1/05/2016

ആരാണ് സന്ന്യാസി ?



സത്യം അന്വേഷിക്കുന്ന വ്യക്തിയാണ്  സന്ന്യാസി .

ബോധശൂന്യമായ  വേഷം കെട്ടുകളും  ആചാരങ്ങളും  അന്ധ വിശ്വാസങ്ങളും  വർഗീയതയും  ഉപേക്ഷിക്കാതെ

മനുഷ്യന്  "ഞാൻ " എന്ന സത്യത്തിൽ  എത്തുക അസാധ്യമാണ് .

ഇന്ത്യൻ സംസ്കാരത്തിന്റെ  അപചയവും  മനുഷ്യന്റെ  തിന്മകളും  വ്യക്തിയുടെ   ബോധശൂന്യതയിലാണ്  ഉടലെടുക്കുന്നത് .

ആധുനീക അറിവുള്ള പണ്ഡിതന്മാരും  പ്രാകൃത മതവും വർഗീയതയും  ചുമന്നു നടക്കുന്നതിന് കാരണം  ബുദ്ധിയുടെ സ്വഭാവമാണ് .

ബുദ്ധിയുടെ  പരിമിതിയാണ്  മനുഷ്യന്റെ ദയനീയ അവസ്ഥക്ക്  അന്നും ഇന്നും എന്നും  കാരണം .

എന്നാൽ ബുദ്ധിക്ക്  സ്വയം ആ പരിമിതിയെ  തിരിച്ചറിയുവാൻ  സാധ്യമല്ല .

അതാണ്‌ മനുഷ്യൻ അകപ്പെട്ടിരിക്കുന്ന  എട്ടിന്റെ പണി .