1/31/2016

കൗമാരവും വ്യക്തിത്വ വികസനവും



മനുഷ്യ ജീവിതത്തിൽ  അപ്രസക്തമായ  ശൈശവം , ബാല്യം  എന്നിങ്ങനെ രണ്ടു ഘട്ടങ്ങൾ  കഴിഞ്ഞാണ്  മനുഷ്യൻ കൗമാരത്തിൽ  പ്രവേശിക്കുന്നത് .

കൗമാരം ( tennage  )തുടങ്ങുന്നത് വരെ  ഏറെക്കുറെ എല്ലാവരിലും  കുട്ടിത്തത്തിന്റെ  നൈർമാല്യം  ഉണ്ടെന്നു തന്നെ പറയണം .

എന്താണ്  കുട്ടിത്തം (innocence ) ? എന്താണ് വ്യക്തിത്വം  ( personality )?.

കുട്ടിത്തത്തിന് വ്യക്തിത്വമില്ല .  വ്യക്തിത്വത്തിന് കുട്ടിത്തമില്ല ( innocence )

സാമൂഹ്യമായി  ഇടപെടുന്നതിന്  മനുഷ്യനിൽ  പരുവപ്പെടുന്ന പക്വതക്ക്   സമൂഹം കൽപ്പിക്കുന്ന  മൂല്യമാണ്  വ്യക്തിത്വം .

മനുഷ്യ ജീവിതം പൊതുവെ പ്രശ്ന പരമാണെങ്കിലും  കുട്ടികൾക്ക്  പ്രശ്നങ്ങൾ താരതമേന്യ  കുറവാണ് .

ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക്  കടക്കുന്നതോടെ
"ഞാൻ" എന്ന സങ്കൽപ്പം  ( ego ) ജനിക്കുന്നതോടെ  വ്യക്തിയിൽ  അവനവന്റേതായ  (private )   വൈകാരിക  അസ്വസ്ഥതകളും  ആകാംഷകളും ആശയക്കുഴപ്പങ്ങളും ആദ്യമായി  സംജാതമാകുന്നു .

കൗമാരവും  പ്രശ്നങ്ങളും .

പ്രാഥ മീകമായി  മനുഷ്യന്റെ  പ്രശ്നങ്ങൾ  ഭൗതീകമാണ് .

 ശരീരത്തിന്റെ  അടിസ്ഥാന  ആവശ്യങ്ങളായ  വിശപ്പും ദാാവും  സുരക്ഷിതാവസ്ഥയും  ആരോഗ്യവുമാണ്  മനുഷ്യന്റെ  പ്രാഥമീക ആവശ്യങ്ങൾ .

അടുത്തത് ബുദ്ധിയുടെ ആവശ്യങ്ങളാണ് . ബുദ്ധിജീവിയായ മനുഷ്യനെ ക്രീയാത്മകനാക്കി  സമൂഹ്യ  ജീവിതത്തിൽ നിന്നും  പരമാവതി   സന്തോഷവും ആത്മ സംതൃപ്തിയും  നേടുകയാണ്‌  ബുദ്ധിയുടെ ആവശ്യങ്ങൾ .

അടുത്തത്   "ഞാൻ" എന്ന  വ്യക്തിയുടെ ആവശ്യങ്ങളാണ് . മനുഷ്യനിൽ ഞാനും  എന്റെ സങ്കൽപ്പങ്ങളും  സൃഷ്ടിക്കുന്ന വൈകാരിക ലോകമാണ്  മനുഷ്യന് പ്രശ്നങ്ങൾ  സൃഷ്ടിക്കുന്നത് .

ഞാൻ എന്ന വ്യക്തി ആദ്യമായി  സാമൂഹ്യ പ്രാധാന്യം  നേടുവാൻ ആരംഭിക്കുന്ന  സമയമാണ് കൗമാരം .

അതുകൊണ്ട് തന്നെ വ്യക്തിയുടെ  അടിത്തറ ഇടേണ്ടത് കൗമാരത്തിലാണ് .

അനേകം ആളുകള്ക്ക് വഴിതെറ്റുന്നതും മാർഗ്ഗ ദര്ശനം ഇല്ലാതെ  പോകുന്നതും  കൗമാരത്തിലാണ്.

കൗമാരത്തിലേക്ക്  കടക്കുന്ന  വ്യക്തി നേരിടുന്ന  ഒന്നാമത്തെ  പ്രശ്നം  ആത്മീയമാണ്  (സത്യം ).

മനുഷ്യൻ  സ്വന്തമായി  തത്വം  (സത്യം ) ചിന്തിക്കുവാൻ  ആരംഭിക്കുന്നത്  കൗമാരത്തിലാണ് .

അവിടെ നിന്നാണ്  മനുഷ്യന്റെ  വ്യക്തിപരമായ  സാധ്യതകൾ ഉരുത്തിരിയേണ്ടത് .

എന്നാൽ  വര്ഗീയതയും മതപരമായ  ആചാരങ്ങളും  വ്യക്തിയുടെ സ്വതന്ത്ര ചിന്തയെ  തകര്ക്കുന്നതോടെ  വ്യക്തിയുടെ സത്യന്വേഷണവും  അവസാനിക്കുന്നതാണ്  മനുഷ്യൻ ഒരു ദുരന്തമായി  പരിണമിക്കുന്നതിന്  കാരണം .

ആധുനീക മനുഷ്യനെ പ്രാകൃത സംസ്കാരത്തിൽ  തളക്കുന്ന കൊടും പാതകമാണ്  മതങ്ങളും അവരുടെ  ദൈവങ്ങളും  ചെയ്യുന്നത് .

അങ്ങനെ മനുഷ്യൻ ആകേണ്ട  ജന്മം  മൃഗീയതയിൽ  നിനും മോചിപ്പിക്ക പ്പെടാതെ  സ്വയം നരകങ്ങൾ തീർത്ത്  ദുഃഖ സാഗരത്തിലേക്ക്  പ്രവേശിക്കുന്ന വ്യക്തിക്ക്  അതിൽ നിന്നുള്ള മോചനം മരണമാണ് .

കാരണം  മതങ്ങൾ  പറയുന്ന  ദൈവത്തിന്റെ സൃഷ്ടിയല്ല മനുഷ്യൻ .

ഞാൻ  എന്ന മിധ്യയിൽ നിന്നും  ഞാൻ എന്ന  മിഥ്യയിലേക്ക്  പ്രവേശിക്കേണ്ട  മഹത്തായ  സാധ്യതയാണ്  മനുഷ്യ ജന്മം .


"നരകം "- മിഥ്യയാണ്‌ .



മനുഷ്യനിൽ മാത്രം  നില നിക്കുന്ന  അനുഭവ  തലങ്ങളാണ്  നരകവും സ്വർഗ്ഗവും

നരകം  സ്വന്തം ബുദ്ധിയുടെ  സൃഷ്ടിയാണ് .

മതവും രാഷ്ട്രീയവും  അവരുടെ ബിംബങ്ങളും  സൃഷ്ടിക്കുന്നത്  നരകമാണ് .

എന്നാലവർ ബോധശൂന്യരായ മനുഷ്യർക്ക്‌  വ്യാജമായ  മരണാനന്തര  സ്വർഗ്ഗം  വാഗ്ദാനം  ചെയ്യുന്നു .

ഭൂമിയിൽ  നരകം  സൃഷ്ടിക്കപ്പെടുന്നത്  സാമൂഹ്യമായിട്ടാണ്.
എന്നാൽ  നരകമെന്ന   അനുഭവം  വ്യക്തിപരമാകുന്നു .

സ്വർഗ്ഗം ആരും  സൃഷ്ടിക്കേണ്ട  ആവശ്യമില്ല. സ്വര്ഗ്ഗം  ഇപ്പോൾ  ഇവിടെത്തന്നെയുണ്ട്‌.   അതിലേക്കു  വ്യക്തി പ്രവേശിച്ചാൽ മാത്രം മതി.

സാമൂഹ്യമായ  സ്വർഗ്ഗ പ്രവേശം  അസാധ്യമാണ് . അതുകൊണ്ടാണ് മതങ്ങൾ മരണാനന്തര സ്വർഗ്ഗം വാഗ്ദാനം  ചെയ്യുന്നത് .

 ബുദ്ധിയുടെ തലത്തിൽ  സ്വർഗ്ഗ പ്രവേശം  അസാധ്യമാണ് .

കാരണം സ്വർഗ്ഗം  ഇപ്പോൾ ഇവിടെയാണ്‌ .
സ്വർഗ്ഗമെന്ന  അവസ്ഥ  നിമിഷത്തിന്റെ നിലയ്ക്കാത്ത പ്രവാഹമാണ് .

നിമിഷം  സ്ഥലകാല പരിഗണനക്ക്  വിധേയമല്ല.

ബുദ്ധിയുടെ പ്രവർത്തനം  സ്ഥല കാല പരിഗണനയിൽ  മാത്രമാണ് .

അതുകൊണ്ടാണ്  ഭോഗിക്ക്  സ്വർഗ്ഗം  നിഷിദ്ധമായിരിക്കുന്നത് .

ഭോഗി നിത്യവും അന്വേഷിക്കുന്നത്  സ്വർഗ്ഗമാണ് , കണ്ടെത്തുന്നത് നരകവും .

ഭോഗിയിൽ നിന്നും യോഗിയിലേക്കുള്ള മഹത്തായ  മാറ്റമാണ്  സ്വർഗ്ഗം
(Metamorphosis from human being into being holistic human ).

നരകം  മിഥ്യയാണ്‌ . അത് മനുഷ്യനി ൽ "ഞാൻ" എന്ന വ്യക്തിയുടെ  സ്വപ്നാവസ്ഥയാണ് .

നരകം മനുഷ്യൻ ഇപ്പോൾ  ആയിരിക്കുന്ന  സ്വപ്നാവസ്ഥയാണ് .

മനുഷ്യൻ  സ്വപ്നത്തിൽ നിന്നും ഉണരുന്നത് (awakening ) സ്വർഗ്ഗത്തിലേക്ക്  ആകുന്നു .

1/30/2016

"പ്രപഞ്ചം " --- സത്യവും (holy spirit ) മനുഷ്യനും തമ്മിലുള്ള ഉടമ്പടി .

