മനുഷ്യനിൽ മാത്രം നില നിക്കുന്ന അനുഭവ തലങ്ങളാണ് നരകവും സ്വർഗ്ഗവും
നരകം സ്വന്തം ബുദ്ധിയുടെ സൃഷ്ടിയാണ് .
മതവും രാഷ്ട്രീയവും അവരുടെ ബിംബങ്ങളും സൃഷ്ടിക്കുന്നത് നരകമാണ് .
എന്നാലവർ ബോധശൂന്യരായ മനുഷ്യർക്ക് വ്യാജമായ മരണാനന്തര സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നു .
ഭൂമിയിൽ നരകം സൃഷ്ടിക്കപ്പെടുന്നത് സാമൂഹ്യമായിട്ടാണ്.
എന്നാൽ നരകമെന്ന അനുഭവം വ്യക്തിപരമാകുന്നു .
സ്വർഗ്ഗം ആരും സൃഷ്ടിക്കേണ്ട ആവശ്യമില്ല. സ്വര്ഗ്ഗം ഇപ്പോൾ ഇവിടെത്തന്നെയുണ്ട്. അതിലേക്കു വ്യക്തി പ്രവേശിച്ചാൽ മാത്രം മതി.
സാമൂഹ്യമായ സ്വർഗ്ഗ പ്രവേശം അസാധ്യമാണ് . അതുകൊണ്ടാണ് മതങ്ങൾ മരണാനന്തര സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്നത് .
ബുദ്ധിയുടെ തലത്തിൽ സ്വർഗ്ഗ പ്രവേശം അസാധ്യമാണ് .
കാരണം സ്വർഗ്ഗം ഇപ്പോൾ ഇവിടെയാണ് .
സ്വർഗ്ഗമെന്ന അവസ്ഥ നിമിഷത്തിന്റെ നിലയ്ക്കാത്ത പ്രവാഹമാണ് .
നിമിഷം സ്ഥലകാല പരിഗണനക്ക് വിധേയമല്ല.
ബുദ്ധിയുടെ പ്രവർത്തനം സ്ഥല കാല പരിഗണനയിൽ മാത്രമാണ് .
അതുകൊണ്ടാണ് ഭോഗിക്ക് സ്വർഗ്ഗം നിഷിദ്ധമായിരിക്കുന്നത് .
ഭോഗി നിത്യവും അന്വേഷിക്കുന്നത് സ്വർഗ്ഗമാണ് , കണ്ടെത്തുന്നത് നരകവും .
ഭോഗിയിൽ നിന്നും യോഗിയിലേക്കുള്ള മഹത്തായ മാറ്റമാണ് സ്വർഗ്ഗം
(Metamorphosis from human being into being holistic human ).
നരകം മിഥ്യയാണ് . അത് മനുഷ്യനി ൽ "ഞാൻ" എന്ന വ്യക്തിയുടെ സ്വപ്നാവസ്ഥയാണ് .
നരകം മനുഷ്യൻ ഇപ്പോൾ ആയിരിക്കുന്ന സ്വപ്നാവസ്ഥയാണ് .
മനുഷ്യൻ സ്വപ്നത്തിൽ നിന്നും ഉണരുന്നത് (awakening ) സ്വർഗ്ഗത്തിലേക്ക് ആകുന്നു .