ബുദ്ധി ജീവിയായ മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടമാണ് വിശ്വാസം (മുൻവിധി ).
മനുഷ്യനെ നയിക്കുന്ന അനേകം വിശ്വാസങ്ങളിൽ മുഖ്യമാണ് "ഞാൻ " ഉണ്ട് എന്ന വിശ്വാസം (ആത്മ വിശ്വാസം ) .
ആത്മവിശ്വാസം ക്ഷയിക്കുന്ന വ്യക്തിയെ നയിക്കുന്ന മുഖ്യ വിശ്വാസമാണ് "ദൈവം ".
ദൈവ വിശ്വാസം ഉള്ളതുകൊണ്ട് സാത്താനും ഉണ്ടെന്നു മനുഷ്യൻ വിശ്വസിക്കണം .
അറിയാത്തതും ഇല്ലാത്തതുമായ എന്തെങ്കിലും ഉണ്ട് (സത്യമാണ് ) എന്ന തോന്നലാണ് (feeling ) വിശ്വാസം .
അറിവുകൾ ബുദ്ധിയിൽ സൃഷ്ടിക്കുന്ന ധാരണകൾ (perception ) വ്യക്തിയിൽ ഉറക്കുന്നതാണ് വിശ്വാസം .
എല്ലാ വിശ്വാസങ്ങളും അന്ധമാണ് എന്നതാണ് വിശ്വാസങ്ങളിലെ അപകടം .
മനുഷ്യർക്കിടയിലുള്ള സാമൂഹ്യ ബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ് .
വിശ്വാസം തകരുന്നതോടെ ബന്ധങ്ങളും തകരുന്നു .
യുക്തിവാദിയിൽ അന്ധവിശ്വാസമില്ല എന്ന ധാരണ തെറ്റാണ് .
ദൈവവും സാത്താനും ഒഴികെ മറ്റെല്ലാ വിശ്വാസങ്ങളും യുക്തി വാദിയിലും ദൈവ വിശ്വാസിയിലും ഒരുപോലെ തന്നെ നില നില്ക്കുന്നുണ്ട് .
ശാസ്ത്രം തെളിയിക്കുന്നത് മാത്രമാണ് സത്യം .
സത്യത്തിനു പുറത്ത് ശാസ്ത്രത്തിനും അനേകം ധാരണകൾ ( imaagination )ഉണ്ട് .
അതെല്ലാം ശാസ്ത്രം പഠിക്കുന്ന മനുഷ്യന്റെ പരിമിതിയാണ് .
മനുഷ്യന്റെ പരിമിതി സ്വന്തം ബുദ്ധിയുടെ പരിമിതിയാണ് .
ബുദ്ധിയുടെ തലത്തിൽ (ഭോഗി ) മാത്രമാണ് വിശ്വാസങ്ങൾ നില നില്ക്കുന്നത് .
ബോധ തലത്തിൽ (യോഗി ) വിശ്വാസങ്ങൾക്ക് പ്രസക്തിയില്ല .
ആത്മജ്ഞാനം (സ്വബോധം ) നേടുന്ന മനുഷ്യൻ ബുദ്ധിയുടെ പരിമിതിയെ തകർക്കുകയും വിശ്വാസങ്ങളോട് വിട പറയുകയും ചെയ്യുന്നു .
സ്വബോധം ലഭിക്കാത്ത മനുഷ്യൻ സ്വന്തം വിശ്വാസങ്ങളുടെ തടവിലാണ് .
ചിന്തയില്ലാത്ത ബോധ ശൂന്യതയാണ് മതം.
മതങ്ങളെക്കാൾ ഉത്തമമാണ് ശാസ്ത്ര ബോധം . ( മനുഷ്യന് പുറത്തുള്ള സത്യം )
മനുഷ്യ ചിന്തയുടെ ബുദ്ധിപരമായ അന്വേഷണമാണ് ശാസ്ത്രം
ശാസ്ത്രത്തെക്കാൾ ഉത്തമമാണ് സത്യചിന്തയും സത്യോപാസനയും .
സത്യം (സ്വബോധം ) മനുഷ്യനെ സ്വന്തം ബുദ്ധിക്കും മുകളിലേക്ക് കൊണ്ട് പോകുന്നു .
സ്വബോധം പൂർണ്ണമാകുന്നതാണ് സം പൂർണ്ണ മനുഷ്യൻ (holistic human being )