സത്യം (ബോധം ) മനുഷ്യന് ഒരു ലക്ഷ്യമല്ല , മാർഗ്ഗമാണ് .
ബോധശൂന്യതയാണ് മനുഷ്യനെ സത്യത്തിൽ നിന്നും അകറ്റുന്നത് .
മനുഷ്യനിൽ "ഞാൻ" എന്ന അഹങ്കാരത്തിന്റെ പ്രകടനമാണ് സംസ്കാരം .
പരിഷ്കാരത്തിന്റെ (innovation ) നിലക്കാത്ത പരിണാമമാണ് "സംസ്കാരം" .
"ലജ്ജ "-- സംസ്കാരത്തിന്റെ സൃഷ്ടിയാണ് .
സംസ്കാരമില്ലാത്ത പ്രാകൃത മനുഷ്യന് ലജ്ജിക്കേണ്ട ആവശ്യമില്ല .
സംസ്കാരം ബുദ്ധി സൃഷ്ടിക്കുന്ന മിഥ്യയാണ് . അത് "ഞാൻ" എന്ന അഹങ്കാരമാണ് .
അഹങ്കാരമില്ലാത മനുഷ്യന് ലജ്ജിക്കേണ്ട ആവശ്യമില്ല . കാരണം ലജ്ജ അഹങ്കാരം ആവശ്യപ്പെടുന്ന ശിക്ഷയാണ് .
സമൂഹത്തിൽ വ്യക്തികൾ സ്വയം സൃഷ്ടിച്ചെടുക്കുന്ന വിലയും നിലയുമാണ് ലജ്ജക്ക് ആധാരം.
അവനവനു തോന്നുന്ന അഥമ വികാരം മാത്രമാണ് ലജ്ജ .
ബോധാപ്രാപ്തനായ മനുഷ്യന് സംസ്കാരം വ്യർഥമാണ് . നഗ്നതയാണ് സത്യം .
"ഞാൻ" എന്ന സത്യം ദര്ഷിക്കുന്ന വ്യക്തിയിൽ അഹങ്കാരം നശിക്കുന്നതോടെ ലജ്ജയും നശിക്കുന്നതാണ് .