1/14/2016

സ്വബോധം ഇല്ലാത്ത മനുഷ്യനിൽ സമ്പത്ത് ദുഃഖം വരുത്തുന്നു .

മനുഷ്യൻ  ദൈവത്തെ പൂജിക്കുന്നത്  ഭോഗ താത്പര്യമാണ് .

ദൈവത്തെ പൂജിക്കുന്നത്   ബോധശൂന്യതയാണ് .

അതുകൊണ്ടാണ് മനുഷ്യൻ  പൂജയിൽ ദൈവത്തിന്  പണം ( കാണിക്ക ) കൊടുക്കുന്നത്

 ദൈവത്തിനു  പകരം  മനുഷ്യൻ   പണത്തെ  പൂജിക്കുന്നത്  ബോധപരമാണ് .

കാരണം   പണം  "ഞാൻ "  എന്ന  അഹങ്കാരത്തെക്കാൾ ( Ego )  മൂല്യവത്താണ്.

 പണമുള്ളവരെ ( rich )  പൂജിക്കുന്നത്   ബോധശൂന്യതയാണ് .

കാരണം  പണക്കാരിലും  ബുദ്ധി ബോധാശൂന്യമാണ് .

സ്വബോധം  ഇല്ലാത്ത മനുഷ്യനിൽ   സമ്പത്ത്  ദുഃഖം വരുത്തുന്നു .

 ബോധശൂന്യനിൽ  ധനം  അഹങ്കാരത്തെ  പതിൻ മടങ്ങായി  വർദ്ധിപ്പിക്കുന്നു .

അഹങ്കാരം   വ്യക്തിയേയും  സമൂഹത്തെയും  നാശത്തിലേക്ക്  നയിക്കുന്നു .

ധനവാൻ  ബോധശൂന്യനാകുന്നത്   ദുഃഖത്തിന്  മുഖ്യ  കാരണം ആകുന്നു.

ദുഃഖം  ബോധ ശൂന്യതയുടെ  ഫലമാണ് .

ആനന്ദം ദുഃഖ വിമുക്തിയുടെ ഫലമാണ് .

ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് .

ആത്മജ്ഞാനം കൊണ്ട് മാത്രമേ മനുഷ്യന് ദുഃഖ വിമുക്തി  സാധിക്കൂ .