1/10/2016

ദൈവ വിശ്വാസം ആത്മ നിന്ദയാണ് .


ദൈവാരാധന  ഭോഗാരാധനയാണ് .

ഭോഗിയുടെ പ്രശ്നം ബോധശൂന്യതയാണ് .

ദുഖങ്ങളും കഷ്ടതകളും  അല്ലാതെ മറ്റൊന്നും

ബോധശൂന്യനായ  മനുഷ്യനിൽ  അവശേഷിക്കുകയില്ല .

ഇന്ന് മനുഷ്യൻ ആരാധിക്കുന്ന  എല്ലാ  ദൈവങ്ങളെയും  സൃഷ്ടിച്ചത്  പ്രാചീന മനുഷ്യനാണ് .

എന്നാൽ മനുഷ്യനെ സൃഷ്ടിച്ചത്  ആ ദൈവങ്ങളിൽ ഏതെങ്കിലും ദൈവം ആയിരിക്കുക അസാധ്യമാണ് .

അങ്ങനെ ഒരു സൃഷ്ടാവ്  ഉണ്ടെങ്കിൽ  ആ സൃഷ്ടാവിനെ സൃഷ്ടിച്ച മറ്റൊരു സൃഷ്ടാവ്  ഉണ്ടെന്ന്  പറയേണ്ടി വരും .

മനുഷ്യനെ സൃഷ്ടിച്ച ഒരു സൃഷ്ടാവ്  ഇല്ല .

അതുകൊണ്ടാണ്  മനുഷ്യന്  സ്വന്തം ദൈവ ബിംബങ്ങളെ ഉണ്ടാക്കി അവരവരുടെ  സ്വന്തം   ദൈവത്തിൽ  വിശ്വസിക്കേണ്ടി  വന്നത് .

സത്യമായി ഉള്ളതിനെ  മനുഷ്യന്  ബോധ്യപ്പെടുവാൻ കഴിയും . സത്യം ബോധ്യപ്പെടുന്നതാണ്  ബോധം .

ബോധശൂന്യമായ  ബുദ്ധിയുടെ  ദയനീയാവസ്തയാണ്  ദൈവ വിശ്വാസം.

ഇല്ലാത്ത ദൈവത്തെ ആരാധിക്കുന്നത് സത്യവിരുദ്ധമാണ് .

പ്രപഞ്ചത്തിന് ആത്മാവാണ് സത്യം .

സത്യം അല്ലാത്തതോന്നും  ദൈവമല്ല .

അതുകൊണ്ട്ദൈവ വിശ്വാസം   ആത്മ നിന്ദയാണ് .

ആത്മ നിന്ദയുടെ  ഫലം  അതി ദയനീയമാണ് .

ദൈവ വിശ്വാസികളെ ദുഖവും കഷ്ടതകളും ഒരിക്കലും വിട്ടുപിരിയുകയില്ല .

അതിനു ഉത്തരവാദി  ദൈവമോ ,സാത്താനോ ,മനുഷ്യനോ  ?

 മനുഷ്യൻ  ആരാധിക്കുന്ന  ദൈവം സർവ്വ ശക്തൻ,

മനുഷ്യൻ ഭയപ്പെടുന്ന  സാത്താനും സർവ്വ ശക്തൻ .

നിസ്സഹായനായ  മനുഷ്യനോ  ദൈവ ഭക്തൻ .

പിന്നെ സാത്താൻ വെറുതെ ഇരിക്കുമോ  ?

വീണ്ടും ആത്മനിന്ദയും  തിന്മകളും  തുടരുന്നു .