1/21/2016

ശരീരം ജനിക്കുമ്പോൾ ബുദ്ധി ജനിക്കുന്നില്ല



ശരീരത്തിൽ  മനുഷ്യനുണ്ട്‌  എന്നാണു മനുഷ്യൻ  തെറ്റായി  ധരിക്കുന്നത് .

സ്വന്തം ശരീരം  കറുത്ത് ഇരിക്കുന്നതും ,വെളുത്ത് ഇരിക്കുന്നതും  തടിച്ചിരിക്കുന്നതും   മെലിഞ്ഞ്  ഇരിക്കുന്നതും  മനുഷ്യനെ  വ്യകുലപ്പെടുത്തുന്നു .

മനുഷ്യ ശരീരം (ദേഹം ) ജീവനുള്ള ഒരു വസ്തു മാത്രമാണ് .

ശരീരത്തെ വഹിക്കുന്ന ദേഹിയാണ്  (വ്യക്തി ) മനുഷ്യൻ .

ദേഹിയെ നിയന്ത്രിക്കുന്ന  കേന്ദ്രമാണ് ബുദ്ധി .

ദേഹിയെ ക്രീയാത്മകമാക്കുകയും  തിരിച്ചറിവ്  (ബോധം ) നല്കുകയും ചെയ്യുന്നതാണ്  ബുദ്ധി .

ശരീരം ജനിക്കുമ്പോൾ  ബുദ്ധി  ജനിക്കുന്നില്ല .

ബുദ്ധി  ഞാൻ എന്ന മിഥ്യയുടെ  പടി പടിയായ  വളർച്ചയാണ് .

ബുദ്ധി വളരുന്നത്‌  അറിവുകളിൽ കൂടിയാണ് .

എന്താണോ അറിഞ്ഞത്  അവിടെ നിന്നുകൊണ്ട് മാത്രമേ ബുദ്ധിക്ക്  പുതിയ കാര്യങ്ങൾ  ഗ്രഹിക്കുവാൻ  കഴിയൂ .

അറിഞ്ഞതിനെ ചോദ്യം ചെയ്യുകയാണ്  പുതിയ അറിവുകളെ  കണ്ടെത്തുവാനുള്ള  മാർഗ്ഗം .

ഇതാണ് ബുദ്ധിയുടെ  മഹത്തായ പരിമിതി .

ആധുനീക മനുഷ്യനും (ശാസ്ത്രജ്ഞനും ) പ്രാകൃത മതം  ചുമക്കുന്നതിന് കാരണം ബുദ്ധിയുടെ  സ്വയം പരിമിതിയാണ് .

ബുദ്ധി സ്വയം കണ്ടെത്തുന്ന സത്യമാണ്  ബോധം .

കണ്ടെത്തുന്നത്  സത്യം അല്ലെങ്കിൽ അത് വെറും ധാരണയാണ് .

എല്ലാ വിശ്വാസങ്ങളും  (prejudice ) ധാരണ കളാണ്.

തെറ്റും  ശരിയുമായ  സ്വന്തം  ധാരണകളാണ്  മനുഷ്യനെ  നന്മയിലേക്കും  തിന്മയിലേക്കും  നയിക്കുന്നത് .

ധാരണ സത്യമെങ്കിൽ  വ്യക്തിയുടെ പ്രവർത്തനം തനിക്കും സമൂഹത്തിനും  നന്മയാകുന്നു .

ധാരണ  സത്യം അല്ലെങ്കിൽ  വ്യക്തിയുടെ പ്രവർത്തനം തനിക്കും സമൂഹത്തിനും തിന്മയാകുന്നു .

സ്വബോധം ( ആത്മജ്ഞാനം ) ഉള്ള  മനുഷ്യനിൽ നിന്നും ഒരിക്കലും തിന്മകൾ ജനിക്കുന്നില്ല .