പ്രപഞ്ച സത്യം (ദൈവം ) മനുഷ്യന്റെ തിന്മകളിലും നന്മകളിലും ഇടപെടുന്നില്ല .
എന്നാൽ സത്യത്തിൽ നിന്നല്ലാതെ നന്മയും
അസത്യത്തിൽ നിന്നല്ലാതെ തിന്മയും ജനിക്കുന്നില്ല .
പുറമേ കാണുന്ന സ്വത്വത്തിലും ഭോഗ സാധ്യതകളിലുമായി ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ് മതങ്ങൾ ചെയ്യുന്നത് .
മനുഷ്യ ശരീരത്തിലും ബുദ്ധിയിലും " മനുഷ്യൻ " ഇല്ല എന്ന സത്യം
മതവും ശാസ്ത്രവും ഒരിക്കലും പരിഗണിക്കുന്നേയില്ല.
അവനവനെ മനസിലാക്കുന്നതില്‍ തെറ്റുപറ്റുന്ന മനുഷ്യന് ഈ ലോകത്തെ മനസിലാക്കുന്നതിലും എല്ലായ്‌പ്പോഴും തെറ്റ് പറ്റുന്നത് സ്വാഭാവീകമാണ് .
സ്‌നേഹവും ദുഖവും ജീവിതവും മരണവും എല്ലാം എന്താണ് എന്ന് മനസിലാക്കുന്നതില്‍ മനുഷ്യബുദ്ധി എന്നും പരാജയപ്പെടുന്നു .
മനുഷ്യൻ എല്ലായ്‌പ്പോഴും ഭൗതീക സുഖങ്ങൾക്ക് വേണ്ടി തിക്കിത്തിരക്കികൊണ്ടിരിക്കുകയാണ്.
തിരക്കിട്ട ജീവിതത്തിൽ നിരാശ തോന്നുന്ന അവസരങ്ങൾ അനവധിയാണ് .
ചിലപ്പോൾ ജീവിതം തന്നെ ഒരു ശാപമാണ് എന്ന് വരുന്നു .
പ്രത്യാശ നശിക്കുമ്പോൾ മനുഷ്യന് ജനനം തന്നെയാണ് തനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്നവർ ചിന്തിക്കുന്നു .
അനേകർ കുട്ടിക്കാലത്തെ ഏകാന്തത നൽകിയ മുറിവിൽ (trauma ) നിന്നും ഒരിക്കലും മോചനം നേടുന്നില്ല.
സമൂഹത്തിൽ അംഗീകരിക്കപ്പെടാതിരിക്കുന്ന ഒരു കുട്ടിക്കാലം ഒരിക്കലും ഉണങ്ങാത്ത മുറിവുകളെ (നൽകിയ മുറിവിൽ (trauma ) സൃഷ്ടിക്കുന്നത്
ബോധാശൂന്യമായ ബുദ്ധിയുടെ പരിമിതിയാണ് .
പാണ്ഡിത്യമോ പണമോ കൊണ്ട് ബോധാശൂന്യതയെ പരിഹരിക്കുവാൻ സാധ്യമാല്ലാത്തത് കൊണ്ടാണ്
നിസ്സഹായനായ മനുഷ്യൻ സ്വയംഹൂതി (ആതഹത്യ ) ചെയ്യുന്നത് .
ആത്മഹത്യ ചെയ്യുന്ന മനുഷ്യനെ ശൂന്യതയുടെ ആഴം ബോധംകെടുത്തുന്നത് കൊണ്ട് ജീവൻ കളയുന്നതിൽ ഉത്കണ്ഠയകറ്റുന്നു .
ബോധശൂന്യനായ മനുഷ്യനിൽ "ഞാൻ " എന്ന വികാരത്തിന്റെ അവസ്ഥ ദയനീയമാണ്.
അതുകൊണ്ടാണ് മനുഷ്യൻ സ്വയം ജീവിതത്തോട് വിട പറയുന്നത് .
മതങ്ങളും ആചാരങ്ങളുമാണ് മനുഷ്യനെ ബോധാപ്രാപ്തിയിൽ തടയുന്നത് .
അത് കൊണ്ട് ഭൂമിയിൽ നടക്കുന്ന എല്ലാ തിന്മകളുടെയും ഉത്തരവാദിത്വം മതങ്ങൾക്കും പുരോഹിത / രാഷ്ട്രീയ നേതാക്കല്ക്കുമാണ് .