എന്താണ് പണം (money ) ? Money is liquid and transitory wealth .
ഭോഗിയായ മനുഷ്യൻ ആഗ്രഹിക്കുന്നത് ഭോഗവിഭവങ്ങളിൽ നിന്നുള്ള സംതൃപ്തിയാണ് .
കൈയിലുള്ള പണത്തേക്കാൾ കൂടുതൽ ആയിരിക്കും "ഞാൻ " എന്ന ഭോഗിയുടെ ആഗ്രഹങ്ങൾ .
കാരണം ആഗ്രഹങ്ങൾ സാക്ഷാത്കരിക്കപ്പപെടാത്ത സ്വപ്നങ്ങളാണ് .
വിഭവങ്ങളുടെ ( resources ) വ്യവഹാര മാധ്യമമാണ് (medium for exchanging resources ) പണം.
മനുഷ്യൻ അപ്പപ്പോൾ നില നിൽക്കുന്ന സാമൂഹ്യ ശ്രേണിയനുസരിച്ച് ആ സമൂഹത്തിന്റെ സ്വപ്നങ്ങളും സമാനമായിരിക്കും .
അവനവനോട് തൊട്ടടുത്ത് നിൽക്കുന്ന ബന്ധുവോ സുഹൃത്തോ സാക്ഷാത്കരിച്ച ഒരു സ്വപ്നമായിരിക്കും മനുഷ്യൻ എപ്പോഴും സഫലീകരിച്ചു കാണുവാൻ ആഗ്രഹിക്കുന്നത് .
ഒരു സ്വപ്നം സഫലീകരിക്കുന്നതോടെ അടുത്തത് സ്വയം ജന്മമെടുക്കുന്നു .
അതുകൊണ്ടാണ് മനുഷ്യന് പണം എന്നും ആവശ്യത്തെക്കാൾ കുറവായിരിക്കുന്നത് .
എന്നാൽ പിശുക്കൻ ഭോഗ തൃഷ്ണയെ നിയന്ത്രിക്കുന്നത് കൊണ്ട് തന്റെ കൈയ്യിൽ എന്നും പണം ഉണ്ടാകുന്നു .
ധാരാളി ബോധശൂന്യനായത് കൊണ്ട് പണം കയ്യിൽ വരുന്നതിനു മുൻപേ കടം വാങ്ങി സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കുന്നു .
സമ്പന്നന്നായ മനുഷ്യനും കൈയ്യിൽ പണം ഇല്ലാത്ത അവസ്ഥ ദയനീയമാണ് .
മനുഷ്യൻ അടിസ്ഥാനപരമായി ഭോഗിയാണ് . ഭോഗിയുടെ ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല .
അതുകൊണ്ട് തന്നെ പണത്തിന്റെ ആവശ്യവും കൂടുകയല്ലാതെ കുറയുന്നില്ല .
പണം ഭാവിയിലേക്ക് കരുതി വയ്ക്കുന്നതാണ് ധനം അഥവാ സമ്പത്ത് .
സമ്പന്നതക്ക് മനുഷ്യ ജീവിതം സഫലമാക്കുവാൻ സാധ്യമല്ല .
കാരണം ബുദ്ധി ജീവിയായ മനുഷ്യൻ (ഭോഗി ) ഭൗതീകമായ അസ്ഥിത്വം (മിഥ്യയായ അഹങ്കാരം ) മാത്രമാണ്
ഭോഗിയായ മനുഷ്യനിൽ മറ്റൊരു മഹത്തായ "ആത്മീയ സാധ്യത" ( പ്രപഞ്ച സത്യം ) കൂടി നില നിൽക്കുന്നുണ്ട് .
എന്നാൽ ബുദ്ധിക്ക് ഈ സത്യം അറിയില്ല .
അതുകൊണ്ടാണ് മനുഷ്യൻ പണത്തിനും ഭോഗ സുഖത്തിനും വേണ്ടി
എന്തും ( തിന്മകൾ ) ചെയ്യുന്നത് .
മനുഷ്യനിൽ നില നിൽക്കുന്ന ആത്മീയ സാധ്യത തിരിച്ചറിയുവാൻ "സ്വാബോധം " ആവശ്യമാണ് .
ഭ്രമിക്കാത്ത സ്ഥിര ബുദ്ധിയാണ് ബോധം .
ബോധം മനുഷ്യനിൽ സ്ഥിരപ്പെടുന്നതാണ് സ്വബോധം .
സ്വബോധം ലഭിക്കാത്ത മനുഷ്യന് പണത്തോടുള്ള സമീപനം ഒരിക്കലും ശരിയാകുന്നില്ല .
അതുകൊണ്ടാണ് പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും അതുകൊണ്ട് ഭോഗി ദുഃഖം അനുഭവിക്കുന്നത് .
പണം കൊണ്ട് ദുഃഖം അനുഭവിക്കാതിരിക്കുവാനും ആവശ്യത്തിനുപകരിക്കുവാനും
അതിന്റെ ഉപയോഗക്രമം ( managing ) ഉത്തമമായിരിക്കണം .
സ്വബോധം ഇല്ലാത്ത വ്യക്തിക്ക് വിഭവങ്ങളുടെ ഉപയോഗം ഉത്തമമായി ക്രമീകരിക്കുക അസാധ്യമാണ് .
മനുഷ്യർക്കിടയിലെ സാമൂഹ്യ ബന്ധങ്ങൾ തകരുന്നതിന് മുഖ്യ കാരണം പണമാണ് .
മനുഷ്യന്റെ ഭോഗ സാമ്രാജ്യം (ego ) പണത്തിൽ അധിഷ്ടിതമാണ് എന്നതാണ് അതിനു കാരണം.
ചോദിച്ചു വരുന്നവർക്ക് മുൻപിൽ പണപ്പെട്ടി തുറന്നു വച്ചാൽ അത് കാരുണ്യമാണ് .
അവിടെയും പണത്തോടുള്ള മനോഭാവം ശരിയാകുന്നില്ല .
പണവും പണത്തിന്റെ ആവശ്യങ്ങളും "ഞാൻ " എന്ന വികാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു .
ഞാൻ മിഥ്യ ആണെങ്കിൽ അതിന്റെ പ്രവർത്തനങ്ങളും മിഥ്യയാകുന്നു .