ബുദ്ധി ജീവിയായ മനുഷ്യനിൽ
പ്രണയിക്കുന്ന ബുദ്ധി ബോധശൂന്യമാണ്.
ബുദ്ധിയും പ്രണയവും മിഥ്യയാണ് . സ്നേഹമാണ് സത്യം .
കാമം ഇല്ലാത്ത പ്രണയമാണ് സ്നേഹം .
സ്ത്രീയും പുരുഷനും പരസ്പരം പൂരിപ്പിക്കേണ്ട അപൂർണ്ണതയാണ് .
സ്നേഹമെന്ന സത്യത്തിൽ മാത്രമേ അത് പൂർണ്ണമാവുകയുള്ളൂ .
സത്യം പൂർണ്ണമാകുന്നത് വരെ
പുരുഷൻ സ്ത്രീയിൽ അന്വേഷിക്കുന്നതും സ്ത്രീ പുരുഷനിൽ അന്വേഷിക്കുന്നതും പരസ്പരം കണ്ടെത്തുകയില്ല .
മനുഷ്യനിൽ അന്ത:രംഗത്തെ യുദ്ധമെന്നതുപൊലെ സംഘര്‍ഷഭരിതമാക്കുന്ന തീവ്ര വികാരമാണ് "പ്രണയം".
മനുഷ്യനിൽ സത്യം പൂർണ്ണമാകുന്നത് വരെ ബോധ ശൂന്യമായ ബുദ്ധി പല തരം ആത്മ സംഘര്‍ഷങ്ങളെ സൃഷ്ടിക്കുന്നു .