1/07/2016

മനുഷ്യനിൽ "ഞാൻ" ആണ് പ്രശ്നം



മനുഷ്യന്റെ  പ്രശ്നം  സ്വന്തം ബുദ്ധിയാണ് .

കാരണം മനുഷ്യൻ  ബുദ്ധിക്ക്  അടിമയാണ് .

ബുദ്ധിയുടെ പ്രശ്നം ബോധ ശൂന്യതയാണ് .

ബോധശൂന്യമായ  ബുദ്ധിയുടെ  പ്രശ്നം   ബുദ്ധി ഭ്രമമാണ് .

മതങ്ങളുടെ  അടിസ്ഥാനം  മനുഷ്യന്റെ ബുദ്ധിഭ്രമത്തിലാണ് .

അതാണ്‌ മതം  സമൂഹത്തെ നിയന്ത്രിക്കുവാൻ  കാരണം .

മതാത്മക സമൂഹത്തിൽ   മനുഷ്യന്റെ  ജീവിതം  അതി ദയനീയമാണ് .

കാരണം  മതം  ആത്മനിന്ദയാണ് .

 ആത്മനിന്ദയുടെ ഫലം വ്യക്തിയിൽ   ദുഖവും കഷ്ടതകളുമാണ് .

അതുകൊണ്ടാണ്  മതം തിന്മകളുടെ  ഉറവിട മാകുന്നത് .

സ്വയം ആരാധിക്കപ്പെടുവാൻ  വേണ്ടി

മനുഷ്യനെപ്പോലെ  ഒരു നികൃഷ്ട ജന്തുവിനെ  ശ്രുഷ്ടിച്ച ഒരു ദൈവം ഉണ്ടായിരിക്കുക  അസാധ്യമാണ് .

ഉണ്ടെങ്കിൽ  ആ ദൈവം  മനുഷ്യനെക്കാൾ നികൃഷമായിരിക്കണം  എന്നതാണ് അതിനു കാരണം .

സ്വബോധമുള്ള മനുഷ്യന് മാത്രമേ  മതവും ആചാരങ്ങളും ഉപേക്ഷിക്കുവാൻ ശക്തി ഉണ്ടാകൂ .