പതിനെട്ടാം നൂറ്റാണ്ടിൽ റഷ്യ ഭരിച്ചിരുന്ന ഫ്രെടരിക് ചക്രവർത്തി
ഒരിക്കൽ സ്വന്തം സാമ്രാജ്യത്തെ ഒരു ജയിൽ സന്ദർശിച്ച് ദയാ ഹർജി നേരിട്ട് കേൾക്കുവാൻ പോയി .
ചക്രവർത്തിയെക്കണ്ട കുറ്റവാളികൾ ഒന്നൊന്നായി അവരുടെ നിരപരാധിത്വം തിരുമുന്പാകെ ബോധിപ്പിച്ചു .
എന്നാൽ ഒരു കുറ്റവാളി മാത്രം അതിനു തയ്യാറായില്ല.
അയാളെ സമീപിച്ച ചക്രവര്ത്തിയോട് കുറ്റവാളി പറഞ്ഞത് " താൻ മാപ്പ് അർഹിക്കുന്നില്ല" എന്നാണ് .
അത് ചക്രവർത്തിയെ അത്ഭുതപ്പെടുത്തി .
ഇത്രയും നിരപരാധികൾക്കിടയിൽ ഒരു കൊടും പാപി വസ്സിക്കുവാൻ പാടില്ല എന്ന് തീരുമാനിച്ച ചക്രവര്ത്തി ഉടൻ തന്നെ അയാളെ മോചിപ്പിക്കുവാൻ ഉത്തരവിട്ടു .
ഇതാണ് ഭൂമിയിൽ തിന്മകൾ ചെയ്യുന്ന മനുഷ്യരുടെ അവസ്ഥയും .
ആരും പശ്ചാതപിക്കുന്നവരല്ല . അവരുടെ അഹങ്കാരം അവരെ അതിനു സമ്മതിക്കുകയില്ല .