പ്രപഞ്ചം  സൃഷ്ടിക്കപ്പെട്ടതിന്  എന്തെങ്കിലും  ഒരു  കാരണം (ലക്ഷ്യം ) ഉണ്ടായിരിക്കുക  അസാധ്യമാണ് .

ഒരോ  കാരണത്തിന്  പിന്നിലും   ഒരു  കാരണ ദാദാവ്  ഉണ്ടായിരിക്കണം .

ഒരു കാരണ ദാദാവ്  ഉണ്ടെങ്കിൽ  കാര്യം  സ്വാർഥപരമായിരിക്കണം .

സ്വാർഥമായാതൊന്നിനും  പരിശുദ്ധിയും  പൂർണ്ണതയും  അസാധ്യമാണ് .

പരിശുദ്ധിയെന്നാൽ  പരിപൂർണ്ണതയാണ്  ( holistic  self ).

പ്രപഞ്ചം  പരിപൂർണ്ണമായ  ഒരു  പ്രവർത്തനമാണ്   ( holistic  self  realization ).

ബുദ്ധി ജീവിയായ മനുഷ്യൻ പരിപൂർണ്ണതയോട് അടുത്ത് നിൽക്കുന്ന  പ്രപഞ്ച ഘടനയാണ് .

ഞാൻ എന്ന  വികാരം (അഹങ്കാരം ) വിട്ടാൽ മനുഷ്യനിൽ   ഇപ്പോൾ ഉള്ള  "ഞാൻ"  ഇല്ല

ഉള്ളത്  പരിപൂർണ്ണതയാണ്  ( holistic  self  realization ). അതാണ്‌ സ്വർഗ്ഗീയ  അനുഭൂതി

അതിനു വേണ്ടിയാണ്  പ്രപഞ്ചം ഉണ്ടായിരിക്കുന്നത് .

പ്രപഞ്ച കാരണം "ഞാൻ " ആണ് .

അത് ഞാൻ എന്ന സത്യം (ആത്മാവ് ) ആണ് , വികാരമല്ല (മിഥ്യ ).

"പ്രപഞ്ചം  "  ---  സത്യവും  (holy spirit ) മനുഷ്യനും  തമ്മിലുള്ള  ഉടമ്പടിയാണ് .

"മനുഷ്യൻ "-- സ്വയം പൂർണ്ണമാകേണ്ട "അപൂർണ്ണത".



എന്താണ്  മനുഷ്യൻ  ? എന്താണ് മനുഷ്യനിൽ  പൂർണ്ണമല്ലാത്തത്  ?

ഓരോ മനുഷ്യനും  ഒരു വ്യക്തിത്വമാണ്  (ഞാൻ ).

സ്വന്തം  ബുദ്ധി  നിയന്ത്രിക്കുന്ന  ഒരു പ്രവർത്തനമാണ്  മനുഷ്യനിൽ  "ഞാൻ " (വ്യക്തിത്വം).

സ്ഥിരമായി മാറിക്കൊണ്ടിരിക്കുന്ന  ഒരു  പ്രവർത്തനമാണ്  ബുദ്ധി .

ബുദ്ധിയുടെ മാറ്റത്തി നനുസരിച്ചു  വ്യക്തിയും (ഞാൻ ) മാറിക്കൊണ്ടിരിക്കുന്നു .

അതുകൊണ്ടാണ്  മനുഷ്യൻ   സ്ഥിരബുദ്ധിയില്ലാത്ത  അവസ്ഥയിൽ  ജീവിച്ചു മരിക്കുന്നത് .

എത്ര പണ്ഡിതൻ ആയാലും  മനുഷ്യനിൽ ബുദ്ധി സ്ഥിരത  അസാധ്യമാണ് .

 ബുദ്ധി ഭ്രമം ( ഭയം ) ബുദ്ധിയുടെ സ്വഭാവമാണ്. ക്രീയാത്മകമായ  ബുദ്ധിക്ക് ഭ്രമിക്കാതിരിക്കുവാൻ  സാധ്യമല്ല .

കാരണം  ബുദ്ധി സ്ഥിരമായി ആശയക്കുഴപ്പത്തിലാണ് .

പരസ്പര വിരുദ്ധമായ  അറിവുകളും  ധാരണകളുമാണ്  വ്യക്തിയുടെ   ആശയക്കുഴപ്പങ്ങൾക്ക് കാരണം .

ഭോഗിയായ  മനുഷ്യൻ  നിരന്തരമായി  ഭോഗ സുഖങ്ങളുടെ  അന്വേഷത്തിലാണ് .

അമിത ഭോഗിക്കും  ഭോഗസുഖങ്ങളെ  സ്ഥിരമായി  നില നിർത്തുവാൻ കഴിയില്ല .

കാരണം  ഭോഗ സുഖങ്ങൾക്ക്  അടിസ്ഥാനം  സാമൂഹ്യമായ  പങ്കിടലിലാണ് .

ദാമ്പത്യം , കുടുംബം , മതം , രാഷ്ട്രീയം  എന്നിവയെല്ലാം  ഭോഗിയെ ആകർഷിക്കുന്നതിന്  കാരണം  അവ നൽകുന്ന  സംതൃപ്തിയും സുരക്ഷിതത്വവുമാണ്

എന്നാൽ  മനുഷ്യൻ അനുഭവിക്കുന്ന  ദുഖങ്ങൾക്കും  കാരണം  സാമൂഹ്യ ബന്ധങ്ങളാണ് .

സ്വയം  അപൂർണ്ണനായ  മനുഷ്യൻ  സൃഷ്ടിക്കുന്ന സാമൂഹ്യ  ബന്ധങ്ങളും  അപൂർണ്ണമായിരിക്കുന്നു .

എന്താണ്  മനുഷ്യനിൽ അപൂർണ്ണത ?

മനുഷ്യനിൽ   "ഞാൻ " എന്ന   വ്യക്തിത്വമാണ്  അപൂർണ്ണമായിരിക്കുന്നത് .

സ്വയം  പരിണമിച്ചു കൊണ്ടിരിക്കുന്ന ബുദ്ധി സൃഷ്ടിക്കുന്ന  ധാരണയാണ്  "ഞാൻ " എന്ന വ്യക്തിത്വം .

സത്യം അല്ലാത്ത ധാരണക്ക് (വിശ്വാസം )  പൂർണ്ണമായിരിക്കുകയെന്നത്  അസാധ്യമാണ്

മനുഷ്യനിൽ  സ്ഥിരമായി  മാറിക്കൊണ്ടിരിക്കുന്ന "ഞാൻ "  എന്ന വികാരത്തിന് (അഹങ്കാരം ,ego )
  പൂർണ്ണതയിലെത്തുവാൻ  ഒരു മഹത്തായ  മാറ്റം  ആവശ്യമാണ്‌ .

ആ മഹത്തായ മാറ്റമാണ്  "ബോധോദയം ".

ബോധോദയം  പ്രാപിക്കുന്ന  വ്യക്തി അപ്പോൾ തന്നെ  മിഥ്യയിൽ  നിന്നും സത്യലോകത്തു പ്രവേശിക്കുന്നതാണ്  പൂർണ്ണത .

സമ്പൂർണ്ണ മനുഷ്യൻ  "ഓസോ " - യാണ്  (oso ).












"ബുദ്ധി " -- ഒരു പ്രവർത്തനം (function )

എന്താണ് ബുദ്ധി ?

ബുദ്ധി ജീവിയായ  മനുഷ്യനെ നിയന്ത്രിക്കുന്ന  കേന്ദ്രമാണ് ( ഹൃദയം )  ബുദ്ധി .

ആധുനീക  കമ്പ്യൂട്ടർ  പോലെ  അതി  സങ്കീർണ്ണമായ ഒരു പ്രവർത്തനമാണ്   ബുദ്ധി.

മനുഷ്യൻ ഒഴികെ മറ്റൊരു ജീവിയിലും  സ്വയം വികസിക്കുന്ന  ബുദ്ധിയില്ല.

മനുഷ്യ ബുദ്ധിയെ  എങ്ങനെ  പരിശീലിപ്പിക്കുന്നവോ  അങ്ങനെ തന്നെ  അതിനു വളരുവാൻ കഴിയും .

അതാണ്‌ വിദ്യാഭ്യാസം  മനുഷ്യനിൽ വരുത്തുന്ന  മഹത്തായ  മാറ്റം .

പ്രാചീന  മനുഷ്യനിൽ  നിന്നും  ആധുനീക മനുഷ്യനിലേക്കുള്ള  മാറ്റം  അത്ഭുതകരമാണ്

അതുപോലെ തന്നെ അത്ഭുതകരമാണ്
ആധുനീക  മനുഷ്യൻ  ശാസ്ത്രബോധം നേടിയിട്ടും
പ്രാകൃത മതവും  ആചാരങ്ങളും അന്ധ വിശ്വാസങ്ങളും  ചുമന്നു നടക്കുന്ന ദയനീയ അവസ്ഥ.
മനുഷ്യനിൽ ഈ ദയനീയാവസ്ഥ  സൃഷ്ടിക്കുന്നത്  ബുദ്ധിയുടെ ബോധ ശൂന്യതയാണ് .

ബോധ ശൂന്യത  ബുദ്ധിയുടെ  സ്വഭാവമാണ് .

ബുദ്ധിയുടെ  ബോധശൂന്യതയെ  മറികടക്കുവാൻ  മനുഷ്യൻ ആത്മ ജ്ഞാനം നേടണം .

ബുദ്ധിയെന്ന  പ്രവർത്തനത്തിന്   രണ്ടു  ഭാഗങ്ങളുണ്ട് .

1)  തലച്ചോറ്  (brainmatter )   2) ധാരണ  (intellect ).

തലച്ചോറ് എല്ലാ മനുഷ്യരിലും  ഒരുപോലെയാണ് . അത് ശരീരത്തിന്റെ  ഭാഗമാണ്  ( living matter ).

ധാരണ  ആത്മീയമാണ്  (spiritual ,virtual ).

കമ്പ്യൂട്ടറിൽ  സോഫ്റ്റ്‌ വെയർ  പ്രവർത്തിക്കുന്നത്    പോലെയാണ്  ബുദ്ധിയിൽ  ധാരണകൾ  പ്രവർത്തിക്കുന്നത്

ധാരണകൾക്ക് അടിസ്ഥാനം  ബുദ്ധിക്കു ലഭിക്കുന്ന   അറിവുകളാണ്  (informations ).

