1/09/2016

എന്താണ് സ്വപ്നം ?

മനുഷ്യൻ  വസ്തുതകളെ (truth )  നിരീക്ഷിക്കുന്നത്   ബുദ്ധിയുടെ തലത്തിലാണ് .

ബുദ്ധിയുടെ നിരീക്ഷണങ്ങൾ  സത്യമാവില്ല . സത്യം  കണ്ടെത്തുക  ബുദ്ധിക്ക്  എളുപ്പമല്ല .

കാരണം ബുദ്ധിക്ക് അനേകം പരിമിതികളുണ്ട് .

വ്യക്തി ഉറങ്ങുമ്പോൾ  മനുഷ്യനിൽ ബോധം  ഉണ്ടാകുന്നു  എന്ന്  അറിസ്റൊട്ടിൽ , ഫ്രോയിഡ്  തുടങ്ങിയ പ്രാചീന ചിന്തകന്മാർ   പറയുന്നത്  അതുകൊണ്ടാണ് .

ഉറങ്ങുമ്പോൾ മനുഷ്യൻ ബുദ്ധിയുടെ പരിമിതിയും  മറികടക്കുന്നു .

അതുകൊണ്ടാണ് സ്വപ്നം സാധ്യമാകുന്നത് .

ബുദ്ധിയുടെ തലവും സ്വപ്നം തന്നെയാണ് . എന്നാൽ ബുദ്ധിക്ക്  അങ്ങനെ തോന്നുകയില്ല .

ഇതാണ്  സാധാരണ മനുഷ്യൻ  സ്വന്തം ബുദ്ധി കൊണ്ട് നരകങ്ങൾ സൃഷ്ടിക്കുവാൻ കാരണം .

ബോധ പ്രാപ്തി  നേടുന്നത് വരെ മനുഷ്യനിൽ ബോധം ഇല്ല  എന്നതാണ് സത്യം .

ബുദ്ധിയുടെ സ്വഭാവം  ബോധ ശൂന്യതയാണ് .

ബുദ്ധിയിൽ ഉള്ളത്  ധാരണകൾ  ആണ് , ബോധമല്ല .

മനുഷ്യനിൽ "ഞാൻ "  എന്ന  കർത്താവ്‌  ഒരു സ്വപ്നാവസ്തയാണ് (illusion ).

ഉറക്കത്തിൽ  ബുദ്ധിയുടെ  പ്രവർത്തനം  (ധാരണകൾ )  ഉറങ്ങുന്നത് കൊണ്ടാണ്  സ്വപ്നം  സാധ്യമാകുന്നത് .

വ്യക്തിയുടെ  ബുദ്ധിയിൽ ഉറങ്ങിക്കിടക്കുന്ന  ആഗ്രഹങ്ങളും ഭീതിയുമാണ്  സ്വപനങ്ങളുടെ  വിഷയം .