1/30/2016

സ്വകാര്യതയുടെ മനുഷ്യാവകാശം

സാമൂഹ്യ ജീവിതം  വിജയിപ്പിക്കാതെ  വ്യക്തിയുടെ ഭൗതീക  ജീവിതം  വിജയിപ്പിക്കുവാൻ സാധ്യമല്ല .

വ്യക്തിയുടെ ഭൗതീക ജീവിതം ഭോഗ സുഖങ്ങളിൽ  അധിഷ്ടിതമാണ് .

ഭോഗ സുഖങ്ങളുടെ ആസ്വാദനം  ആത്മീയതയിൽ (സത്യം )  അധിഷ്ടിതമാണ്.

 പ്രപഞ്ചം  സത്യത്തിലധിഷ്ടിതമാണ്.

സത്യം എന്താണ് എന്ന്  സ്വയം പഠിക്കുന്ന  പാഠശാലയാണ്  ജീവിതം .

99.99  % മനുഷ്യരും  സത്യം  അവഗണിച്ചു ജീവിക്കുന്നതിന്‌ കാരണം  സത്യത്തെപ്പറ്റിയുള്ള   തെറ്റായ ധാരണകളാണ് .

തെറ്റായ ധാരണകളിൽ  മുഖ്യമായത്  "ഞാൻ " എന്ന ധാരണയാണ് .

വ്യക്തികൾക്കിടയിലുള്ള  ഭൗതീകമായ  ഇടപെടലാണ്  സാമൂഹ്യ ജീവിതം .

സാമൂഹ്യജീവിതം  ശരിയെങ്കിൽ  വ്യക്തിക്ക്  തിരികെ ലഭിക്കുന്നത്  സന്തോഷമാണ് .

സാമൂഹ്യജീവിതം തെറ്റാണ് എങ്കിൽ വ്യക്തിക്ക്  തിരികെ ലഭിക്കുന്നത്  സങ്കടമാണ് , സന്തോഷമല്ല.

ഭോഗസുഖങ്ങളുടെ  അനുഭവമാണ്   സന്തോഷം.

വ്യക്തികളുമായി  ഇടപെടുമ്പോൾ
നമ്മുക്ക്   സ്വീകാര്യത (acceptance )  ലഭിക്കുവാൻ മനുഷ്യൻ പഠിച്ചിരിക്കേണ്ട  അനേകം  മര്യാതകൾ ( manners ) ഉണ്ട് .

അതിൽ മുഖ്യമാണ്  സ്വകാര്യതയും  (personal space )  "ദൂര പരിധിയും .

വ്യക്തിയും ദൈവവുമായി അകലം അരുത് , വ്യക്തികൾക്കിടയിൽ പരിധി വിട്ട അടുപ്പം അരുത് .

സാമൂഹ്യ ജീവിയായ മനുഷ്യന് വ്യക്തിയുടെ സ്വകാര്യതയും സ്വൈര്യതയും വളരെ പ്രധാനമാണ് .

ദൈവവുമായി (സത്യം ) ദൂരം പാലിക്കുന്നതും മനുഷ്യരുമായി ദൂരം പാലിക്കാത്തതും മനുഷ്യന്റെ ഭോഗ സുഖം  തകർക്കും .

കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും  മനുഷ്യന്റെ വ്യക്തിപരമായ ഇടപെടലുകളിൽ ശരീരീകാമായും (physical )
വൈകാരീകമായും (emotional ) മനുഷ്യൻ പാലിച്ചിരിക്കേണ്ട ദൂര പരിധി വ്യത്യസ്തമാണ് .

സാമൂഹ്യ ജീവിയായ മനുഷ്യന്റെ സ്വസ്ഥതയും (peace ) സുരക്ഷിതത്വവും (comfort ) വ്യക്തിയുടെ സ്വകാര്യതയിലാണ്.

വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനുവാദം ഇല്ലാതെ അതിക്രമിച്ചു കടക്കുന്നത്‌ ഹീനമാണ് .

അപരിചിതരായ വ്യക്തിയുമായി ഇടപെടുമ്പോള്‍ വാക്കുകളേപ്പോലെ തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് അവരുടെ സ്വകാര്യ മേഖലയിലേക്ക് (privatespace ) പ്രവേശിക്കാതിരിക്കുകയെന്നത് .

പുരുഷനും സ്ത്രീയും പരസ്പരം ഇടപെടുമ്പോൾ പുരുഷൻ സ്വയം സൂക്ഷിക്കേണ്ട ചുരുങ്ങിയ അകലം ഒന്നര മീറ്റർ ( 1.5 meter distance ) ആണ് . അല്ലെങ്കിൽ അത് സ്ത്രീകളെ അസ്വസ്ഥമാക്കും.

ജോലിസ്ഥലത്ത് മേലധികാരികളുമായി ബന്ധപ്പെടുമ്പോഴും നിശ്ചിത അകലം പാലിച്ചിരിക്കണം .

വ്യക്തിയുടെ സ്വകാര്യ മേഖല ( private  zone ) വ്യക്തിയുടെ സുരക്ഷിത മേഖലയും ( comfort zone ) കൂടിയാണ് എന്നത് കൊണ്ടാണ് സാമൂഹ്യ ഇടപെടലുകളിൽ നാം ദൂരപരിതി സൂക്ഷിക്കേണ്ടത് ആവശ്യമായിരിക്കുന്നത് .

പുരുഷന്മാർ അന്യ സ്ത്രീകളും  കുട്ടികളും  ആയി  ഇടപെടുമ്പോൾ സ്വകാര്യ മേഖല ദൂര പരിധി ( minimum  distance ) ലംഘിക്കുന്നത്   മനുഷ്യാവകാശ ലംഘനമാണ് ( human rights violation ).