1/10/2016

അത് (മനുഷ്യൻ ) ഞാൻ അല്ല .


മനുഷ്യൻ  ആത്മഹത്യ ചെയ്യുന്നത് എന്തിന്  ?

മനുഷ്യ ശരീരത്തിൽ  മനുഷ്യനില്ല , ബുദ്ധിയിലും ,  ബുദ്ധി സൃഷ്ടിക്കുന്ന ചിന്തയിലും മനുഷ്യനില്ല.

 "ഞാൻ " എന്ന വികാരത്തിലും (അഹങ്കാരം ) മനുഷ്യൻ ഇല്ല .

മനുഷ്യൻ ഒരു സത്യമാണ് .  ആ സത്യം  മനുഷ്യൻ സ്വയം  പറയുന്ന  "ഞാൻ " അല്ല .

മനുഷ്യൻ എന്ന സത്യം  മനുഷ്യനാൽ പറയപ്പെടാത്ത  "ഞാൻ " ആണ് .

അതാണ്‌ ക്രിസ്തു പറഞ്ഞതായ  "ഞാൻ ". (സത്യവും ജീവന്റെ വഴിയും ).

അതാണ്‌  ഭാരത തത്വചിന്തയിൽ പറയുന്ന  "അഹം ബ്രഹ്മാസ്മി .

അതാണ്‌  തത്വം അസി . ( അത് നീ  ആണ് ).

മനുഷ്യ ജന്മം ഒരു സാധ്യത മാത്രമാണ് . അത്  സത്യം കണ്ടെത്തുവാനുള്ള സാധ്യതയാണ് .

മനുഷ്യനിൽ  ഭ്രമിക്കുന്ന ബുദ്ധി  ബോധശൂന്യമാണ് .  ബോധശൂന്യമായ ബുദ്ധിക്ക്   "ഞാൻ " എന്താണ് എന്ന  സത്യം  ഗ്രഹിക്കുവാൻ സാധ്യമല്ല .

സത്യം ഗ്രഹിക്കാത്ത മനുഷ്യൻ  ഓരോ ദിവസവും  കൂടുതൽ  കൂടുതൽ ബുദ്ധി ഭ്രമത്തിലേക്ക് പോകുന്നു .

വ്യക്തിയുടെ  ബുദ്ധി ഭ്രമത്തെ  ചികിത്സിക്കുന്ന സാമൂഹ്യ ബുദ്ധി ഭ്രമമാണ് മതാചാരങ്ങൾ .

സ്വബോധം നേടുകയാണ്‌  ബുദ്ധിയെ  സ്ഥിരപ്പെടുത്തു വാനുള്ള  ഏക മാർഗ്ഗം .

സ്ഥിര ബുദ്ധിയാണ് ബോധം . ബോധം അഹങ്കാരത്തിന് വിരുദ്ധമാണ് .


ആത്മ ഹത്യക്ക്  കാരണം  "ഞാൻ " എന്ന അഹങ്കാരത്തിന് ഏൽക്കുന്ന മുറിവാണ്  (trauma )

അപാര പണ്ഡിതനിലും  ബുദ്ധി    ഒരു സ്വയം പരിമിതിയാണ് .

ബുദ്ധിയുടെ  ഈ പരിമിതിയാണ് പ്രശ്നങ്ങളെ സൃഷ്ടിക്കുന്നത് .

പ്രശ്നങ്ങള്ക്ക് പ്രതിവിധിയായി  ആത്മഹത്യ  തെരഞ്ഞെടുക്കുന്നതിനു  കാരണം

പ്രശ്നങ്ങള സൃഷ്ടിച്ച   സ്വന്തം ബുദ്ധിയുടെ  നിസ്സഹായ അവസ്ഥയാണ് .

സ്വന്തം അഹങ്കാരത്തെ  മരിക്കുവാൻ അനുവദിക്കുന്ന  മനുഷ്യന് ആത്മഹത്യ ഒരാവശ്യമല്ല .

ഐഐടി ഒന്നാം റാങ്കുകാരന്‍ ശിവകിരണ്‍ അമേരിക്കയില്‍ തൂങ്ങിമരിച്ചനിലയില്‍. .!------------------
ഹൈദ്രാബാദ് ഐഐടിയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ശിവകിരണ്‍ (25) എന്‍ജിനീയറിംഗ് ജയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അമേരിക്കയില്‍ ഉപരിപഠനത്തിനു പോയത്.!
നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് ശിവകിരണ്‍. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കു വേണ്ടി അടച്ച ഫീസ് തിരികെ തിരികെ വാങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്.!
ശിവകിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പു കിട്ടിയിട്ടില്ല..! !