ബുദ്ധി ജീവിയായ മനുഷ്യൻ സ്വന്തം ബുദ്ധിയുടെ തടവിലാണ് .
ബുദ്ധിയുടെ സ്വഭാവമാണ് ബുദ്ധിഭ്രമം .
അമിതമായ ബുദ്ധിഭ്രമം രോഗാവസ്ഥയാണ് ( കാമം , അസൂയ , അസ്വസ്ഥത , സ്വാർഥത, പ്രണയം ).
കാമം , അസൂയ , അസ്വസ്ഥത , സ്വാർഥത, പ്രണയം എന്നിവയെല്ലാം അഹങ്കാരത്തിന്റെ ആവശ്യങ്ങളാണ് .
അഹങ്കാരം അക്രമത്തെ സൃഷ്ടിക്കുന്ന മിഥ്യയാണ് . അത് "ഞാൻ " എന്ന വികാരമാണ് .
വാൾ എടുക്കുന്നവന്റെ (അക്രമപ്രവർത്തി ) നാശവും വാളാൽ ആകുന്നത് നന്മയുടെ വ്യവസ്ഥയാണ് .
പ്രപഞ്ചം ബോധമെന്ന സത്യമാണ് .
സ്നേഹപ്രവാഹത്തിൽ സ്ഥിതി ചെയ്യുന്ന ആനന്ദമാണ് മനുഷ്യനിൽ "സ്വബോധം ".
ക്രീയാത്മകമായ ബുദ്ധിയുടെ സ്വഭാവം അഹങ്കാരമാണ് .
അഹങ്കാരത്തിനും ബുദ്ധിക്കും ഉപരിയായി നിലനിൽക്കുന്ന മഹത്തായ സാധ്യതയാണ് ബോധ പ്രാപ്തി .
സ്വബോധവും അഹങ്കാരവും ഒരുമിച്ചു നില നിൽക്കുകയില്ല എന്ന സത്യം ബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയുന്ന നിമിഷം
വ്യക്തിയിൽ സ്വബോധം പൂർണ്ണമാകുന്ന.
സ്വബോധം പൂർണ്ണമാകുന്ന വ്യക്തിൽ ഒരു ഒരു പുനർ ജനനം സംഭവിക്കുകയും അതോടൊപ്പം തന്നെ ഒരു ബോധകേന്ദ്രം തുറക്കപ്പെടുകായും ചെയ്യുന്നു .
ആത്മ സത്യം ജനിക്കുന്നതാണ് മനുഷ്യനിൽ യഥാർത്ത മനുഷ്യ ജന്മം .
സ്വബോധമുള്ള മനുഷ്യനിൽ നിന്നും നിത്യമായി പ്രവഹിക്കുന്നത് നന്മകൾ മാത്രമായിരിക്കും .