ഉണ്ടാകട്ടെ എന്ന് ദൈവം കൽപ്പിച്ച മാത്രയിൽ തന്നെ ഉണ്ടായതാണ്
പ്രപഞ്ചവും സകല ചരാചരങ്ങളും എന്നാണ് പ്രാകൃത മതങ്ങൾ പ്രചരിപ്പിക്കുന്നത്.
മനുഷ്യരെ രക്ഷിക്കാൻ ദൈവം മീനായും പന്നിയായും ആമയായുമൊക്കെ വേഷം കെട്ടേണ്ട ആവശ്യമുണ്ടായിരുന്നോ?
മനുഷ്യസ്ത്രീയുടെ വയറ്റിൽ കയറിയിരുന്ന് പത്താം മാസം ഒരു ശിശുവായി പുറത്ത് വന്ന് അനേകം പീഢനങ്ങൾ സഹിച്ച് കുരിശിൽ തൂങ്ങി മരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?
മനുഷ്യരെല്ലാം പാപമുക്തരായി നല്ലവരാകട്ടെ എന്ന് ദൈവം കൽപ്പിച്ചാൽ പോരായിരുന്നോ?
ദൈവങ്ങളെല്ലാം ഇങ്ങനെ വേഷം കെട്ടിയും കോലം കെട്ടിയും പീഢനങ്ങൾ സഹിച്ചും മനുഷ്യരെ രക്ഷിക്കാൻ അവതരിച്ചുവെന്ന് പറയുന്നതല്ലാതെ
അവർ ആരെയാണ് രക്ഷിച്ചത് ? ആരെയാണ് രക്ഷിക്കുന്നത് ?
അവരവരുടെ സ്വന്തം ദൈവങ്ങളെക്കൊണ്ട് മനുഷ്യൻ നന്നായില്ലെന്ന് മാത്രമല്ല, കൊള്ളയും കൊലയും, മനുഷ്യത്വ രഹിതമായ സാമൂഹ്യ തിന്മകളും കൂടിവരുന്നു എന്നതാണ് വർത്തമാനകാല അനുഭവം..!!
പരാജയവും ദുഖവും അസ്വസ്ഥമാക്കുന്ന വ്യക്തി സ്വസ്ഥത തേടുന്ന ചികിത്സയാണ് "ലഹരി ".
"ഭക്തിയും മദ്യവും വർഗീയതയും ആചാരങ്ങളും" (അഹങ്കാരം ) വ്യത്യസ്ഥമായ ലഹരി സൃഷ്ടിച്ച് മനുഷ്യനെ ഹിപ്നോടിക് നിദ്രയിലേക്ക് തള്ളി വിടുന്നു .
ഒന്നിനും കൊള്ളാത്ത അസംതൃപ്തമായ അക്രമ പരമായ ഒരു സമൂഹമാണ് ദൈവങ്ങൾ ഭൂമിയിൽ സൃഷ്ടിക്കുന്നത് .
പ്രാകൃത മനുഷ്യൻ സൃഷ്ടിച്ച ദൈവം സത്യമല്ല .
ദൈവത്തെ ആരാധിക്കുന്ന മനുഷ്യനും സത്യമല്ല .
ദൈവങ്ങളെ സൃഷ്ടിച്ചത് മനുഷ്യനാണ് . എന്നാൽ മനുഷ്യനെ സൃഷ്ടിച്ചത് ദൈവമല്ല .
സ്വയംസ്ഥിതമായ പ്രപഞ്ചം സ്വയം സൃഷ്ടമാണ് .
എന്നാൽ ഈ സത്യം തിരിച്ചറിയുവാൻ മനുഷ്യ ബുദ്ധിക്ക് സാധ്യമല്ല.
ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് എന്നതാണ് അതിനു കാരണം .
ബോധശൂന്യമായ ബുദ്ധിക്ക് പുതിയ കാര്യങ്ങൾ ഗ്രഹിക്കുവാൻ
സ്വന്തമായ ധാരണകളെയാണ് ബുദ്ധി ആശ്രയിക്കുന്നത് .
വ്യക്തിപരമായ ധാരണകൾ സത്യമോ മിഥ്യയോ ആകാം .
എന്നാൽ ബുദ്ധിക്ക് സ്വന്തം ധാരണകളെ സത്യമായി മാത്രമാണ് തോന്നുക .
അതുകൊണ്ടാണ് മനുഷ്യൻ ബുദ്ധിപരമായ പ്രവർത്തികളിൽ ദയനീയമായി പരാജയപ്പെടുന്നതും ദുഃഖം അനുഭവിക്കുന്നതും
പരാജയവും ദുഖവും അസ്വസ്ഥമാകുന്ന വ്യക്തി സ്വസ്ഥത തേടുന്ന ചികിത്സയാണ് ലഹരി .
ഭക്തിയും മദ്യവും വർഗീയതയും ആചാരങ്ങളും വ്യത്യസ്ഥമായ ലഹരി സൃഷ്ടിച്ച് മനുഷ്യനെ ഹിപ്നോടിക് നിദ്രയിലേക്ക് തള്ളി വിടുന്നു .
ഒന്നിനും കൊള്ളാത്ത അസംതൃപ്തമായ അക്രമ പരമായ ഒരു സമൂഹമാണ് ദൈവങ്ങൾ ഭൂമിയിൽ സൃഷ്ടിക്കുന്നത് .
പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിൽ ഉടലെടുത്ത നവോത്ഥാന ചിന്തയാണ്
മനുഷ്യത്വത്തിന് പുതിയ മാനങ്ങൾ നൽകിയതും പാശ്ചാത്യ തത്വ ചിന്തയെ മതമെന്ന നീരാളിയിൽ നിന്നും മോചിപ്പിച്ചത് .
ആധുനീക ഇന്ത്യയിൽ ഇന്നത്തെ ആവശ്യം വർഗീയതക്ക് എതിരായ നവോത്ഥാന ചിന്തയാണ് .
മതങ്ങളുടെ നീരാളി പിടുത്തത്തിൽ അമർന്നു പോയ ഇന്ത്യ ഇന്നും അനേകം നൂറ്റാണ്ടുകൾ പിന്നിലാണ് .