അമിത ഭക്ഷണവും അശുദ്ധ ഭക്ഷണവും, വിശപ്പ് ഇല്ലാതെ ഭക്ഷണം കഴിക്കുന്നതും വിശപ്പ് ഉള്ളപ്പോൾ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതും ഒരു പോലെ രോഗങ്ങളെ സൃഷ്ടിക്കുന്നു .
സ്വസ്ഥതയില്ലാതെ ഭക്ഷണം കഴിക്കുന്നതും ചവച്ചരക്കാതെ കഴിക്കുന്നതും ഗുണത്തെക്കാൾ ദോഷം ചെയ്യും .
എങ്ങനെയാണ് ഭക്ഷണം ശീലിക്കേണ്ടത് ?
എന്ത് ഭക്ഷണം ആയാലും ഭക്ഷണത്തെ ഭക്തിയോടെ മാത്രം ആസ്വദിക്കുക .
ബോധത്തോടെ (ജാഗ്രത ) ഭക്ഷണം കഴിക്കുക .
എത്ര നല്ല ഭക്ഷണവും അധികം കഴിക്കുന്ന ശീലം ഒഴിവാക്കുക .
ഭക്ഷണം വായിൽ ഉള്ളപ്പോൾ വര്ത്തമാനം അരുത് , ചിന്തയും അരുത് .
വെള്ളം കുടിക്കുവാനും ചിട്ട വേണം .
ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷമോ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപോ വെള്ളം കുടിക്കുക
വെള്ളം കഴിക്കുക (കുറേശെ കുറേശെ ആയി കുടിക്കുക) ഭക്ഷണം കുടിക്കുക .
കുടിക്കുന്ന വെള്ളം ശുദ്ധവും ( polutionfree ) ശരീര ഊഷ്മാവിനൊപ്പം ചൂടുള്ളതും ആയിരിക്കുക .
രാവിലെ എഴുന്നേറ്റ ഉടനെ വെറും വയറ്റിൽ അര ലിറ്റർ വെള്ളം കുടിക്കുക.