1/03/2016

സ്നേഹത്തിനപ്പുറം മറ്റൊരു ദൈവം ഇല്ല .

പ്രണയവും  സ്നേഹവും  വ്യത്യസ്തമാണ് .

 ചുംബനം  പ്രണയ ത്തിന്റെ   പ്രകടനമാണ് , സ്നേഹത്തിന്റെ  പ്രതീകം അല്ല   .

പ്രണയവും  സ്നേഹവും ഒന്നല്ല. പ്രണയത്തിൽ  വികാരമുണ്ട്‌ . പ്രണയം  ശരീരീകമായ  ഒരു  പ്രതിഭാസമാണ് .

സ്നേഹം  ആത്മീയമായ  ഇടപെടലാണ് . രണ്ടു വ്യക്തികൾ   പരസ്പരം  കൈമാറുന്ന  വികാരമാണ്  പ്രണയം.

സ്നേഹം  ഏക പക്ഷീയമായും  പ്രവർത്തിക്കും . കാരണം അത് ഭൗതീകമോ  ഭോഗപരമോ  അല്ല.

മിഥ്യയായ  പ്രണയത്തിന്റെ  സത്യത്തിലേക്കുള്ള  പരിണാമമാണ്  "സ്നേഹം ".

സാധാരണയായി  പുരുഷൻ തന്റെ സ്ത്രീകളെ , അതായത് അമ്മയെ പെങ്ങളെ , ഭാര്യയെ, മക്കളെ , മറ്റുള്ളവർ അധികം പ്രണയിക്കുന്നതും   അതിന്റെ പ്രതീകമായി  ചുംബിക്കുന്നതും  ഇഷ്ടമല്ല.

കാരണം   പ്രണയം  വ്യക്തിയുടെ  സ്വാർത്ഥതയാണ് .

അതുകൊണ്ടാണ്  പ്രണയവും  ചുംബനവും  വ്യക്തിയിൽ   അസൂയയും  പ്രശ്നങ്ങളും  സൃഷ്ടിക്കുന്നത് .

 സ്ത്രീകൾക്കും ചുംബനം ഇഷ്ടമുള്ള കാര്യം തന്നെ. പക്ഷെ  സ്വന്തം പുരുഷൻ മറ്റു പെണ്ണുങ്ങളെ ചുംബിക്കാൻ നോക്കിയാൽ കളി മാറും.

സ്വാർഥതയും  സ്നേഹവും  പരസ്പര വിരുദ്ധമാണ് .

വിവാഹം എന്നത്  എന്നത്  ഒരു സാമൂഹ്യ വ്യവസ്ഥയാണ്‌ .

 പുരുഷനും സ്ത്രീയും  ഭോഗ ജീവിതത്തിൽ  പരസ്പരം  വിശ്വസ്തരായി  "പ്രണയം"
പങ്കിട്ടു  ജീവിച്ചു കൊണ്ട്

  സ്നേഹത്തിലേക്കു (സത്യം )  പ്രവേശിക്കുവാനുള്ള  സാധ്യതയാണ്  "വിവാഹം ".

പ്രണയപരമായ   സ്ത്രീ  പുരുഷ ബന്ധം  ആത്മബന്ധമാണ് .

 ആത്മബന്ധം  പലരുമായി    പങ്കിടുന്നത്   സത്യവിരുദ്ധമാണ് .

എന്നാൽ പ്രണയത്തിന്റെ  സ്വഭാവം  അസ്ഥിരതയാണ് .

പ്രണയത്തിന്റെ  മിഥ്യാ സ്വഭാവമാണ്   ബുദ്ധിജീവിയായ  മനുഷ്യനെ  സത്യത്തിൽ നിന്നും അകറ്റുന്നത് .

സത്യം  പ്രണയമല്ല, സ്നേഹമാണ് .

സ്നേഹത്തിനപ്പുറം  മറ്റൊരു  ദൈവം   ഇല്ല .