1/04/2016

ദൈവത്തിന് നിർവചനം സാധ്യമാണോ ?.



എന്താണ്  ദൈവം  ? ആരാണ് ദൈവം  ?

ദൈവശാസ്ത്രം  (theology ) എന്നൊരു  വിജ്ഞാനശാഖയിൽ  ഡോക്ടരേറ്റ്  നേടുന്ന മഹാന്മാർ  അനവധിയാണ് .

ഏതു ദൈവത്തെ പറ്റിയാണ്  അവർ ഗവേഷണം  നടത്തിയത്  ? ഓരോ മതത്തിനും  സ്വന്തം ദൈവമുണ്ട് .

അവൻ വർഗീയനായ  ദൈവമാണ് . ഗോത്ര സംസ്കാരമാണ്  വർഗീയതയുടെ  അടിസ്ഥാനം .

ഗോത്രസംസ്കാരം  പ്രാകൃത  സംസ്കാരമാണ് .

ആധുനീക മനുഷ്യനെ  "പ്രാകൃത ചിന്ത"  നയിക്കുന്നതാണ്  ആധുനീക  ദൈവശാസ്ത്രം .

സത്യത്തിൽ  ദൈവശാസ്ത്രം  പോലെ  ഇത്രയും  വിപുലമായ  തട്ടിപ്പ് ഭൂമിയിൽ  വേറെയില്ല .

ആധുനീക ഗവേഷകൻ  ദൈവത്തെയല്ല  പഠിക്കേണ്ടത് , മനുഷ്യനെയാണ്‌ .

കാരണം ദൈവം  ഇല്ലാത്തതാണ് . മനുഷ്യൻ ഉള്ളതാണ് .

അടുത്ത ചോദ്യം  മനുഷ്യന് എന്താണ് ഉള്ളത്  ?

ശരീരം , ബുദ്ധി , ചിന്ത  ഇങ്ങനെ മൂന്ന്  കാര്യങ്ങളാണ്  മനുഷ്യൻ .

അതിൽ ശരീരവും  അതിന്റെ അവയവങ്ങളും  അവയുടെ പ്രവർത്തനങ്ങളും  ആവശ്യങ്ങളും  എല്ലാ മൃഗങ്ങളിലും  ഉണ്ട് .

ബുദ്ധിയും  ചിന്തയുമാണ്  മനുഷ്യനെ  വ്യത്യസ്ത മൃഗം  ആക്കുന്നത് .

എന്താണ് ബുദ്ധി  ? എന്താണ് ചിന്ത ? ഈ രണ്ടു കാര്യങ്ങളും പഠിക്കാതെ  "ഭൗതീക മനുഷ്യനെ " (Psycho-somatic-being )

അറിയുവാൻ കഴിയില്ല .

ബുദ്ധിയെ പഠിക്കുവാൻ ഇതുവരെയും  ശാസ്ത്രത്തിനു  കഴിഞ്ഞിട്ടില്ല .

ശാസ്ത്രം  പഠിക്കുന്നത്  തലക്കകത്ത്  ഉള്ള  ജടവസ്തു (brainmatter ) നെയാണ് .

എന്നാൽ ബുദ്ധി ഒരു പ്രവർത്തനം  മാത്രമാണ്  (intelligence  is a virtual function ).

ചിന്തയെപ്പറ്റി  പഠിക്കുന്ന  ശാസ്ത്ര ശാഖയാണ്‌  മനശാസ്ത്രം .

ദൈവശാസ്ത്രം പോലെ മനശാസ്ത്രവും  ഒരു തട്ടിപ്പാണ് .

കാരണം മനസ്സ് ഇല്ലാത്തതാണ് . ഉള്ളത് ചിന്തയാണ് .

ചിന്തയുടെ ഉറവിടം  എവിടെയാണ് എന്ന് മനശാസ്ത്രത്തിനു കണ്ടെത്തുവാൻ സാധ്യമല്ല .

അടുത്ത  ചോദ്യം  എന്താണ്  മനുഷ്യൻ   എന്നതാണ് .

ശരീരവും  ബുദ്ധിയും ചിന്തയും  മനുഷ്യൻ അല്ല . അത് വ്യക്തിയുടെതാണ് .

അപ്പോൾ വ്യക്തി (ഞാൻ )  ആരാണ്  ?

ഇതാണ്  ഗവേഷണം നടത്തേണ്ട വിഷയം .

ഇതിനുത്തരം  മനുഷ്യൻ  എന്ന് ആയിരിക്കില്ല , ദൈവം  (സത്യം ) എന്ന് ആയിരിക്കും .

അത് 100  % ഉറപ്പാണ് .