1/12/2016

മതങ്ങൾ മനുഷ്യരെ കള്ളം പഠിപ്പിക്കുന്നു .


ഇന്ത്യയുടെ ആത്മീയ അധ :പ്പതനത്തിനു  ഉത്തരവാദികൾ

ഹിന്ദു മതത്തിലെ  സവർണ്ണരും  അവരുടെ അന്ത വിശ്വാസങ്ങളുമാണ് .

ദളിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം  മതം മാറ്റമല്ല .

 ബോധശൂന്യനായ  മനുഷ്യന്റെ  ഹീനമായ  രക്ഷാമാർഗ്ഗമാണ്  മതം .

ദൈവ വിശ്വാസം  മഹാപാപമാണ് .

കാരണം  വിശ്വാസിക്ക് ഒരിക്കലും  ദൈവത്തെ  (സത്യം ) അറിയുവാൻ കഴിയില്ല .

വിശ്വാസവും  ഭക്തിയും  ഭോഗ ഇച്ചയുടെ  സാക്ഷാത്ക്കാര ത്തിനു വേണ്ടിയാണ് .

ഭോഗിയിൽ സ്വബോധം ഉണ്ടാവുക അസാധ്യമാണ് .

കാരണം ബുദ്ധിയുടെ സ്വഭാവമാണ്  ബോധ ശൂന്യത .

ആത്മജ്ഞാനം കൊണ്ടല്ലാതെ  ഭോഗിക്ക് രക്ഷയും ദുഃഖ വിമുക്തിയും അസാധ്യമാണ് .

എല്ലാ മതങ്ങളും  അവരവരുടെ  ദൈവം   സത്യമാണെന്ന്‌  (ഉള്ളത് ) വിശ്വസിക്കുന്നു .

എന്നാലത് സത്യം ആകുവാൻ സാധ്യമല്ല .

ദൈവം ഏക ശക്തിയോ വ്യക്തിയോ ആണെങ്കിൽ

അതിന്റെ  പേരിൽ അനേകം നാമങ്ങളും ബിംബങ്ങളും  ആചാരങ്ങളും  ഉണ്ടാവുക  എങ്ങനെ  സത്യം ആകും .

അതെല്ലാം പ്രാകൃത മനുഷ്യന്റെ ഭാവനയിലും ഭയത്തിലും വിരിഞ്ഞ കഥകളാണ് എന്ന് പറഞ്ഞാൽ  അത് സത്യമാണ് .

എന്താണോ ഉള്ളത് അത് മാത്രമാണ് സത്യം .

ഇല്ലാത്തത് ഉണ്ടെന്നു വിശ്വസിച്ചാലും അത്  മിഥ്യയാണ്‌  (illusion ).

മനുഷ്യനിൽ "ഞാൻ " സത്യമല്ല , മിഥ്യയാണ്‌  എന്നത് സത്യമാണ് .

ഇങ്ങനെ സത്യം അല്ലാത്ത മനുഷ്യൻ സൃഷ്ടിക്കുന്ന സങ്കൽപ്പ കഥകളും മിഥ്യയാണ്‌ .

അതാണ്‌  മതങ്ങളുടെ  ദൈവങ്ങളിലെ സത്യം .

നന്മയെന്നു പറഞ്ഞുകൊണ്ട്  മതങ്ങൾ  തിന്മകൾ പ്രവർത്തിക്കുന്നു .

തിന്മകളുടെ ഉറവിടം വ്യക്തിയുടെ  സ്വാർഥ താത്പര്യങ്ങളാണ്.

മനുഷ്യനിൽ  ഭൗതീക  സുഖങ്ങൾ തേടുന്നത്   മിഥ്യയായ  "ഞാൻ " ആണ് .

മനുഷ്യന്റെ ദൈവാരാധനയുടെ ലക്‌ഷ്യം  ഭൗതീക സുഖങ്ങളാണ് .

എന്നാൽ മനുഷ്യൻ എന്നത് ഭൗതീക വാസ്തുവല്ല , "ഞാൻ " എന്ന മിഥ്യയുമല്ല .

മിഥ്യയായ  മനുഷ്യൻ സൃഷ്ടിക്കുന്ന  ദൈവങ്ങളും ( ആരാധനാ മൂർത്തിക ൾ  ) മിഥ്യയാണ്‌ .

