എന്താണ് മനുഷ്യൻ ? എന്താണ് മനുഷ്യനിൽ പൂർണ്ണമല്ലാത്തത് ?
ഓരോ മനുഷ്യനും ഒരു വ്യക്തിത്വമാണ് (ഞാൻ ).
സ്വന്തം ബുദ്ധി നിയന്ത്രിക്കുന്ന ഒരു പ്രവർത്തനമാണ് മനുഷ്യനിൽ "ഞാൻ " (വ്യക്തിത്വം).
സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രവർത്തനമാണ് ബുദ്ധി .
ബുദ്ധിയുടെ മാറ്റത്തി നനുസരിച്ചു വ്യക്തിയും (ഞാൻ ) മാറിക്കൊണ്ടിരിക്കുന്നു .
അതുകൊണ്ടാണ് മനുഷ്യൻ സ്ഥിരബുദ്ധിയില്ലാത്ത അവസ്ഥയിൽ ജീവിച്ചു മരിക്കുന്നത് .
എത്ര പണ്ഡിതൻ ആയാലും മനുഷ്യനിൽ ബുദ്ധി സ്ഥിരത അസാധ്യമാണ് .
ബുദ്ധി ഭ്രമം ( ഭയം ) ബുദ്ധിയുടെ സ്വഭാവമാണ്. ക്രീയാത്മകമായ ബുദ്ധിക്ക് ഭ്രമിക്കാതിരിക്കുവാൻ സാധ്യമല്ല .
കാരണം ബുദ്ധി സ്ഥിരമായി ആശയക്കുഴപ്പത്തിലാണ് .
പരസ്പര വിരുദ്ധമായ അറിവുകളും ധാരണകളുമാണ് വ്യക്തിയുടെ ആശയക്കുഴപ്പങ്ങൾക്ക് കാരണം .
ഭോഗിയായ മനുഷ്യൻ നിരന്തരമായി ഭോഗ സുഖങ്ങളുടെ അന്വേഷത്തിലാണ് .
അമിത ഭോഗിക്കും ഭോഗസുഖങ്ങളെ സ്ഥിരമായി നില നിർത്തുവാൻ കഴിയില്ല .
കാരണം ഭോഗ സുഖങ്ങൾക്ക് അടിസ്ഥാനം സാമൂഹ്യമായ പങ്കിടലിലാണ് .
ദാമ്പത്യം , കുടുംബം , മതം , രാഷ്ട്രീയം എന്നിവയെല്ലാം ഭോഗിയെ ആകർഷിക്കുന്നതിന് കാരണം അവ നൽകുന്ന സംതൃപ്തിയും സുരക്ഷിതത്വവുമാണ്
എന്നാൽ മനുഷ്യൻ അനുഭവിക്കുന്ന ദുഖങ്ങൾക്കും കാരണം സാമൂഹ്യ ബന്ധങ്ങളാണ് .
സ്വയം അപൂർണ്ണനായ മനുഷ്യൻ സൃഷ്ടിക്കുന്ന സാമൂഹ്യ ബന്ധങ്ങളും അപൂർണ്ണമായിരിക്കുന്നു .
എന്താണ് മനുഷ്യനിൽ അപൂർണ്ണത ?
മനുഷ്യനിൽ "ഞാൻ " എന്ന വ്യക്തിത്വമാണ് അപൂർണ്ണമായിരിക്കുന്നത് .
സ്വയം പരിണമിച്ചു കൊണ്ടിരിക്കുന്ന ബുദ്ധി സൃഷ്ടിക്കുന്ന ധാരണയാണ് "ഞാൻ " എന്ന വ്യക്തിത്വം .
സത്യം അല്ലാത്ത ധാരണക്ക് (വിശ്വാസം ) പൂർണ്ണമായിരിക്കുകയെന്നത് അസാധ്യമാണ്
മനുഷ്യനിൽ സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന "ഞാൻ " എന്ന വികാരത്തിന് (അഹങ്കാരം ,ego )
പൂർണ്ണതയിലെത്തുവാൻ ഒരു മഹത്തായ മാറ്റം ആവശ്യമാണ് .
ആ മഹത്തായ മാറ്റമാണ് "ബോധോദയം ".
ബോധോദയം പ്രാപിക്കുന്ന വ്യക്തി അപ്പോൾ തന്നെ മിഥ്യയിൽ നിന്നും സത്യലോകത്തു പ്രവേശിക്കുന്നതാണ് പൂർണ്ണത .
സമ്പൂർണ്ണ മനുഷ്യൻ "ഓസോ " - യാണ് (oso ).