അറിവു കൾ  ശേഖരിക്കുന്ന  മാധ്യമപ്രവർത്തകരാണ്  
പഞ്ച- ഇന്ദ്രീയങ്ങൾ  ( 5 sensors ).

ബുദ്ധിയും  വ്യക്തിയും തമ്മിലുള്ള  ആശയ വിനിമയമാണ്‌  "ചിന്തകൾ ".

ചിന്തകൾ  രണ്ടു തരമുണ്ട് .

1) വ്യക്തി  ബുദ്ധിയിലേക്ക്  നല്കുന്നത്  2) ബുദ്ധി വ്യക്തിയിലേക്ക്  നല്കുന്നത് .

ബുദ്ധി  സ്ഥിരമായി  വളരുന്ന പരിണാമമാണ് .
ഓരോ അറിവിലും  ബുദ്ധി സ്വയം പരിണമിക്കുന്നു .

എന്നാൽ ബുദ്ധിയിൽ  സ്വീകരിക്കപ്പെടുന്ന  അറിവിലെ (informations data  )
സത്യം  കണ്ടെത്തുവാൻ  ബുദ്ധിക്ക്  സാധ്യമല്ല .

വ്യക്തി "സത്യം" കണ്ടെത്തുന്നത്  ബോധ ത്തിൽ  കൂടിയാണ് .
ബോധമെന്നാൽ സത്യമാണ് .

വ്യക്തി അനുഭവത്തിൽ  കൂടി സ്വയം കണ്ടെത്തുന്ന  സത്യമാണ്  " സ്വബോധം" .

പുതിയ അറിവുകൾ  സത്യമാണോ  മിഥ്യയാണോ  എന്ന്  ബുദ്ധി തിരിച്ചറിയുന്നത്‌  സ്വന്തം  ബോധത്തിന്റെയും (സ്വബോധം ) ധാരണകളുടെയും  വെളിച്ചത്തിലാണ് .

എന്നാൽ  ധാരണകൾ  ശരിയോ  തെറ്റോ ആകാം . ധാരണകൾ  വ്യക്തിയുടെ നിഗമനങ്ങളാണ് .

ബുദ്ധിയെപ്പറ്റി  ബുദ്ധിക്കുള്ള  ധാരണകൾ  തന്നെ തെറ്റാണ്  എന്നതാണ്  മനുഷ്യന്റെ  അടിസ്ഥാന  പ്രശ്നം

ധാരണകളും  സ്വബോധവും  കൂടി ചേർന്ന്  സൃഷ്ടിക്കുന്ന  "യുക്തി " (logic ) വ്യക്തിയുടെ  ക്രീയാത്മക ജീവിതത്തിന്  അടിസ്ഥാനം .

വ്യക്തിയുടെ  സ്വന്തം  ധാരണകൾ (perception ) മാറിയാൽ  വ്യക്തിയുടെ  യുക്തിയും  മാറുന്നു .

യുക്തി മാറിയാൽ  വ്യക്തിയുടെ പ്രവർത്തനം ( activity ,life ) മാറുന്നു .

വ്യക്തിയുടെ  പ്രവര്ത്തനം മാറിയാൽ  വ്യക്തിയും  മാറുന്നു .

മനുഷ്യൻ  ഒരു പ്രവർത്തനമാണ് . ബുദ്ധിയാണ്  അതിന്  അടിസ്ഥാനം .

പ്രപഞ്ചവും ഒരു പ്രവർത്തനമാണ് . ബോധമാണ്  അതിനു അടിസ്ഥാനം .

ബോധമെന്നാൽ  സത്യമാണ് . എന്താണോ ഉള്ളത്  അതെല്ലാം സത്യമാണ് .

മിഥ്യ ഉണ്ടെങ്കിൽ  അത് ഉണ്ടെന്നു ഉള്ളത്  സത്യമാണ് .

അപ്പോഴും  മിഥ്യ മിഥ്യയായി  നില നിൽക്കുന്നു .

മിഥ്യക്ക്‌   സത്യം ആകുവാനും  സത്യത്തിന് മിഥ്യ ആകുവാനും  ഒരിക്കലും  സാധ്യമല്ല .

ബോധോദയത്തിൽ  വ്യക്തിയിൽ  (ഞാൻ ) എന്ന മിഥ്യാ ധാരണ മരിക്കുന്നു .

അപ്പോൾ  അവശേഷിക്കുന്നതാണ്  സത്യം (ബോധം ).

അതാണ്‌ ക്രിസ്തുവിന്റെ  ജീവിതം  പഠിപ്പിക്കുന്നത്‌ .




സ്വകാര്യതയുടെ മനുഷ്യാവകാശം

സാമൂഹ്യ ജീവിതം  വിജയിപ്പിക്കാതെ  വ്യക്തിയുടെ ഭൗതീക  ജീവിതം  വിജയിപ്പിക്കുവാൻ സാധ്യമല്ല .

വ്യക്തിയുടെ ഭൗതീക ജീവിതം ഭോഗ സുഖങ്ങളിൽ  അധിഷ്ടിതമാണ് .

ഭോഗ സുഖങ്ങളുടെ ആസ്വാദനം  ആത്മീയതയിൽ (സത്യം )  അധിഷ്ടിതമാണ്.

 പ്രപഞ്ചം  സത്യത്തിലധിഷ്ടിതമാണ്.

സത്യം എന്താണ് എന്ന്  സ്വയം പഠിക്കുന്ന  പാഠശാലയാണ്  ജീവിതം .

99.99  % മനുഷ്യരും  സത്യം  അവഗണിച്ചു ജീവിക്കുന്നതിന്‌ കാരണം  സത്യത്തെപ്പറ്റിയുള്ള   തെറ്റായ ധാരണകളാണ് .

തെറ്റായ ധാരണകളിൽ  മുഖ്യമായത്  "ഞാൻ " എന്ന ധാരണയാണ് .

വ്യക്തികൾക്കിടയിലുള്ള  ഭൗതീകമായ  ഇടപെടലാണ്  സാമൂഹ്യ ജീവിതം .

സാമൂഹ്യജീവിതം  ശരിയെങ്കിൽ  വ്യക്തിക്ക്  തിരികെ ലഭിക്കുന്നത്  സന്തോഷമാണ് .

സാമൂഹ്യജീവിതം തെറ്റാണ് എങ്കിൽ വ്യക്തിക്ക്  തിരികെ ലഭിക്കുന്നത്  സങ്കടമാണ് , സന്തോഷമല്ല.

ഭോഗസുഖങ്ങളുടെ  അനുഭവമാണ്   സന്തോഷം.

വ്യക്തികളുമായി  ഇടപെടുമ്പോൾ
നമ്മുക്ക്   സ്വീകാര്യത (acceptance )  ലഭിക്കുവാൻ മനുഷ്യൻ പഠിച്ചിരിക്കേണ്ട  അനേകം  മര്യാതകൾ ( manners ) ഉണ്ട് .

അതിൽ മുഖ്യമാണ്  സ്വകാര്യതയും  (personal space )  "ദൂര പരിധിയും .

വ്യക്തിയും ദൈവവുമായി അകലം അരുത് , വ്യക്തികൾക്കിടയിൽ പരിധി വിട്ട അടുപ്പം അരുത് .

സാമൂഹ്യ ജീവിയായ മനുഷ്യന് വ്യക്തിയുടെ സ്വകാര്യതയും സ്വൈര്യതയും വളരെ പ്രധാനമാണ് .

ദൈവവുമായി (സത്യം ) ദൂരം പാലിക്കുന്നതും മനുഷ്യരുമായി ദൂരം പാലിക്കാത്തതും മനുഷ്യന്റെ ഭോഗ സുഖം  തകർക്കും .

കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും  മനുഷ്യന്റെ വ്യക്തിപരമായ ഇടപെടലുകളിൽ ശരീരീകാമായും (physical )
വൈകാരീകമായും (emotional ) മനുഷ്യൻ പാലിച്ചിരിക്കേണ്ട ദൂര പരിധി വ്യത്യസ്തമാണ് .

സാമൂഹ്യ ജീവിയായ മനുഷ്യന്റെ സ്വസ്ഥതയും (peace ) സുരക്ഷിതത്വവും (comfort ) വ്യക്തിയുടെ സ്വകാര്യതയിലാണ്.

വ്യക്തിയുടെ സ്വകാര്യതയിലേക്ക് അനുവാദം ഇല്ലാതെ അതിക്രമിച്ചു കടക്കുന്നത്‌ ഹീനമാണ് .

അപരിചിതരായ വ്യക്തിയുമായി ഇടപെടുമ്പോള്‍ വാക്കുകളേപ്പോലെ തന്നെ പ്രാധാന്യം നൽകേണ്ട കാര്യമാണ് അവരുടെ സ്വകാര്യ മേഖലയിലേക്ക് (privatespace ) പ്രവേശിക്കാതിരിക്കുകയെന്നത് .

പുരുഷനും സ്ത്രീയും പരസ്പരം ഇടപെടുമ്പോൾ പുരുഷൻ സ്വയം സൂക്ഷിക്കേണ്ട ചുരുങ്ങിയ അകലം ഒന്നര മീറ്റർ ( 1.5 meter distance ) ആണ് . അല്ലെങ്കിൽ അത് സ്ത്രീകളെ അസ്വസ്ഥമാക്കും.

ജോലിസ്ഥലത്ത് മേലധികാരികളുമായി ബന്ധപ്പെടുമ്പോഴും നിശ്ചിത അകലം പാലിച്ചിരിക്കണം .

വ്യക്തിയുടെ സ്വകാര്യ മേഖല ( private  zone ) വ്യക്തിയുടെ സുരക്ഷിത മേഖലയും ( comfort zone ) കൂടിയാണ് എന്നത് കൊണ്ടാണ് സാമൂഹ്യ ഇടപെടലുകളിൽ നാം ദൂരപരിതി സൂക്ഷിക്കേണ്ടത് ആവശ്യമായിരിക്കുന്നത് .

പുരുഷന്മാർ അന്യ സ്ത്രീകളും  കുട്ടികളും  ആയി  ഇടപെടുമ്പോൾ സ്വകാര്യ മേഖല ദൂര പരിധി ( minimum  distance ) ലംഘിക്കുന്നത്   മനുഷ്യാവകാശ ലംഘനമാണ് ( human rights violation ).



