1/06/2016

എന്താണ് തിരു ഹൃദയം ?


എന്താണ്  തിരു ഹൃദയം  ?

എന്താണ്  ഹൃദയഭാഷ  ?

ശുഭാബ്ദി വിശ്വാസികൾ  പറയും എല്ലാം നല്ലതിനാണെന്ന്. അത് മനശാസ്ത്രപരമായ  ഒരു  സ്വയം ചികിത്സ മാത്രമാണ് .
ബുദ്ധി ജീവിയായ മനുഷ്യൻ  വ്യക്തിപരമായും  സാമൂഹ്യമായും  സൃഷ്ടിക്കുന്ന  അനീതികളും അക്രമങ്ങളും  എങ്ങനെ ശരിയാകും ?

'എല്ലാം നല്ലതിനാണ് 'എന്നു പറയുന്നത്  സ്വന്തം   ബുദ്ധിയുടെ നിസ്സഹായതയാണ് .

മനുഷ്യൻ ഒഴികെ  മറ്റൊരു ജീവിയും  അന്യായം പ്രവർത്തിക്കുന്നില്ല . അവയൊന്നും  സൃഷ്ടാവിൽ  വിശ്വസിക്കുകയോ ആരാധിക്കുകയോ  ചെയ്യുന്നില്ല .

മനുഷ്യൻ നടത്തുന്ന  അനീതികളുടെ  അടിസ്ഥാനം  ദൈവമാണ് .

ദൈവങ്ങളെ വിൽക്കുന്ന മതങ്ങളാണ് .

ദൈവങ്ങളെ  സൃഷ്ടിക്കുകയും ആരാധിക്കുകയും  ചെയ്യുന്ന   മനുഷ്യനിൽ  ഹൃദയം ( കേന്ദ്രം ) ബുദ്ധിയാണ് .

ബുദ്ധിയുടെ സ്വഭാവം  ബോധശൂന്യതയാണ് .

ബുദ്ധിയില്ലാത്ത  മറ്റു ജീവികളുടെ  കേന്ദ്രം  സത്യമാണ് . എല്ലാ ജീവജാലങ്ങളിലും  തനതായ  സ്വഭാവം  വ്യവസ്ഥാപിതമാണ്.

ബുദ്ധിജീവിയായ  മനുഷ്യനിൽ  തനതായ സ്വഭാവം  സാധ്യമല്ല . അത് ബുദ്ധിയുടെ സ്വഭാവമാണ് .

"ഞാൻ  " എന്ന സത്യം  അറിയുന്ന മനുഷ്യനിൽ  ഒരു കേന്ദ്രം (ഹൃദയം ) ജനിക്കുന്നു .

അത്  പ്രപഞ്ച സത്യമാണ് .അത് ബോധമാണ് .

ക്രിസ്തുമതം  തെറ്റായി പഠിപ്പിക്കുന്ന  "തിരു ഹൃദയം " ബോധമാണ് .

മനുഷ്യ ബുദ്ധിയിൽ ഇല്ലാത്തതും  ബോധമാണ് .