1/02/2016

മനുഷ്യത്വം ജാടയല്ല .



സ്വന്തമായ  ഒരു സ്വഭാവം  ഇല്ലാതെ  ജീവിക്കുന്ന  ഏക  ജീവിയാണ്  മനുഷ്യൻ .

അതിനു കാരണം  രണ്ടാണ്  .

ഒന്ന് - ബുദ്ധിയാണ്  മനുഷ്യന്റെ  കേന്ദ്രം . രണ്ടു് -  വ്യക്തി സ്വന്തം ബുദ്ധിക്ക് അടിമയാണ് .

ബുദ്ധി  സ്ഥിരമായി  ഭ്രമിച്ചു കൊണ്ടിരിക്കുന്ന  മനുഷ്യന്റെ സ്വഭാവവും  അതിനനുസരിച്ച്  മാറുന്നു .

അതാണ്‌ മനുഷ്യൻ  അവസരത്തിനൊത്ത്  ഏതെങ്കിലും  മൃഗ സ്വഭാവം  പ്രകടിപ്പിക്കുന്നത് .

സ്വബോധം  നേടുന്ന മനുഷ്യനിൽ   ബുദ്ധി  സ്ഥിരത  ഉണ്ടാവുന്നതോടെ  സ്വഭാവവും  മനുഷ്യത്വം  ആകുന്നു .

സ്വബോധം  ഇല്ലാത്ത മനുഷ്യനിൽ
  മനുഷ്യത്വം  അസാധ്യമാണ് , പ്രകടനം (ജാഡ ) മാത്രമാണ്  സാധ്യമായത് .