1/30/2016

"ബുദ്ധി " -- ഒരു പ്രവർത്തനം (function )

എന്താണ് ബുദ്ധി ?

ബുദ്ധി ജീവിയായ  മനുഷ്യനെ നിയന്ത്രിക്കുന്ന  കേന്ദ്രമാണ് ( ഹൃദയം )  ബുദ്ധി .

ആധുനീക  കമ്പ്യൂട്ടർ  പോലെ  അതി  സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്   ബുദ്ധി.

മനുഷ്യൻ ഒഴികെ മറ്റൊരു ജീവിയിലും  സ്വയം വികസിക്കുന്ന  ബുദ്ധിയില്ല.

മനുഷ്യ ബുദ്ധിയെ  എങ്ങനെ  പരിശീലിപ്പിക്കുന്നവോ  അങ്ങനെ തന്നെ  അതിനു വളരുവാൻ കഴിയും .

അതാണ്‌ വിദ്യാഭ്യാസം  മനുഷ്യനിൽ വരുത്തുന്ന  മഹത്തായ  മാറ്റം .

പ്രാചീന  മനുഷ്യനിൽ  നിന്നും  ആധുനീക മനുഷ്യനിലേക്കുള്ള  മാറ്റം  അത്ഭുതകരമാണ്

അതുപോലെ തന്നെ അത്ഭുതകരമാണ്
ആധുനീക  മനുഷ്യൻ  ശാസ്ത്രബോധം നേടിയിട്ടും
പ്രാകൃത മതവും  ആചാരങ്ങളും അന്ധ വിശ്വാസങ്ങളും  ചുമന്നു നടക്കുന്ന ദയനീയ അവസ്ഥ.
മനുഷ്യനിൽ ഈ ദയനീയാവസ്ഥ  സൃഷ്ടിക്കുന്നത്  ബുദ്ധിയുടെ ബോധ ശൂന്യതയാണ് .

ബോധ ശൂന്യത  ബുദ്ധിയുടെ  സ്വഭാവമാണ് .

ബുദ്ധിയുടെ  ബോധശൂന്യതയെ  മറികടക്കുവാൻ  മനുഷ്യൻ ആത്മ ജ്ഞാനം നേടണം .

ബുദ്ധിയെന്ന  പ്രവർത്തനത്തിന്   രണ്ടു  ഭാഗങ്ങളുണ്ട് .

1)  തലച്ചോറ്  (brainmatter )   2) ധാരണ  (intellect ).

തലച്ചോറ് എല്ലാ മനുഷ്യരിലും  ഒരുപോലെയാണ് . അത് ശരീരത്തിന്റെ  ഭാഗമാണ്  ( living matter ).

ധാരണ  ആത്മീയമാണ്  (spiritual ,virtual ).

കമ്പ്യൂട്ടറിൽ  സോഫ്റ്റ്‌ വെയർ  പ്രവർത്തിക്കുന്നത്    പോലെയാണ്  ബുദ്ധിയിൽ  ധാരണകൾ  പ്രവർത്തിക്കുന്നത്

ധാരണകൾക്ക് അടിസ്ഥാനം  ബുദ്ധിക്കു ലഭിക്കുന്ന   അറിവുകളാണ്  (informations ).

അറിവു കൾ  ശേഖരിക്കുന്ന  മാധ്യമപ്രവർത്തകരാണ്  
പഞ്ച- ഇന്ദ്രീയങ്ങൾ  ( 5 sensors ).

ബുദ്ധിയും  വ്യക്തിയും തമ്മിലുള്ള  ആശയ വിനിമയമാണ്‌  "ചിന്തകൾ ".

ചിന്തകൾ  രണ്ടു തരമുണ്ട് .

1) വ്യക്തി  ബുദ്ധിയിലേക്ക്  നല്കുന്നത്  2) ബുദ്ധി വ്യക്തിയിലേക്ക്  നല്കുന്നത് .

