1/04/2016

ബുദ്ധിജീവിയായ  മനുഷ്യനോളം

ദയനീയാവസ്ഥയിൽ  ജീവിക്കുന്ന  മറ്റൊരു  ജീവിയും  ഭൂമിയിലില്ല .

അവനവന്റെ  സ്വന്തം ബുദ്ധിയും  യുക്തിയുമാണ്  അതിനു പിന്നിൽ പ്രവർത്തിക്കുന്നത്.

ആധുനീക മനുഷ്യനിലും  ബുദ്ധി  ബോധാശൂന്യമാണ് .

ബോധശൂന്യമായ  ബുദ്ധിയുടെ  നിയന്ത്രണത്തിൽ ജീവിക്കുന്ന മനുഷ്യന്റെ ജീവിതം  അതി ദയനീയമാണ് .

ബുദ്ധിയിൽ അടിഞ്ഞു കൂടുന്ന  അന്ധ വിശ്വാസങ്ങളാണ്  അതിനു കാരണം

എന്നാൽ പ്രാകൃത മതങ്ങളും  ദൈവ വിശ്വാസികളും  അതിന്റെ ഉത്തരവാദിത്വം
  സ്വന്തം ദൈവത്തിനു  നൽകി  സ്വയം അഹങ്കരിക്കുന്നു .

അണ്ണാൻ  കുഞ്ഞിനെ  ആരും  മരം കയറ്റം  പഠിപ്പിക്കുന്നില്ല. എന്നാൽ ഒരു തവണ പോലും  അതിന്  വീഴ്ച  സംഭവിക്കുന്നില്ല.

മനുഷ്യന്റെ അവസ്ഥ  നേരെ മറിച്ചാണ് .

വിജയത്തിന്റെ  കൊടുമുടികൾ  കീഴടക്കുന്ന  പലർക്കും

  അന്ത്യ നാളുകൾ  ജയിലുകളാകുന്നത്  സ്വന്തം ബുദ്ധിയുടെ പരിമിതി കൊണ്ടാണ് .

സ്വബോധം കൊണ്ടല്ലാതെ  മനുഷ്യന്  ബുദ്ധിയുടെ  പരിമിതിയെ  മാറി കടക്കുക  അസാധ്യമാണ്.