1/30/2016

"പ്രപഞ്ചം " --- സത്യവും (holy spirit ) മനുഷ്യനും തമ്മിലുള്ള ഉടമ്പടി .

പ്രപഞ്ചം  സൃഷ്ടിക്കപ്പെട്ടതിന്  എന്തെങ്കിലും  ഒരു  കാരണം (ലക്ഷ്യം ) ഉണ്ടായിരിക്കുക  അസാധ്യമാണ് .

ഒരോ  കാരണത്തിന്  പിന്നിലും   ഒരു  കാരണ ദാദാവ്  ഉണ്ടായിരിക്കണം .

ഒരു കാരണ ദാദാവ്  ഉണ്ടെങ്കിൽ  കാര്യം  സ്വാർഥപരമായിരിക്കണം .

സ്വാർഥമായാതൊന്നിനും  പരിശുദ്ധിയും  പൂർണ്ണതയും  അസാധ്യമാണ് .

പരിശുദ്ധിയെന്നാൽ  പരിപൂർണ്ണതയാണ്  ( holistic  self ).

പ്രപഞ്ചം  പരിപൂർണ്ണമായ  ഒരു  പ്രവർത്തനമാണ്   ( holistic  self  realization ).

ബുദ്ധി ജീവിയായ മനുഷ്യൻ പരിപൂർണ്ണതയോട് അടുത്ത് നിൽക്കുന്ന  പ്രപഞ്ച ഘടനയാണ് .

ഞാൻ എന്ന  വികാരം (അഹങ്കാരം ) വിട്ടാൽ മനുഷ്യനിൽ   ഇപ്പോൾ ഉള്ള  "ഞാൻ"  ഇല്ല

ഉള്ളത്  പരിപൂർണ്ണതയാണ്  ( holistic  self  realization ). അതാണ്‌ സ്വർഗ്ഗീയ  അനുഭൂതി

അതിനു വേണ്ടിയാണ്  പ്രപഞ്ചം ഉണ്ടായിരിക്കുന്നത് .

പ്രപഞ്ച കാരണം "ഞാൻ " ആണ് .

അത് ഞാൻ എന്ന സത്യം (ആത്മാവ് ) ആണ് , വികാരമല്ല (മിഥ്യ ).

"പ്രപഞ്ചം  "  ---  സത്യവും  (holy spirit ) മനുഷ്യനും  തമ്മിലുള്ള  ഉടമ്പടിയാണ് .