1/19/2016

" സമൂഹം" --- അനീതിയുടെ ആൾകൂട്ടം



അനീതിയുടെ  ആൾകൂട്ടമാണ്  " സമൂഹം".

കുടുംബം  അതിന്റെ  തുടക്കമാണ് .

ജാതി , മതം , രാജ്യം , രാഷ്ട്രീയം  എന്നിവയാണ്  വ്യക്തിയെ തകർക്കുന്ന  സാമൂഹ്യ സംഘടനകൾ .

ജീവിതം  അനുഭവിക്കുന്നത്  വ്യക്തിയാണ് , സമൂഹമല്ല .

എന്നാൽ   ചൂഷണത്തിന്  വേണ്ടി  സമൂഹം വ്യക്തിയെ നശിപ്പിക്കുന്നു .

രാഷ്ട്രീയ / മത സംസ്കാരം  ബോധ ശൂന്യതയിൽ  അതിഷ്ടിതമാണ് .

അതുകൊണ്ടാണ്  അത് സ്വയം അധ :പ്പതിക്കുന്നത് .

രാഷ്ട്രീയവും മതവും നയിക്കുന്നവർ  ബോധ ശൂന്യരാകുമ്പോൾ  അവ  സാമൂഹ്യ വിരുദ്ധമായി മാറുന്നു .

രാഷ്ട്രീയവും മതവും  വ്യക്തിക്ക് നന്മയെക്കാൾ  കൂടുതൽ തിന്മയാണ് നൽകുന്നത് .

ശാസ്ത്രം   മനുഷ്യനെ ആകർഷിക്കുന്നത് പോലെ

അന്തവിശ്വാസങ്ങളും  ബോധാശൂന്യനായ മനുഷ്യനെ ആകർഷിക്കുന്നു .

മത വിശ്വാസം അന്തവിശ്വാസമാണ് .

ഭോഗിയായ മനുഷ്യൻ  അന്വേഷിക്കുന്നത്  ഭോഗ സുഖങ്ങളാണ് .

ജാതി , മതം , രാജ്യം , രാഷ്ട്രീയം എന്നിവയെല്ലാം  അന്തവിശ്വാസ ജടിലമാണ് .

നിസ്സഹായാതയിൽ  അകപ്പെടുന്ന  വ്യക്തിയും കുടുംബവും  സാമൂഹ്യ തിന്മകളുടെ  ( ജാതി , മതം , രാജ്യം , രാഷ്ട്രീയം) ബലിയാടുകൾ  മാത്രമാണ് .

അവർക്ക് ജീവിതം പോലും  ശാപമായി മാറുന്നു .

ജീവിതം ശാപമായി മാറുന്നവർക്ക്  അവരുടെ  ജനനം  തന്നെ അനാവശ്യമായി തോന്നുന്നു .

ബോധശൂന്യനായ  മനുഷ്യന്  വ്യക്തിപരമായി   ഒറ്റപ്പെടുന്നതിലും  വലിയ  ദുഃഖം വേറെയില്ല .
അതുകൊണ്ടാണ് മനുഷ്യൻ  തിന്മയുടെ  സംഘടനകളെ  (മതവും രാഷ്ട്രീയവും ) ചുമക്കുന്നത് .

“സമൂഹം പ്രവർത്തിക്കേണ്ടത് ഒരു യന്ത്രം പോലെയാണ് .

വലുതും ചെറുതുമായ അനേകം ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനമാണ്  “യന്ത്രം”.

ഏറ്റവും ചെറിയ ഒരു  ഘടകം പോലും അതിന് അതി പ്രധാനമാണ് .

കെട്ടുറപ്പുള്ള  ഉത്തമമായ   സാമൂഹ്യ  ജീവിതത്തിന്  ഓരോ വ്യക്തിയും  പ്രാധാന്യമർഹിക്കുന്നു .

സാമൂഹ്യ ജീവിതം വ്യക്തിയുടെ ക്ഷേമത്തിനും  ഐശ്വര്യത്തിനും  ഉതകുന്നില്ല എങ്കിൽ  അത് ഉപേക്ഷിക്കുന്നതാണ്  വ്യക്തിക്ക് നല്ലത് .

  സമൂഹത്തിൽ  നിന്നും ഒറ്റപ്പെടുന്ന വ്യക്തിയെ ബോധാശൂന്യമായ സമൂഹം കല്ലെറിഞ്ഞ്  തകര്ക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കും .

നന്മ  ചെയ്യുവാൻ  വാശിയുള്ള  മനുഷ്യൻ  വിരളമാണ്  .

സ്വാർഥ   താത്പര്യങ്ങളുടെ  ആവശ്യ മാണ്   വാശി .

മനുഷ്യനിൽ  തിന്മകളുടെ  (അക്രമം ) ഉറവിടം  സ്വാർഥ  താത്പര്യങ്ങളാണ് .

സ്വാർഥ   താത്പര്യങ്ങളുടെ  ഉറവിടം  ബോധശൂന്യതയാണ് .

ആത്മ ജ്ഞാനം  കൊണ്ടല്ലാതെ  മനുഷ്യന്  നന്മ  ചെയ്യുവാൻ  സാധ്യമല്ല.


അതാണ്‌ രാഷ്ട്രീയ/ മത സംഘടന കളുടെ  ചെറ്റത്തരം .

കാരണം ആള്കൂട്ടത്തിനു  വ്യക്തിത്വം സാധ്യമല്ല .

സാധ്യമായത്  സാമൂഹ്യമായ  ഭ്രാന്ത് മാത്രമാണ് .