1/17/2016

തത്വ് ചിന്ത മനുഷ്യനെ സത്യത്തിൽ എത്തിക്കുന്നു .

സാധാരണ  ജനങ്ങളും  ദൈവ വിശ്വാസികളും  ഭോഗത്തെപ്പറ്റി  മാത്രമാണ്  ചിന്തിക്കുന്നത് .

അതുകൊണ്ടാണ്  മതാത്മക സമൂഹം  അഴിമതിയിലും അക്രമത്തിലും  തകരുന്നത് .

എന്തിന്റെയും  പിന്നിൽ പ്രവർത്തിക്കുന്ന  സത്യം  ചിന്തിക്കുന്നതാണ്  തത്വ ചിന്ത .

തത്വ ചിന്ത  ബുദ്ധിപരമായ അന്വേഷണമാണ് .

തത്വ ചിന്ത എത്തിച്ചേരുന്ന സത്യം  ബോധപരമാണ് , ബുദ്ധിപരമല്ല .

മനുഷ്യനിൽ  ചിന്തിക്കുന്ന   ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് .

അതുകൊണ്ടാണ്  ആധുനീക ശാസ്ത്ര ചിന്തയും നേട്ടങ്ങളും  കൈവരിച്ചിട്ടും

മനുഷ്യനിൽ  മനുഷ്യത്വം  ദയനീയമായി പരാജയപ്പെടുന്നത് .