരീരത്തെ വിട്ടു പോകുന്നു .

അതോടെ  "ഞാൻ " എന്ന  വികാരവും (മിഥ്യ ) യും  തകരുന്നു .

സത്യം  സാക്ഷാത്ക്കരിക്കുന്ന  മനുഷ്യൻ  മരണത്തിനു മുൻപേ  മിഥ്യയെ ഉപേക്ഷിച്ചു സത്യത്തിൽ ലയിക്കുന്നു .

അതാണ്‌ ക്രിസ്തു പറഞ്ഞ  പുനർ ജനനം ( ബോധ പ്രാപ്തി ) .

ബോധ പ്രാപ്തിയാണ്   മനുഷ്യ ജന്മത്തിന്റെ  മഹത്തായ സാധ്യതയും .