മാംസത്തിൽ നിന്നും ജനിക്കുന്നത് മാംസ പിണ്ഡം മാത്രമാണ് .
മനുഷ്യൻ ശരീരം ( മാംസ പിണ്ഡം) അല്ല .
അത്കൊണ്ട് തന്നെ ജന്മദിനത്തിൽ മനുഷ്യ ജന്മം സംഭവിക്കുന്നില്ല .
സ്വബോധം (ആത്മജ്ഞാനം ) നേടുന്ന വ്യക്തിയിലാണ് മനുഷ്യ ജന്മം നടക്കുന്നത് .
ആത്മജ്ഞാനം നേടുന്നത് വരെ എല്ലാ മനുഷ്യരും ഇരു കാലി മൃഗം മാത്രമാണ് .
തനതായ സ്വഭാവം ഇല്ലാത്ത ഒരേയൊരു ജീവിയും മനുഷ്യനാണ് .
ബുദ്ധി ജീവിയായ മനുഷ്യൻ ശരീരത്തോടൊപ്പം സഞ്ചരിക്കുന്ന "ഞാൻ " എന്ന സങ്കല്പമാണ് .
മാംസ പിണ്ഡം മനുഷ്യനായി ജനിക്കുവാൻ "ഞാൻ " എന്ന അഹങ്കാരം മരിക്കണം .
അഹങ്കാരത്തോടൊപ്പം "ഞാൻ " എന്ന മിഥ്യയും മരിക്കും .
മിഥ്യ മരിക്കുമ്പോൾ അവശേഷിക്കുന്നതാണ് "ഞാൻ " എന്ന സത്യം .
ആ ഞാൻ ബുദ്ധിക്കും ഉപരിയായ പ്രപഞ്ച കേന്ദ്രമായ ബോധമാണ് .
ആത്മജ്ഞാനം നേടുന്ന മനുഷ്യൻ സങ്കൽപ്പത്തിൽ നിന്നും സത്യത്തിലേക്ക് പരിണാമം ചെയ്യപ്പെടുന്നു .
അവിടെയാണ് മനുഷ്യൻ ജനിക്കുന്നത് .
99.99 % ജന്മങ്ങളും സത്യം ദർശിക്കാത്ത കാണാത്ത പാഴ് ജന്മങ്ങളാണ് .
99.99 % ജനങ്ങളും മരിക്കുമ്പോൾ അവരിൽ
"ഞാൻ " എന്ന അഹങ്കാരമാണ് മരിക്കുന്നത് , മനുഷ്യൻ അല്ല .