1/29/2016

ആരാണ് മനുഷ്യന് ആത്മ ബന്ധു ?



സാമൂഹ്യ  നിലവാരം അനുസരിച്ച്    ഭൂമിയിൽ   മനുഷ്യനു   അനേകം  മിത്രങ്ങളും  ബന്ധു ജനങ്ങളും  ഉണ്ടാകുന്നു .

അവയെല്ലാം   സ്വാർഥ താത്പര്യങ്ങളുമായി  ജനിക്കുന്ന  ബന്ധങ്ങളാണ് .

 വ്യക്തിയിൽ   കേന്ദ്രീകൃതമായ  ബന്ധമാണ്  കുടുംബ ബന്ധങ്ങൾ .

മാതാപിതാക്കൾ  കാരണമായിരിക്കുന്നത്  മനുഷ്യ -  ജഡത്തിനു മാത്രമാണ് .

എന്നാൽ മനുഷ്യൻ  ജഡ വസ്തുവല്ല .

സാധാരണ മനുഷ്യനിൽ (ഭോഗി ) "ഞാൻ" ( വ്യക്തി )  വെറുമൊരു  സങ്കൽപ്പമാണ് .

മനുഷ്യന്  സ്വന്തം  നിഴലിനെ അറിയുവാൻ  കഴിയും . എന്നാൽ നിഴലിനു  അതിന്റെ പിന്നിലെ  സത്യം   അറിയുവാൻ കഴിയില്ല.

അതുപോലെ  സങ്കൽപ്പത്തിന്  സത്യത്തെ   അറിവുവാൻ  സാധ്യമല്ല .
എന്നാൽ   സത്യം സങ്കൽപ്പത്തെ അറിയുന്നു .

ഞാൻ എന്ന സത്യം സാക്ഷാത്ക്കരിക്കുന്ന  മനുഷ്യന് മാത്രമാണ്  ആത്മബന്ധം  സാധ്യമാകുന്നത് .

ഭോഗിയുടെ കേന്ദ്രം  ബുദ്ധിയാണ് . ബുദ്ധി സൃഷ്ടിക്കുന്ന  ധാരണകലും വിശ്വാസങ്ങളുമാണ്  ബുദ്ധിയുടെ ശക്തി .

അതുകൊണ്ടാണ് ബുദ്ധി വീണ്ടും വീണ്ടും പരാജയപ്പെടുന്നത് .

"പ്രപഞ്ചം "- സ്വസ്ഥിതമായ പരിണാമ ചക്രം .

സ്വസ്ഥിതമായ  ഒരു  പരിണാമ ( self evolutionary process )  വ്യവസ്ഥയാണ്‌  പ്രപഞ്ചം.

പ്രപഞ്ചത്തിൽ  ഒരു ചെറിയ  സംഭവമാണ്  ഭൂമി .

ഭൂമിയുടെ അച്ചുതണ്ട്   23 ഡിഗ്രീ ചെരിഞ്ഞാണ് ഉള്ളത്.

ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഒരു മണിക്കൂറില്‍ ആയിരം മൈല്‍ വേഗത്തില്‍ കറങ്ങുന്നു.

സൂര്യന്റെ ഉപരിതലത്തിലെ താപനില 10000 ഫാരന്‍ഹീറ്റ് ( 5500 °C ) ആണ്.

സൂര്യൻ  ഭൂമിക്ക്‌ ആവശ്യത്തിന്  മാത്രമുള്ള ചൂട് പ്രദാനം ചെയ്യുന്നു.

പ്രപഞ്ചത്തെക്കുറിച്ച്  മനുഷ്യൻ  അറിഞ്ഞത് തുച്ഛമാണ് .

 മനുഷ്യനെക്കുറിച്ച്  മനുഷ്യന്  അറിയാൻ കഴിയുന്നതും  തുച്ചമാണ് .

ഈ  മഹാ പ്രപഞ്ചത്തിനു ഒരു  സൃഷ്ടാവ്  ഉണ്ടെന്ന്  മനുഷ്യൻ  തെറ്റായി ധരിക്കുന്നത് അതുകൊണ്ടാണ് .

ഭൂമിയിൽ ഒരു ചെറിയ സംഭവമാണ്  മനുഷ്യൻ .

മനുഷ്യനെ കുഴക്കുന്ന  സംഭവമാണ്  "ബുദ്ധി ".

ബുദ്ധി സൃഷ്ടിക്കുന്ന വെറും  സ്വപ്നമാണ്  വ്യക്തി (ഞാൻ ).

ഭൂമിയിലെ ജീവജാലങ്ങളിൽ  അവസാന കണ്ണിയാണ് മനുഷ്യൻ  എന്ന് ചിന്തിക്കുവാൻ ന്യായമുണ്ട് .

കാരണം  മനുഷ്യനിൽ മാത്രമാണ്  വ്യവസ്ഥാപിതമായ  ഒരു സ്വഭാവം  ഇല്ലാതെ കാണപ്പെടുന്നത് .

സ്വയം പരിണമിക്കുന്ന ബുദ്ധി മനുഷ്യനിൽ അനേകം  സ്വഭാവങ്ങൾ  സ്വയം ഉരുത്തി രിയുന്നു .

ബുദ്ധിയെ മറി കടക്കുന്ന വ്യക്തി  പരിണാമം പൂര്ത്തിയാക്കി  ശ്രേഷ്ടതയിലേക്ക്  (സത്യം ) പ്രവേശിക്കുന്നു .

ഒന്നായിരുന്ന  ബോധത്തിൽ  നിന്നും

ബുദ്ധിയെ  മനുഷ്യനിലേക്ക്  മാറ്റിയതിന് പിന്നിൽ  ഈ വ്യവസ്ഥയുടെ  സത്യം   ഒളിഞ്ഞിരിക്കുന്നു .

വ്യക്തിക്ക്  സ്വന്തം ചിന്തകളെ  ഉപയോഗിച്ച്  ബുദ്ധിയെ  മറി കടക്കുവാൻ സാധ്യമാണ്  എന്ന സത്യമാണ്  ആത്മീയത .

സംവിധായകനില്ലാതെ  സ്വയം  സൃഷ്ടമായ  ഒരു സംവിധാനം  മാത്രമാണ് പ്രപഞ്ചം
എന്ന  അറിവിൽ  മനുഷ്യൻ  സ്വയം  പൂർണ്ണനാകുന്നു .

ബോധോദയത്തിൽ (awakening ) എന്താണ് ഉദിക്കുന്നത് ?.


ബുദ്ധി ജീവിയായ മനുഷ്യൻ  ബുദ്ധിയുടെ അടിമയാണ് .

ബുദ്ധിക്കും  വ്യക്തിക്കും  സ്വയം  അറിയുവാൻ കഴിയാത്ത  സങ്കീർണ്ണമായ   ഒരു പ്രവർത്തനമാണ്  ബുദ്ധി .

പുതുതായി ലഭിക്കുന്ന അറിവുകളെ  ധാരണകളാക്കി  ശേഖരിച്ചു  വച്ച്  അതിൽ നിന്നും  ഭോഗത്തെ പ്രാപ്തമാക്കുന്ന  യുക്തികൾ  സൃഷ്ടിക്കലാണ്  ബുദ്ധിയെന്ന പ്രവർത്തനം .

പഠനമാണ് ബുദ്ധിയുടെ വളർച്ചക്ക്  അടിസ്ഥാനം . പഠനം നിലയ്ക്കുമ്പോൾ  ബുദ്ധിയുടെ വളര്ച്ചയും നിലക്കുന്നു .

എന്തൊക്കെ പഠിച്ചാലും  എത്ര വലിയ പണ്ഡിതൻ  ആയാലും  ബുദ്ധിയുടെ  ബോധശൂന്യത  അവശേഷിക്കുന്നു .

മനുഷ്യന്റെ  സന്തോഷങ്ങൾക്കും  സങ്കടങ്ങൾക്കും  കാരണം  സ്വന്തം   ബുദ്ധിയുടെ പ്രവർത്തനങ്ങളാണ് .

പ്രവർത്തനങ്ങളെ ചലിപ്പിക്കുന്ന യുക്തി  ശരിയെങ്കിൽ ഫലം സന്തോഷമാണ് .

പ്രവർത്തനങ്ങളെ ചലിപ്പിക്കുന്ന യുക്തി  തെറ്റെങ്കിൽ  ഫലം  സങ്കടമാണ് .

സ്ഥിരമായി  വ്യക്തിയിൽ  അടിഞ്ഞു കൂടുന്ന  സങ്കടങ്ങൾ  ദുഖമായി  ഖനീഭവിച്ചു  മനുഷ്യരെ രോഗത്തിലേക്ക്  നയിക്കുന്നു .

ബുദ്ധിയുടെ പ്രവർത്തനങ്ങൾ  നടക്കുന്നത്  സ്വന്തം അറിവിലാണ് (knowledge ).

എന്നാൽ സത്യം നില നില്ക്കുന്നത്  മനുഷ്യൻ  അറിയാത്തതിലാണ് (ignorance ).

ബുദ്ധി  അറിഞ്ഞതുകൊണ്ട്‌  അറിയാത്തതിന്റെ  കുറവ്  പരിഹരിക്കുവാൻ ബുദ്ധിക്ക്  ഒരിക്കലും സാധ്യമല്ല.

ഇതാണ് ബുദ്ധിയുടെ മഹത്തായ  പരിമിതി . ഈ പരിമിതിയാണ്  ബുദ്ധിയെ അസ്വസ്തമാക്കുന്നത് .

അസ്വസ്ഥമാകുന്ന  ബുദ്ധി  ചിന്തകൾ  കൊണ്ട്   വ്യക്തിയേയും അസ്വസ്ഥമാക്കുന്നു .

കാരണം  ബുദ്ധി സൃഷ്ടിക്കുന്ന  ഒരു വികാരമാണ് (ചിന്ത ) വ്യക്തി (ഞാൻ ).

"ഞാൻ " എന്ന വികാരം (അഹങ്കാരം )   വെറും  ഒരു തോന്നലാണ്  (illusion, dream  ).

അതായത് മനുഷ്യനിൽ "ഞാൻ " ഒരു സ്വപ്നാവസ്തയാണ് .

