1/09/2016

ചിരിയും കരച്ചിലും മിഥ്യയാണ്‌ .



ചിരി (laughter ) സന്തോഷത്തിന്റെ  പ്രകടനമാണ് . കരച്ചിൽ (cry )  സങ്കടത്തിന്റെയും .

ഉള്ളിൽ  സന്തോഷം ഇല്ലാതെ  പുറമേ ചിരിക്കുന്ന മനുഷ്യരാണ്  ഏറെയും .

ഉള്ളിൽ  സങ്കടം ഉണ്ടായിട്ടും  കരയുവാൻ  കഴിയാത്ത  മനുഷ്യരും അനവതിയാണ് .

മനുഷ്യനിൽ "ഞാൻ " (  fake )  വ്യാജനായത്  കൊണ്ടാണ്  ഇങ്ങനെ സംഭവിക്കുന്നത്‌ .

മനുഷ്യനിൽ "ഞാൻ " സത്യമെങ്കിൽ  ഇങ്ങനെ അഭിനയിക്കേണ്ട  കാര്യമില്ല.

ചിരിയും കരച്ചിലും  ചികിത്സയാണ് എന്ന് പറയുന്ന മനശാസ്ത്രവും  വ്യാജ ശാസ്ത്രമാണ്  (pseude science ).

മറ്റുള്ളവർ  എന്നെയും എന്റെ അഹങ്കാരത്തെയും പരിഗണിക്കണം  എന്ന് ആഗ്രഹിക്കുന്ന  വ്യക്തി (ഞാൻ ) വേണ്ടപ്പെട്ടവരിൽ നിന്നും  അവഗണന  നേരിടുന്നത്

മനുഷ്യനെ  ഹൃദയത്തിൽ  നൊമ്പരപ്പെടുത്തുന്നു .

വിജയം വരിക്കുന്ന മനുഷ്യനെ ഹൃദയത്തിൽ   ഉന്മേഷവാനാക്കുന്ന  വികാരമാണ്  സന്തോഷം .

മനുഷ്യനിൽ  വേദനിക്കുന്ന  ഹൃദയം   ( കേന്ദ്രം )  "ഞാൻ " എന്ന അഹങ്കാരമാണ് .

അഹങ്കാരം  എന്നാൽ  "ഞാൻ "  എന്ന  മിഥ്യയാണ്‌ .

സത്യം  അല്ലാതെ  മനുഷ്യൻ  എന്തിനെ പ്രണയിച്ചാലും    അത്  മനുഷ്യന് ദുഖത്തിന് ഇടയാകുമെന്നത്

മനുഷ്യനെ  സത്യത്തിലേക്ക്  അടുപ്പിക്കുവാനുള്ള   പ്രപഞ്ച വ്യവസ്ഥയാണ്‌ .

ബോധ ശൂന്യമായ  മനുഷ്യ ബുദ്ധിക്ക്  ഈ സത്യം ഗ്രഹിക്കുവാൻ  സാധ്യമല്ല  എന്നതാണ്  മനുഷ്യൻ ദുഃഖക്കടലിൽ  മുങ്ങി താഴുന്നതിനു  കാരണം .