1/29/2016

ആരാണ് മനുഷ്യന് ആത്മ ബന്ധു ?



സാമൂഹ്യ  നിലവാരം അനുസരിച്ച്    ഭൂമിയിൽ   മനുഷ്യനു   അനേകം  മിത്രങ്ങളും  ബന്ധു ജനങ്ങളും  ഉണ്ടാകുന്നു .

അവയെല്ലാം   സ്വാർഥ താത്പര്യങ്ങളുമായി  ജനിക്കുന്ന  ബന്ധങ്ങളാണ് .

 വ്യക്തിയിൽ   കേന്ദ്രീകൃതമായ  ബന്ധമാണ്  കുടുംബ ബന്ധങ്ങൾ .

മാതാപിതാക്കൾ  കാരണമായിരിക്കുന്നത്  മനുഷ്യ -  ജഡത്തിനു മാത്രമാണ് .

എന്നാൽ മനുഷ്യൻ  ജഡ വസ്തുവല്ല .

സാധാരണ മനുഷ്യനിൽ (ഭോഗി ) "ഞാൻ" ( വ്യക്തി )  വെറുമൊരു  സങ്കൽപ്പമാണ് .

മനുഷ്യന്  സ്വന്തം  നിഴലിനെ അറിയുവാൻ  കഴിയും . എന്നാൽ നിഴലിനു  അതിന്റെ പിന്നിലെ  സത്യം   അറിയുവാൻ കഴിയില്ല.

അതുപോലെ  സങ്കൽപ്പത്തിന്  സത്യത്തെ   അറിവുവാൻ  സാധ്യമല്ല .
എന്നാൽ   സത്യം സങ്കൽപ്പത്തെ അറിയുന്നു .

ഞാൻ എന്ന സത്യം സാക്ഷാത്ക്കരിക്കുന്ന  മനുഷ്യന് മാത്രമാണ്  ആത്മബന്ധം  സാധ്യമാകുന്നത് .

ഭോഗിയുടെ കേന്ദ്രം  ബുദ്ധിയാണ് . ബുദ്ധി സൃഷ്ടിക്കുന്ന  ധാരണകലും വിശ്വാസങ്ങളുമാണ്  ബുദ്ധിയുടെ ശക്തി .

അതുകൊണ്ടാണ് ബുദ്ധി വീണ്ടും വീണ്ടും പരാജയപ്പെടുന്നത് .