സ്വപ്നാവസ്ഥയിൽ  ബുദ്ധിക്ക്  സ്ഥിരതയില്ല . ബുദ്ധി സ്ഥിരമായി  ആശയക്കുഴപ്പത്തിലാണ് .

ബുദ്ധി സൃഷ്ടിക്കുന്ന   തെറ്റായ ധാരണകളാണ്  ആശയക്കുഴപ്പത്തിന്  അടിസ്ഥാനം .

 ബുദ്ധിയിലേക്ക്  ശരിയായ ധാരണകളെ ( സത്യം ,ബോധം ) നല്കുവാൻ കഴിഞ്ഞാൽ  ബുദ്ധിയുടെ ആശയക്കുഴപ്പം നീങ്ങി ബുദ്ധി സ്ഥിരപ്പെടുന്നു .

സ്ഥിരബുദ്ധി  ബോധമെന്ന  അവസ്ഥയാണ് . ജാഗ്രതയാണ്  സ്ഥിരബുധിയുടെ  ഗുണം .

ജാഗ്രതയെ  സ്ഥിരമാക്കിയാൽ  ബോധവും സ്ഥിരപ്പെടുന്നു .

വ്യക്തിയിൽ  സ്ഥിരപ്പെടുന്ന  ബോധമാണ്  സ്വബോധം (ആത്മ ജ്ഞാനം ) .

ഞാൻ  മിഥ്യയല്ല , സത്യമാണ്  എന്ന അറിവാണ്  "സ്വബോധം ".

ഞാൻ ബോധമാണ് എന്ന്  അറിയുന്നതോടെ  സ്വപ്നാവസ്തയിലുള്ള   ബുദ്ധി  അപ്രസക്തമാകുന്നു .

വ്യക്തിയിൽ  ഒരു പുനർ ജനനനം (re - incarnation ) സംഭവിക്കുന്നു .

ബോധോദയത്തിൽ  ബുദ്ധിയുടെ ഇരുട്ടിൽ (illusion ) നിന്നും  ബോധത്തിന്റെ  വെളിച്ചത്തിലേക്ക്  (സത്യം ) വ്യക്തി പുനർജനിക്കുന്നു .

അതുകൊണ്ടാണ്  ബോധ പ്രാപ്തിയെ  ബോധോദയം( awakening )  എന്ന് വിശേഷിപ്പിക്കാവുന്നത് .

ബോധോദയം വ്യക്തിക്ക് സമാനിക്കുന്നത് ഒരിക്കലും അസ്തമിക്കാത്ത വെളിച്ചമാണ് (സത്യം ).

അതോടെ  വ്യക്തി ആനന്ദം  എന്ന പരമാവസ്തയിലേക്ക്  പ്രവേശിക്കുകയും  ദുഃഖ വിമുക്തി (മോക്ഷം ) സംഭവിക്കുകയും  ചെയ്യുന്നു .







രതിയുടെ മനശാസ്ത്രം .


രതിയിൽ     ശാസ്ത്രമില്ല , രതി  മനുഷ്യന്  ഒരു ലക്ഷ്യമാണ്‌ .

കാമം എന്ന വൈകാരിക അസ്വസ്ഥത  സൃഷ്ടിക്കുന്ന  ലക്ഷ്യമാണ്‌  രതി .

ഓരോ രതിയിലും  അസ്വസ്ഥതയുടെ  ഒരു  പുതിയ  വൃത്തം  പൂർണ്ണമാകുന്നു.

ബുദ്ധി ജീവിയായ  മനുഷ്യനിൽ  മാത്രമുള്ള  രോഗമാണ്  രതി ചിന്ത ( കാമം ).

മനുഷ്യൻ അടിസ്ഥാനപരമായി  ഭോഗിയാണ് .

"ഭോഗം " എന്നാൽ വസ്തുക്കളെ  ആസ്വദിക്കുകയെന്നാണ് . ഭോഗി  ആസ്വദകനാണ് .

മനുഷ്യനിലെ  ഭോഗിക്ക്  (ഞാൻ ) ഒരു കുഴപ്പമുണ്ട് .

ഭോഗി  ഭോഗിക്കുന്നത്  സ്വപ്നാവസ്തയിലാണ്  (illusion ).

മൃഗങ്ങൾ  ഭോഗിക്കുന്നത്  മൃഗാവസ്ഥയിലാണ് ( without  feeling ).

മനുഷ്യനും മൃഗമാണ്‌ . എന്നാൽ  ബുദ്ധി മനുഷ്യനെ വ്യത്യസ്ഥ  മൃഗമാക്കുന്നു .

"ബോധം"  മനുഷ്യനെ  മൃഗത്തിൽ നിന്നും ഉയർത്തി  ശ്രേഷ്ഠ നാക്കുന്നു .

ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ്  എന്നത് കൊണ്ടാണ്  മനുഷ്യൻ രതിയെ  ശ്രേഷ്ഠ മാക്കുന്നത് .

രതിയിൽ ശ്രേഷ്ഠമായി ഒന്നുമില്ല .

പ്രണയത്തിന്റെ  പൂ ഷ് പ്പിയ് ക്കലാണ്  കാമം.  കാമത്തിന്റെ സാഫല്യമാണ്  "രതി "

പ്രണയമില്ലാത്ത  കാമം   നികൃഷ്ഠമായ  രോഗാവസ്ഥയാണ് .

കാമം കൊണ്ട്  അസ്വസ്ഥമാകുന്ന  പുരുഷൻ  രതിയെ  ഒരു  സാമൂഹ്യ വിപത്ത്   ( socialmenace ) ആക്കുന്നു .

കാമസൂത്രവും  കജുരാഹോയും  കലാ സാഹിത്യങ്ങളുമെല്ലാം    മനുഷ്യരെ  പ്രണയത്തിലേക്ക്  ആകർഷിക്കുന്ന   മനശാസ്ത്രമാണ് .

എന്നാൽ   അവയെല്ലാം  പുരുഷനിൽ   "പ്രണയ രഹിത  കാമം "  സൃഷ്ടിക്കുന്നത്  മനശാസ്ത്രത്തിനും  പിടി കിട്ടാത്ത  രഹസ്യമാണ് .

സ്ത്രീയിലും  പുരുഷനിലും  കാമം ഉണരുന്നത്  വ്യത്യസ്ഥമാണ് .

പ്രണയം ഇല്ലാതെ സ്ത്രീയിൽ കാമം ഉണരുന്നില്ല . പുരുഷനിൽ  കാമം  ഉണരുന്നത്  ഇന്ദ്രീയ അധിഷ്ടിതമാണ് .

ഇന്ദ്രീയങ്ങൾ  ബുദ്ധിയെ  ചലിപ്പിക്കുന്നതുകൊണ്ട്‌  കാതും കണ്ണും  പുരുഷനിൽ  രതി ചിന്തയെ  സൃഷ്ടിക്കുന്നു .

രതി ചിന്ത  കാമത്തെയും  സൃഷ്ടിക്കുന്നു  . ഇതിൽ മനശാസ്ത്രമില്ല , ചിന്തയാണ്   ഉള്ളത് .





"അത് നീ ആകുന്നു " ( തത്വമസി ).

പാണ്ഡിത്യവും  പണവും  പദവിയും  വ്യക്തിക്ക് സമൂഹത്തിൽ  സ്വീകാര്യത  വർദ്ധിപ്പിക്കുന്നു .

എന്നാൽ  സാമൂഹ്യ ജീവിതം  ശ്രേഷ്ഠമാക്കുവാൻ   ഇവയൊന്നും  ഉപകരിക്കുന്നില്ല .

ശ്രേഷ്ടമല്ലാത്ത  വ്യക്തിത്വം  സമൂഹം  നിരസിക്കുന്നു .

കാരണം  വ്യക്തിയുടെ ശ്രേഷ്ടതയിലാണ്  സാമൂഹ്യ  സുരക്ഷ  നില കൊള്ളുന്നത്‌ .

സാമൂഹ്യ സുരക്ഷയിലാണ് വ്യക്തികളുടെ  സുരക്ഷിതത്വം  നില നിൽക്കുന്നത് .

സുരക്ഷിതമല്ലാത്ത  ജീവിതം  മനുഷ്യന് സ്വസ്ഥത നൽകുകയില്ല.

സ്വസ്ഥതയില്ലാത്ത  ജീവിതം  വ്യർഥമാണ് .  വ്യർഥമായ  ജീവിതം  മനുഷ്യ ജന്മം  പാഴാക്കുന്നു .

പാഴാകുന്ന ജന്മത്തിന്  കാരണം ദൈവമോ  പിശാചോ  അല്ല .

 "അത്  നീ  ആകുന്നു " ( തത്വമസി ).

അവനവനെ കണ്ടെത്തുന്ന  മനുഷ്യ ജന്മം  സ്വയം  സഫലമാണ് .

സ്വയം സഫലമാകുന്ന  മനുഷ്യ ജന്മമാണ്  പ്രപഞ്ച രഹസ്യം .

"മനുഷ്യനിൽ  സഫലമാകുന്ന  സത്യം " ആണ്  പ്രപഞ്ചത്തിന്  നിധാനം .

മനുഷ്യന് പുറത്ത് മറ്റൊരു സൃഷ്ടാവ്  ഉണ്ടായിരിക്കുക  അസാധ്യമാണ് .

ശാസ്ത്രത്തിനും  ഈ സത്യം  കണ്ടെത്തുക  അസാധ്യമാണ് .

കാരണം  സത്യം കണ്ടെത്തുമ്പോൾ ശാസ്ത്രം സത്യത്തിനു മുകളിലാവും  എന്നതാണ്  അതിനു കാരണം .

സത്യത്തിനു മുകളിൽ  മറ്റൊരു ശക്തിയും  ഉണ്ടാവില്ല എന്നതാണ്  "പ്രപഞ്ച സത്യം" ( ബോധം )  സർവ്വശക്തമാകുവാൻ  കാരണം.

"ആനന്ദം " -- ജന്മ സാഫല്ല്യം

ഭോഗിയായ  മനുഷ്യൻ  ബോധ ശൂന്യനാണ് . ബോധശൂന്യത  ബുദ്ധിയുടെ സ്വഭാവമാണ് .

