രതിയിൽ ശാസ്ത്രമില്ല , രതി മനുഷ്യന് ഒരു ലക്ഷ്യമാണ് .
കാമം എന്ന വൈകാരിക അസ്വസ്ഥത സൃഷ്ടിക്കുന്ന ലക്ഷ്യമാണ് രതി .
ഓരോ രതിയിലും അസ്വസ്ഥതയുടെ ഒരു പുതിയ വൃത്തം പൂർണ്ണമാകുന്നു.
ബുദ്ധി ജീവിയായ മനുഷ്യനിൽ മാത്രമുള്ള രോഗമാണ് രതി ചിന്ത ( കാമം ).
മനുഷ്യൻ അടിസ്ഥാനപരമായി ഭോഗിയാണ് .
"ഭോഗം " എന്നാൽ വസ്തുക്കളെ ആസ്വദിക്കുകയെന്നാണ് . ഭോഗി ആസ്വദകനാണ് .
മനുഷ്യനിലെ ഭോഗിക്ക് (ഞാൻ ) ഒരു കുഴപ്പമുണ്ട് .
ഭോഗി ഭോഗിക്കുന്നത് സ്വപ്നാവസ്തയിലാണ് (illusion ).
മൃഗങ്ങൾ ഭോഗിക്കുന്നത് മൃഗാവസ്ഥയിലാണ് ( without feeling ).
മനുഷ്യനും മൃഗമാണ് . എന്നാൽ ബുദ്ധി മനുഷ്യനെ വ്യത്യസ്ഥ മൃഗമാക്കുന്നു .
"ബോധം" മനുഷ്യനെ മൃഗത്തിൽ നിന്നും ഉയർത്തി ശ്രേഷ്ഠ നാക്കുന്നു .
ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് എന്നത് കൊണ്ടാണ് മനുഷ്യൻ രതിയെ ശ്രേഷ്ഠ മാക്കുന്നത് .
രതിയിൽ ശ്രേഷ്ഠമായി ഒന്നുമില്ല .
പ്രണയത്തിന്റെ പൂ ഷ് പ്പിയ് ക്കലാണ് കാമം. കാമത്തിന്റെ സാഫല്യമാണ് "രതി "
പ്രണയമില്ലാത്ത കാമം നികൃഷ്ഠമായ രോഗാവസ്ഥയാണ് .
കാമം കൊണ്ട് അസ്വസ്ഥമാകുന്ന പുരുഷൻ രതിയെ ഒരു സാമൂഹ്യ വിപത്ത് ( socialmenace ) ആക്കുന്നു .
കാമസൂത്രവും കജുരാഹോയും കലാ സാഹിത്യങ്ങളുമെല്ലാം മനുഷ്യരെ പ്രണയത്തിലേക്ക് ആകർഷിക്കുന്ന മനശാസ്ത്രമാണ് .
എന്നാൽ അവയെല്ലാം പുരുഷനിൽ "പ്രണയ രഹിത കാമം " സൃഷ്ടിക്കുന്നത് മനശാസ്ത്രത്തിനും പിടി കിട്ടാത്ത രഹസ്യമാണ് .
സ്ത്രീയിലും പുരുഷനിലും കാമം ഉണരുന്നത് വ്യത്യസ്ഥമാണ് .
പ്രണയം ഇല്ലാതെ സ്ത്രീയിൽ കാമം ഉണരുന്നില്ല . പുരുഷനിൽ കാമം ഉണരുന്നത് ഇന്ദ്രീയ അധിഷ്ടിതമാണ് .
ഇന്ദ്രീയങ്ങൾ ബുദ്ധിയെ ചലിപ്പിക്കുന്നതുകൊണ്ട് കാതും കണ്ണും പുരുഷനിൽ രതി ചിന്തയെ സൃഷ്ടിക്കുന്നു .
രതി ചിന്ത കാമത്തെയും സൃഷ്ടിക്കുന്നു . ഇതിൽ മനശാസ്ത്രമില്ല , ചിന്തയാണ് ഉള്ളത് .