ദൈവാരാധന മനുഷ്യനെ സത്യത്തി ൽ നിന്നും അകറ്റുന്ന തിന്മയാണ് .

അതാണ് മതങ്ങൾ തിന്മകളുടെ ഉറവിടം ആയത് .

സ്വബോധം അല്ലാതെ മറ്റൊന്നും ഭൂമിയിൽ  മനുഷ്യരെ രക്ഷിക്കുകയില്ല .

മതങ്ങൾ   മനുഷ്യരെ പഠിപ്പിക്കുന്നത്‌  കള്ളമാണ് .

മനുഷ്യൻ നിസ്സഹായനെങ്കിൽ  അവരുടെ ദൈവങ്ങളും അങ്ങനെ തന്നെയാണ് .

നിഷ്കളങ്കതയും  ആനന്ദവും   ബോധത്തോട് കൂടി മാത്രമേ  നിൽക്കൂ .

നിഷ്കളങ്കതയും  ആനന്ദവും  സാധാരണ മനുഷ്യന്   അസാധ്യമായിരിക്കുന്നത് അവരിൽ  സ്വബോധം  ഇല്ലാത്തതുകൊണ്ടാണ്.
സ്വബോധം  എന്നാൽ  "ഞാൻ " എന്താണ് എന്ന അറിവാണ് .

ഞാൻ മിഥ്യയാണ്‌  എന്നറിയാതെ  അതിനപ്പുറമുള്ള  സത്യം ആയിയുവാൻ  മനുഷ്യന് സാധ്യമല്ല .

ഞാൻ മിഥ്യയാണ്‌  എന്നറിയിക്കുവാനാണ്  ബുദ്ധി സദാ  പരാജയപ്പെട്ട്  വ്യക്തി ദുഃഖം അനുഭവിക്കുന്നത് .

അപ്പോൾ അതിന്റെ കാരണം അവനവനിൽ  അന്വേഷിക്കാതെ  ദൈവത്തിലേക്കും  മതങ്ങളി ലേക്കും പോകുന്നതാണ്  മനുഷ്യൻ  പൂർണ്ണ മാകാതത്തിനു  കാരണം .

  മതങ്ങളാണ്  മനുഷ്യനെ  സത്യത്തിൽ നിന്നും  വഴി തെറ്റിക്കുന്നത് .

പ്രാർത്ഥന കളും  പൂജയുമൊക്കെ  മനുഷ്യനെ  വിനീതനാക്കുമെന്നാണ്  മതവും വിശ്വാസികളും  കരുതുന്നത് .

എന്നാലതു തെറ്റാണ് .

 ബുദ്ധിയുടെ ഭ്രമം  ( വ്യക്തിയുടെ ദയനീയ അവസ്ഥ ) ആവശ്യപ്പെടുന്ന  ശീലമാണ്  ആചാരങ്ങൾ.

മനുഷ്യനെ വഴിതെറ്റിക്കുന്ന  അഹങ്കാരം  "ഞാൻ " എന്ന വികാരമാണ് .

തനിക്കു മുകളിലായി തന്നെ നിയന്ത്രിച്ച്ചുകൊണ്ടിരിക്കുന്ന എന്തൊക്കെയോ ഉണ്ടെന്നു ബുദ്ധി തെറ്റായി ധരിക്കുന്നത്  കൊണ്ടാണ്  പ്രാർത്ഥനയും പൂജയും  വഴിപാടും ആവശ്യമായി വരുന്നത് .

മനുഷ്യനിൽ "ഞാൻ"  മിഥ്യയാണ്‌  എന്നറിയുന്നവനാണ്  ബോധവാനായ മനുഷ്യൻ .

ബോധവാനായ മനുഷ്യനെ നയിക്കുന്ന  ശക്തിയാണ്   ശ്രദ്ധ (ജാഗ്രത ).

മനുഷ്യ ന്റെ ശ്രദ്ധ എങ്ങോട്ട്‌  ആണോ   അത് തന്നെ  മനുഷ്യൻ  ആയി തീരുന്നതാണ്  ബോധ ശക്തി .

ബോധപ്രാപ്തിയാണ്   മനുഷ്യന്   നന്മകളിലേക്കുള്ള ഏക വഴി .