അതുകൊണ്ടാണ്  മനുഷ്യൻ  സ്വന്തമായി  ദൈവത്തെ (cult ) സൃഷ്ടിച്ച് ആരാധിക്കുന്നത് .

ബോധ ശൂന്യനായ  മനുഷ്യൻ  ദൈവത്തെ പൂജിക്കുന്നത്  ഭോഗ - താത്പര്യമാണ് .

എല്ലാ  ഭോഗ താത്പര്യങ്ങളും  സ്വാർഥമാണ് . പ്രപഞ്ചം മനുഷ്യന്റെ  സ്വാർഥതക്ക്  എതിരാണ് .

ദൈവത്തെ പൂജിക്കുന്നത്   പ്രകൃതി വിരുദ്ധമായ  തിന്മയാകുന്നത്  അതുകൊണ്ടാണ്  .

പൂജയിൽ  മനുഷ്യൻ  ദൈവത്തിന്  പണം ( കാണിക്ക ) കൊടുക്കുന്നതിനു  പകരം  മനുഷ്യൻ   പണത്തെ  ബിംബമാക്കി പൂജിക്കുന്നത്  ബോധപരമാണ് .

കാരണം   പണം  "ഞാൻ "  എന്ന  അഹങ്കാരത്തെ  ( Ego )  മൂല്യവത്താക്കുന്നു .

എന്നാൽ   പണമുള്ളവരെ ( rich )  പൂജിക്കുന്നത്   ബോധശൂന്യതയാണ് .

കാരണം  പണക്കാരിലും  ബുദ്ധി വളരെ  ബോധാശൂന്യമാണ് .

സ്വബോധം  ഇല്ലാത്ത മനുഷ്യനിൽ   സമ്പത്ത്  ദുഃഖം വരുത്തുന്നതിന്  കാരണം
പണം അഹങ്കാരത്തെ വർദ്ധിപ്പിക്കുന്നതാണ് .

ബോധശൂന്യനിൽ  ധനം  അഹങ്കാരത്തെ  പതിൻ മടങ്ങായി  വർദ്ധിപ്പിക്കുന്നു .

അഹങ്കാരം   വ്യക്തിയേയും  സമൂഹത്തെയും  നാശത്തിലേക്ക്  നയിക്കുന്നു .

ധനവാൻ  ബോധശൂന്യനാകുന്നത്   ദുഃഖത്തിന്  മുഖ്യ  കാരണം ആകുന്നു.

ദുഃഖം  ബോധ ശൂന്യതയുടെ  ഫലമാണ് . ആനന്ദം ദുഃഖ വിമുക്തിയുടെ ഫലമാണ് .

സ്വബോധവും അഹങ്കാരവും  ഒരുമിച്ചു നില നിൽക്കുകയില്ലയെന്നത്  പ്രപഞ്ച നിയമമാണ് .

ആത്മജ്ഞാനം  സത്യമാണ് .  സത്യം  കൊണ്ട് മാത്രമേ  മിഥ്യയായ  മനുഷ്യന്  ദുഃഖ വിമുക്തി  സാധിക്കൂ .

ദുഃഖ വിമുക്തിയാണ്  മനുഷ്യനെ  ആനന്ദത്തിലേക്ക്  ( സ്വർഗ്ഗം )  നയിക്കുന്നത് .

ആനന്ദത്തിലാണ്  മനുഷ്യ ജീവിതം സഫലമാകുന്നത് , സമ്പന്നതയിലല്ല 

ബോധ ശൂന്യത -- തിന്മകളുടെ ഉറവിടം .

നന്മ / തിന്മകളായി  തിരിക്കാതെ  മനുഷ്യ ജീവിതം  അസാധ്യമാണ് .

  സാമൂഹ്യ  ജീവിതത്തിന്റെ  അടിസ്ഥാനമാണ്  " നന്മകൾ ".

  ഭോഗ സുഖങ്ങളുടെ  ആസക്തിയാണ്‌  മനുഷ്യനെ  തിന്മയിലേക്ക്  നയിക്കുന്നത് .

 ബോധശൂന്യമായ  ബുദ്ധിയുടെ സ്വഭാവമാണ്  "ആസക്തി" (addiction )

ബോധ ശൂന്യമായ  ബുദ്ധിക്ക് അടിമയായ  വ്യക്തി  (ഞാൻ )
മൂല്യ ശൂന്യമാണ്  ( worthless ) .

വ്യക്തിയിൽ  നിറയുന്ന  വൈകാരിക  ശൂന്യതയെ  ഒരു പരിധി വരെ  പരിഹരിക്കുന്നത്  സാമൂഹ്യ ജീവിതമാണ് .

സാമൂഹ്യമായി  ഒറ്റപ്പെടുന്ന  ജീവിതവും മനുഷ്യന്  നരകതുല്ല്യ മാണ് .

സാമൂഹ്യ ജീവിതം ഇല്ലെങ്കിൽ  മനുഷ്യന്  ജീവിതം തന്നെയില്ല.

വ്യക്തിയെ  തിന്മകളിൽ നിന്നും  പിൻ തിരിപ്പിക്കേണ്ടത്  സമൂഹത്തിന്റെ  ബാധ്യതയാണ് .

എന്നാൽ  സാമൂഹ്യ  സംഘടനകളായ  മതവും രാഷ്ട്രീയവും  വ്യക്തികളെ  തിന്മകൾക്ക് വേണ്ടി ഉപയോഗിക്കുന്നതാണ്

ഭൂമിയിലനേകം  നരകങ്ങൾ  സൃഷ്ടിക്കപ്പെടുവാൻ  കാരണം .

വ്യക്തിയിൽ സ്വബോധം  ഇല്ലാത്തത് കൊണ്ടാണ്  ഇങ്ങനെ സംഭവിക്കുന്നത്‌ .

സ്വബോധമില്ലാത്ത സമൂഹം  സ്വബോധമില്ലാത്ത  ഭരണ കർത്തക്കളെ  സൃഷ്ടിക്കുന്നു .

സ്വബോധ മില്ലാത്ത  ഭരണ കർത്താക്കൾ  മതത്തെയും സമൂഹത്തെയും  സ്വാർഥ ലാഭത്തിനു വേണ്ടി  തിന്മകളിലേക്ക്  നയിക്കുന്നു .

വര്ഗീയ യുദ്ധങ്ങളും  സാമൂഹ്യ മായ  അരക്ഷിതാവസ്ഥയും  സൃഷ്ടിക്കുന്നത്  മതങ്ങളും രാഷ്ട്രീയ നേതാക്കളുമാണ് .

"വ്യക്തി"  സ്വബോധം നേടുകയല്ലാതെ  സമൂഹത്തിനും  വ്യക്തിക്കും  നന്മയിലേക്ക്  വരുവാൻ  വേറെ  വഴിയില്ല .

"സ്വബോധം"  ചന്തയിൽ ലഭിക്കുകയില്ല  എന്നതാണ്  മനുഷ്യൻ  ബോധശൂന്യനായി  ജീവിച്ചു മരിക്കുവാൻ  കാരണം .






വ്യക്തിയും സ്വകാര്യതയും .

സാമൂഹ്യ ജീവിത  വിജയത്തിന്  മനുഷ്യൻ പഠിച്ചിരിക്കേണ്ട  ഒരു അടിസ്ഥാന നിയമമുണ്ട് .

വ്യക്തിയും   ദൈവവുമായി അകലം  അരുത് ,  വ്യക്തികൾക്കിടയിൽ   പരിധി വിട്ട  അടുപ്പം  അരുത് .

സാമൂഹ്യ ജീവിയായ  മനുഷ്യന്   വ്യക്തിയുടെ സ്വകാര്യതയും സ്വൈര്യതയും   വളരെ പ്രധാനമാണ് .

ദൈവവുമായി (സത്യം ) ദൂരം പാലിക്കുന്നതും  മനുഷ്യരുമായി  ദൂരം പാലിക്കാത്തതും  മനുഷ്യന്  അപകടം വരുത്തും .

കുടുംബ ജീവിതത്തിലും  സാമൂഹ്യ ജീവിതത്തിലും  വ്യക്തിപരമായ  ഇടപെടലുകളിൽ  ശരീരീകാമായും (physical )

വൈകാരീകമായും (emotional )  മനുഷ്യൻ പാലിച്ചിരിക്കേണ്ട  ദൂര പരിധി  വ്യത്യസ്തമാണ് .

സാമൂഹ്യ ജീവിയായ  മനുഷ്യന്റെ  സ്വസ്ഥതയും (peace )  സുരക്ഷിതത്വവും (comfort ) വ്യക്തിയുടെ സ്വകാര്യതയിലാണ്.

വ്യക്തിയുടെ സ്വകാര്യതയിലേക്ക്  അനുവാദം ഇല്ലാതെ  അതിക്രമിച്ചു കടക്കുന്നത്‌  ഹീനമാണ് .

അപരിചിതരായ   വ്യക്തിയുമായി ഇടപെടുമ്പോള്‍ വാക്കുകളേപ്പോലെ  തന്നെ  പ്രാധാന്യം നൽകേണ്ട  കാര്യമാണ്  അവരുടെ  സ്വകാര്യ മേഖലയിലേക്ക്  (privatespace ) പ്രവേശിക്കാതിരിക്കുകയെന്നത് .

പുരുഷനും  സ്ത്രീയും  പരസ്പരം  ഇടപെടുമ്പോൾ  പുരുഷൻ  സ്വയം  സൂക്ഷിക്കേണ്ട  ചുരുങ്ങിയ അകലം  ഒന്നര മീറ്റർ ( 1.5  meter distance ) ആണ് . അല്ലെങ്കിൽ  അത് സ്ത്രീകളെ  അസ്വസ്ഥമാക്കും.

ജോലിസ്ഥലത്ത്  മേലധികാരികളുമായി  ബന്ധപ്പെടുമ്പോഴും  നിശ്ചിത അകലം പാലിച്ചിരിക്കണം .

വ്യക്തിയുടെ  സ്വകാര്യ മേഖല  (intimatezone )  വ്യക്തിയുടെ  സുരക്ഷിത മേഖലയും ( comfort zone ) കൂടിയാണ് എന്നത് കൊണ്ടാണ്  സാമൂഹ്യ ഇടപെടലുകളിൽ  നാം  ദൂരപരിതി  സൂക്ഷിക്കേണ്ടത്  ആവശ്യമായിരിക്കുന്നത്  .