ബുദ്ധി  സ്ഥിരമായി  വളരുന്ന പരിണാമമാണ് .
ഓരോ അറിവിലും  ബുദ്ധി സ്വയം പരിണമിക്കുന്നു .

എന്നാൽ ബുദ്ധിയിൽ  സ്വീകരിക്കപ്പെടുന്ന  അറിവിലെ (informations data  )
സത്യം  കണ്ടെത്തുവാൻ  ബുദ്ധിക്ക്  സാധ്യമല്ല .

വ്യക്തി "സത്യം" കണ്ടെത്തുന്നത്  ബോധ ത്തിൽ  കൂടിയാണ് .
ബോധമെന്നാൽ സത്യമാണ് .

വ്യക്തി അനുഭവത്തിൽ  കൂടി സ്വയം കണ്ടെത്തുന്ന  സത്യമാണ്  " സ്വബോധം" .

പുതിയ അറിവുകൾ  സത്യമാണോ  മിഥ്യയാണോ  എന്ന്  ബുദ്ധി തിരിച്ചറിയുന്നത്‌  സ്വന്തം  ബോധത്തിന്റെയും (സ്വബോധം ) ധാരണകളുടെയും  വെളിച്ചത്തിലാണ് .

എന്നാൽ  ധാരണകൾ  ശരിയോ  തെറ്റോ ആകാം . ധാരണകൾ  വ്യക്തിയുടെ നിഗമനങ്ങളാണ് .

ബുദ്ധിയെപ്പറ്റി  ബുദ്ധിക്കുള്ള  ധാരണകൾ  തന്നെ തെറ്റാണ്  എന്നതാണ്  മനുഷ്യന്റെ  അടിസ്ഥാന  പ്രശ്നം

ധാരണകളും  സ്വബോധവും  കൂടി ചേർന്ന്  സൃഷ്ടിക്കുന്ന  "യുക്തി " (logic ) വ്യക്തിയുടെ  ക്രീയാത്മക ജീവിതത്തിന്  അടിസ്ഥാനം .

വ്യക്തിയുടെ  സ്വന്തം  ധാരണകൾ (perception ) മാറിയാൽ  വ്യക്തിയുടെ  യുക്തിയും  മാറുന്നു .

യുക്തി മാറിയാൽ  വ്യക്തിയുടെ പ്രവർത്തനം ( activity ,life ) മാറുന്നു .

വ്യക്തിയുടെ  പ്രവര്ത്തനം മാറിയാൽ  വ്യക്തിയും  മാറുന്നു .

മനുഷ്യൻ  ഒരു പ്രവർത്തനമാണ് . ബുദ്ധിയാണ്  അതിന്  അടിസ്ഥാനം .

പ്രപഞ്ചവും ഒരു പ്രവർത്തനമാണ് . ബോധമാണ്  അതിനു അടിസ്ഥാനം .

ബോധമെന്നാൽ  സത്യമാണ് . എന്താണോ ഉള്ളത്  അതെല്ലാം സത്യമാണ് .

മിഥ്യ ഉണ്ടെങ്കിൽ  അത് ഉണ്ടെന്നു ഉള്ളത്  സത്യമാണ് .

അപ്പോഴും  മിഥ്യ മിഥ്യയായി  നില നിൽക്കുന്നു .

മിഥ്യക്ക്‌   സത്യം ആകുവാനും  സത്യത്തിന് മിഥ്യ ആകുവാനും  ഒരിക്കലും  സാധ്യമല്ല .

ബോധോദയത്തിൽ  വ്യക്തിയിൽ  (ഞാൻ ) എന്ന മിഥ്യാ ധാരണ മരിക്കുന്നു .

അപ്പോൾ  അവശേഷിക്കുന്നതാണ്  സത്യം (ബോധം ).

അതാണ്‌ ക്രിസ്തുവിന്റെ  ജീവിതം  പഠിപ്പിക്കുന്നത്‌ .