സ്വർഗ്ഗം ഇവിടെയാണ്
സ്വർഗ്ഗം ഒരവസ്ഥയാണ് . അത് ഇപ്പോൾ ഇവിടെയാണ് .
ഭൂമിയിലല്ലാതെ മറ്റൊരു സ്വർഗ്ഗം എവിടെയും ഇല്ല .
വ്യത്യസ്ഥമായ ഭാഷയുടെയും സംസ്കാരങ്ങളുടെയും അടിസ്ഥാനത്തിൽ
ഭൂമിയിൽ വ്യത്യസ്ഥ രാജ്യങ്ങൾ ഉണ്ടായിരിക്കുന്നത് നല്ലതാണ് .
എന്നാൽ വ്യത്യസ്ഥ മതങ്ങളും ദൈവങ്ങളും ഉണ്ടായിരിക്കരുത്.
വ്യത്യസ്ഥ മതങ്ങളും ദൈവങ്ങളും വർഗീയ യുദ്ധം അനിവാര്യമാക്കുന്നു .
അതിർത്തികളിൽ പടയാളികളും ആയുധങ്ങളും യുദ്ധവും വർഗീയതയുടെ ആവശ്യമാണ് .
സ്വബോധമുള്ള മനുഷ്യർ അഹങ്കാരം (വർഗീയത ) വെടിഞ്ഞ് പരസ്പരം സ്നേഹിച്ച് ഭൂമിയെ സ്വർഗ്ഗം ആക്കുന്നു .
ബോധശൂന്യമായ മതവും വിശ്വാസികളും മരണാനന്തര സ്വർഗ്ഗത്തിന് വേണ്ടി ഭൂമിയെ നരകമാക്കുന്നു .