പുരുഷന്മാർ  അന്യ  സ്ത്രീകളുമായി  ഇടപെടുമ്പോൾ  സ്വകാര്യ മേഖല  ദൂര പരിധി  അത്യാ വശ്യമാണ് .





1/28/2016

Managing time is managing life.


Time is an illusion created and routinised by human intellect that controls the person ( I ) who is also an illusion.

As the person itself is an illusion, focusing on reality becomes an  utopia.

that is the reason why people get  indulged in all the unnecessary things for satisfying oneˋs own ego.

It seems that  "time waits for no body ". Yet time is only  precious as to what one does with it.
the time of a surgen or physician is ten times or more precious than a staff nurse.

Highly creative people who provide  highly  valuable services  have  very high value for their time .

Because time is the most scarce resource on earth.
life can not be rehearsed at any time, but only lived.

Every yesterday become an experience  for today and tomorrow.

yet most people commit the same mistakes because of an automated intellect which is called habit.

automation is the character of human intellect.

time bount duty consciousness  and the commitment for punctuality is  what gives a person social acceptance and apreciation.

Managing oneˋs time effectively  is  managing oneˋs  life effectively.

Stressed time management reflects in the person and personal  relaxation which is the basis for health and immunity.

one who breaks  the limitation of intellect, breaks the time illusion too.




വിശ്വാസം ( prejudice ) -- മഹാ വിപത്ത് (great Danger )



ബുദ്ധി ജീവിയായ മനുഷ്യന് സംഭവിക്കാവുന്ന  ഏറ്റവും വലിയ  അപകടമാണ് വിശ്വാസം (മുൻവിധി ).

മനുഷ്യനെ നയിക്കുന്ന അനേകം വിശ്വാസങ്ങളിൽ  മുഖ്യമാണ്  "ഞാൻ " ഉണ്ട്  എന്ന വിശ്വാസം (ആത്മ വിശ്വാസം ) .

ആത്മവിശ്വാസം  ക്ഷയിക്കുന്ന വ്യക്തിയെ നയിക്കുന്ന  മുഖ്യ വിശ്വാസമാണ്  "ദൈവം ".

ദൈവ വിശ്വാസം  ഉള്ളതുകൊണ്ട്   സാത്താനും  ഉണ്ടെന്നു  മനുഷ്യൻ  വിശ്വസിക്കണം .

അറിയാത്തതും  ഇല്ലാത്തതുമായ  എന്തെങ്കിലും    ഉണ്ട്  (സത്യമാണ്  ) എന്ന  തോന്നലാണ് (feeling ) വിശ്വാസം .

അറിവുകൾ  ബുദ്ധിയിൽ സൃഷ്ടിക്കുന്ന ധാരണകൾ (perception ) വ്യക്തിയിൽ  ഉറക്കുന്നതാണ്  വിശ്വാസം .

എല്ലാ വിശ്വാസങ്ങളും  അന്ധമാണ്‌ എന്നതാണ്  വിശ്വാസങ്ങളിലെ അപകടം .

മനുഷ്യർക്കിടയിലുള്ള  സാമൂഹ്യ ബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ് .

വിശ്വാസം തകരുന്നതോടെ  ബന്ധങ്ങളും തകരുന്നു .

യുക്തിവാദിയിൽ    അന്ധവിശ്വാസമില്ല  എന്ന ധാരണ തെറ്റാണ് .

ദൈവവും സാത്താനും  ഒഴികെ  മറ്റെല്ലാ  വിശ്വാസങ്ങളും  യുക്തി വാദിയിലും  ദൈവ വിശ്വാസിയിലും  ഒരുപോലെ തന്നെ നില നില്ക്കുന്നുണ്ട് .

ശാസ്ത്രം  തെളിയിക്കുന്നത്  മാത്രമാണ്  സത്യം .

സത്യത്തിനു പുറത്ത്  ശാസ്ത്രത്തിനും  അനേകം  ധാരണകൾ ( imaagination )ഉണ്ട് .

അതെല്ലാം ശാസ്ത്രം പഠിക്കുന്ന മനുഷ്യന്റെ പരിമിതിയാണ് .

മനുഷ്യന്റെ പരിമിതി  സ്വന്തം ബുദ്ധിയുടെ  പരിമിതിയാണ് .

ബുദ്ധിയുടെ  തലത്തിൽ (ഭോഗി ) മാത്രമാണ്  വിശ്വാസങ്ങൾ നില നില്ക്കുന്നത് .

ബോധ തലത്തിൽ  (യോഗി ) വിശ്വാസങ്ങൾക്ക്  പ്രസക്തിയില്ല .

ആത്മജ്ഞാനം (സ്വബോധം ) നേടുന്ന മനുഷ്യൻ  ബുദ്ധിയുടെ  പരിമിതിയെ  തകർക്കുകയും  വിശ്വാസങ്ങളോട്  വിട പറയുകയും  ചെയ്യുന്നു .

സ്വബോധം ലഭിക്കാത്ത മനുഷ്യൻ  സ്വന്തം വിശ്വാസങ്ങളുടെ  തടവിലാണ് .

  ചിന്തയില്ലാത്ത ബോധ ശൂന്യതയാണ്  മതം.

മതങ്ങളെക്കാൾ  ഉത്തമമാണ്  ശാസ്ത്ര ബോധം . ( മനുഷ്യന് പുറത്തുള്ള  സത്യം )

 മനുഷ്യ ചിന്തയുടെ   ബുദ്ധിപരമായ  അന്വേഷണമാണ്  ശാസ്ത്രം

ശാസ്ത്രത്തെക്കാൾ  ഉത്തമമാണ്  സത്യചിന്തയും  സത്യോപാസനയും .

സത്യം (സ്വബോധം )  മനുഷ്യനെ  സ്വന്തം ബുദ്ധിക്കും മുകളിലേക്ക് കൊണ്ട് പോകുന്നു .

സ്വബോധം  പൂർണ്ണമാകുന്നതാണ്‌  സം പൂർണ്ണ മനുഷ്യൻ  (holistic  human being )


ഭോഗിയും "ഞാൻ " യോഗിയും "ഞാൻ " .


മനുഷ്യരിൽ   ഭോഗിയും  യോഗിയും "ഞാൻ " ( വ്യക്തി ) ആകുന്നു  .

ഭോഗിയിൽ  "ഞാൻ " മിഥ്യയും (illusion )  യോഗിയിൽ  "ഞാൻ " സത്യവും (truth of  being ) ആണ് .

മനുഷ്യനിൽ  "ഞാൻ " ശരീരം  അല്ല , ബുദ്ധി അല്ല ,ചിന്തയുമല്ല .

പിന്നെയെന്താണ്  "ഞാൻ " ( വ്യക്തി )   ?

സാധാരണ ബുദ്ധി ( ഭോഗ ചിന്ത ) കൊണ്ട്  പഠിക്കുവാൻ കഴിയുന്ന  നിസ്സാരമായ  നിഗൂഡതയല്ല മനുഷ്യൻ .

ബുദ്ധി കൊണ്ട് ബുദ്ധിയെ പഠിക്കുവാൻ സാധ്യമല്ല എന്നതാണ് അതിനു കാരണം .

എന്താണ് ബുദ്ധി  ?

ഒരേ സമയം   ലളിതവും  സങ്കീർണ്ണവുമായ ഒരു  പ്രവർത്തനമാണ്  ബുദ്ധി . ചിന്തകളാണ് അതിനു അടിസ്ഥാനം .

ഒരു മനുഷ്യ ശിശു ജനിക്കുമ്പോൾ  ബുദ്ധി ജനനിക്കുന്നില്ല . കാരണം ബുദ്ധി ജഡവസ്തുവല്ല .(livingmatter ).

ബുദ്ധിയെന്ന  പ്രവർത്തനം  ഒരു സ്വയം പരിണാമം  മാത്രമാണ് .(self- evolution ).

അതിന്റെ ആരംഭം  "ഞാൻ " എന്ന  സങ്കല്പമാണ്  (illusion,feeling  ).

ഞാൻ (വ്യക്തി )  ഉണ്ട് എന്നത്  അവനവന്റെ  തോന്നൽ (feel ) മാത്രമാണ് .

സാധാരണ മനുഷ്യൻ ജീവിക്കുന്നത്  വൈകാരിക ( ഭോഗ ) തലത്തിൽ  മാത്രമാണ് .

കാരണം  "ഞാൻ " എന്ന വ്യക്തി  ഒരു വികാരം ( emotionalbeing -  ego  ) മാത്രമാണ് .

ഭോഗ തലത്തിൽ  മനുഷ്യൻ  അനുഭവിക്കുന്ന  വൈകാരീകതയെ  സന്തോഷം /  സങ്കടം  എന്ന് രണ്ടായി തിരിക്കാം

ഭോഗിയായ  വ്യക്തി  അവനവനെ  അറിയാത്തത് കൊണ്ടാണ്   സ്വയം    ഒരു നിഗൂഡതയായി  അന്ധ വിശ്വാസങ്ങളെയും ,തെറ്റായ ധാരണകളെയും  ചുമന്ന്   കഷ്ടതകളിൽ ജീവിച്ചു  മരിക്കുന്നത് .

ആത്മജ്ഞാനം  ലഭിക്കാത്ത  മനുഷ്യനിൽ  "ഞാൻ ".

കടലിലെ തിരമാലകൾ പോലെ  ഒരിക്കലും നിലക്കാത്ത  ഒരു അസ്വസ്ഥതയാണ്  

ആരാണ്   ഭോഗി ?

സ്ഥിരമായി  ഒരു സ്വഭാവം  ഇല്ലാത്ത ഭോഗ തത്പരനായ  മനുഷ്യനാണ്  ഭോഗി .

 ഭോഗ സുഖങ്ങളെ തേടി പോകുന്നതുകൊണ്ടാണ്  മനുഷ്യന്  സ്വഭാവ സ്ഥിരതയില്ലാത്തത് .

ബുദ്ധിയുടെ  സ്വഭാവമാണ് അതിനു കാരണം . ബുദ്ധിയുടെ സ്വഭാവം  ബോധാശൂന്യതയാണ് .

ബോധശൂന്യതയെന്നാൽ  ഇരുട്ടാണ്‌ . ഇരുട്ടിൽ  പ്രവർത്തിക്കുന്ന  ബുദ്ധിയും വ്യക്തിയും  എന്നും  ആശയക്കുഴപ്പത്തിലാണ് .

ജീവിതത്തെ  വീണ്ടും വീണ്ടും  പ്രണയിച്ചില്ലയെങ്കിൽ   ജീവിതം  ഇരുളടഞ്ഞു പോകും .

"ഞാൻ " എന്ന  ആശയക്കുഴപ്പത്തിന്  പ്രാചീന മനുഷ്യൻ കണ്ടെത്തിയ  തെറ്റായ ചികിത്സയാണ്  ലഹരി .

മദ്യവും  ഭക്തിയും  മനുഷ്യനെ  ഒരേപോലെ  ഉന്മത്തനാക്കുന്നത്  ബുദ്ധിയുടെ  സ്വഭാവമാണ് .

എന്താണ്  ഉന്മാതം  ?

ബുദ്ധിയുടെ അടിസ്ഥാന പ്രവർത്തനമായ ചിന്ത   താത്കാലീകമായി  നിലക്കുന്ന  (temporary shutdown ) അവസ്ഥയാണ് ഉന്മാദം .

ഉന്മത്തനായ വ്യക്തിയുടെ ശരീരവും ബുദ്ധിയും  ഒരേ സമയം ബാലഹീനമാകുന്നത്  മനുഷ്യനെ  സ്വപ്നാവസ്തയിലേക്ക്‌ (haluzination ) മാറ്റുന്നു .

ഈ അനുഭവമാണ്  അനേകം  മനുഷ്യരെ   ലഹരിക്ക്‌  (ഭക്തിയും മദ്യവും ,മയക്കുമരുന്നുകളും ) അടിമയാക്കുന്നത് .

ആരാണ്  യോഗി ?

ഭോഗ സുഖങ്ങളെ  അപ്രസക്തമാക്കിയ  അസാധാരണ  മനുഷ്യനാണ്  യോഗി .

ദുഖിതനായ  ഭോഗിയെ  ദുഃഖ വിമുക്തിയിലേക്കും  ആനന്ദമെന്ന വെളിച്ചത്തിലേക്കും  ആനയിക്കുന്ന  ജീവിത സാക്ഷാത്ക്കാരമാണ്  യോഗം .

എന്താണ്  ഭോഗിയെ യോഗിയാക്കുന്നത്  ?

ക്രീയാത്മകമായ  ബുദ്ധിയുടെ പരിണാമ പരമ്പര (process )   പൂർണ്ണമാക്കി  സ്ഥിരബുദ്ധി  (സ്വബോധം ) നേടിയ വ്യക്തിയാണ്  യോഗി .

 ബുദ്ധിയും ചിന്തയും  യോഗിയിൽ  വികാരങ്ങളുടെ  വേലിയേറ്റങ്ങൾ  സൃഷ്ടിക്കുന്നില്ല.

  യോഗി സ്വന്തം ബുദ്ധിക്ക്  അടിമയല്ല . യോഗിയിൽ ബുദ്ധി വ്യക്തിക്ക് അടിമയാണ് .

കാരണം യോഗിയിൽ "ഞാൻ " സത്യമാണ് , മിഥ്യയല്ല .

സ്വബോധം  ( സത്യം ) മാത്രമാണ്  മനുഷ്യന്  ആത്മ ബന്ധു .

അതാണ് ക്രിസ്തു പറഞ്ഞ സത്യവും വഴിയുമായ "ഞാൻ " (അഹം ബ്രഹ്മാസ്മി ).


1/21/2016

ശരീരം ജനിക്കുമ്പോൾ ബുദ്ധി ജനിക്കുന്നില്ല



ശരീരത്തിൽ  മനുഷ്യനുണ്ട്‌  എന്നാണു മനുഷ്യൻ  തെറ്റായി  ധരിക്കുന്നത് .

സ്വന്തം ശരീരം  കറുത്ത് ഇരിക്കുന്നതും ,വെളുത്ത് ഇരിക്കുന്നതും  തടിച്ചിരിക്കുന്നതും   മെലിഞ്ഞ്  ഇരിക്കുന്നതും  മനുഷ്യനെ  വ്യകുലപ്പെടുത്തുന്നു .

മനുഷ്യ ശരീരം (ദേഹം ) ജീവനുള്ള ഒരു വസ്തു മാത്രമാണ് .

ശരീരത്തെ വഹിക്കുന്ന ദേഹിയാണ്  (വ്യക്തി ) മനുഷ്യൻ .

ദേഹിയെ നിയന്ത്രിക്കുന്ന  കേന്ദ്രമാണ് ബുദ്ധി .

ദേഹിയെ ക്രീയാത്മകമാക്കുകയും  തിരിച്ചറിവ്  (ബോധം ) നല്കുകയും ചെയ്യുന്നതാണ്  ബുദ്ധി .

ശരീരം ജനിക്കുമ്പോൾ  ബുദ്ധി  ജനിക്കുന്നില്ല .

ബുദ്ധി  ഞാൻ എന്ന മിഥ്യയുടെ  പടി പടിയായ  വളർച്ചയാണ് .

ബുദ്ധി വളരുന്നത്‌  അറിവുകളിൽ കൂടിയാണ് .

എന്താണോ അറിഞ്ഞത്  അവിടെ നിന്നുകൊണ്ട് മാത്രമേ ബുദ്ധിക്ക്  പുതിയ കാര്യങ്ങൾ  ഗ്രഹിക്കുവാൻ  കഴിയൂ .

അറിഞ്ഞതിനെ ചോദ്യം ചെയ്യുകയാണ്  പുതിയ അറിവുകളെ  കണ്ടെത്തുവാനുള്ള  മാർഗ്ഗം .

ഇതാണ് ബുദ്ധിയുടെ  മഹത്തായ പരിമിതി .

ആധുനീക മനുഷ്യനും (ശാസ്ത്രജ്ഞനും ) പ്രാകൃത മതം  ചുമക്കുന്നതിന് കാരണം ബുദ്ധിയുടെ  സ്വയം പരിമിതിയാണ് .

ബുദ്ധി സ്വയം കണ്ടെത്തുന്ന സത്യമാണ്  ബോധം .

കണ്ടെത്തുന്നത്  സത്യം അല്ലെങ്കിൽ അത് വെറും ധാരണയാണ് .

എല്ലാ വിശ്വാസങ്ങളും  (prejudice ) ധാരണ കളാണ്.

തെറ്റും  ശരിയുമായ  സ്വന്തം  ധാരണകളാണ്  മനുഷ്യനെ  നന്മയിലേക്കും  തിന്മയിലേക്കും  നയിക്കുന്നത് .

ധാരണ സത്യമെങ്കിൽ  വ്യക്തിയുടെ പ്രവർത്തനം തനിക്കും സമൂഹത്തിനും  നന്മയാകുന്നു .

ധാരണ  സത്യം അല്ലെങ്കിൽ  വ്യക്തിയുടെ പ്രവർത്തനം തനിക്കും സമൂഹത്തിനും തിന്മയാകുന്നു .

സ്വബോധം ( ആത്മജ്ഞാനം ) ഉള്ള  മനുഷ്യനിൽ നിന്നും ഒരിക്കലും തിന്മകൾ ജനിക്കുന്നില്ല .

"Intellect "--- an evolutionary process.



Knowledge evolution and intellectual evolution are not the same.

Knowledge evolves into know - how.

Intellect evolves into Conscience.

Intellectual growth  and Industrial evolution is the result of an  evolution of knowledge and know- how by nonstop learning and research.

Even when intellect has a potential to evolve along new knowledge, the basic character of intellect remains the same.

Intellect is a self limited function.

There is no Industrial Revolution happened ever. 

It was all evolution. Revolution is a sudden change with external force.

Evolution is a gradual change from within  without an external force.

 Human evolution is an open thought process.

It is impossible to convice people that they are not right, when they go wrong.

The reason is Ego ( ignorance of truth ) that leads people. 

Ego is the  ignorance about oneself.

As and when the intellect fulfil the evolutionary process in human , the person ( I am ) changes from present tense ( I am )  to the infinity ( supreme Being ).


1/20/2016

സത്യം -- നഗ്നമാണ്‌ .


   സത്യം (ബോധം ) മനുഷ്യന്  ഒരു ലക്ഷ്യമല്ല , മാർഗ്ഗമാണ് .

ബോധശൂന്യതയാണ്  മനുഷ്യനെ  സത്യത്തിൽ നിന്നും  അകറ്റുന്നത് .

മനുഷ്യനിൽ "ഞാൻ" എന്ന അഹങ്കാരത്തിന്റെ  പ്രകടനമാണ്  സംസ്കാരം .

പരിഷ്കാരത്തിന്റെ (innovation ) നിലക്കാത്ത പരിണാമമാണ്  "സംസ്കാരം" .

"ലജ്ജ "-- സംസ്കാരത്തിന്റെ  സൃഷ്ടിയാണ് .

സംസ്കാരമില്ലാത്ത  പ്രാകൃത മനുഷ്യന് ലജ്ജിക്കേണ്ട  ആവശ്യമില്ല .

സംസ്കാരം ബുദ്ധി സൃഷ്ടിക്കുന്ന  മിഥ്യയാണ്‌ . അത്  "ഞാൻ" എന്ന അഹങ്കാരമാണ് .

അഹങ്കാരമില്ലാത മനുഷ്യന്  ലജ്ജിക്കേണ്ട ആവശ്യമില്ല . കാരണം ലജ്ജ  അഹങ്കാരം ആവശ്യപ്പെടുന്ന  ശിക്ഷയാണ് .

സമൂഹത്തിൽ   വ്യക്തികൾ  സ്വയം  സൃഷ്ടിച്ചെടുക്കുന്ന  വിലയും നിലയുമാണ്  ലജ്ജക്ക് ആധാരം.

അവനവനു തോന്നുന്ന അഥമ വികാരം മാത്രമാണ് ലജ്ജ .

ബോധാപ്രാപ്തനായ  മനുഷ്യന്  സംസ്കാരം വ്യർഥമാണ് . നഗ്നതയാണ് സത്യം .

"ഞാൻ" എന്ന സത്യം  ദര്ഷിക്കുന്ന വ്യക്തിയിൽ  അഹങ്കാരം നശിക്കുന്നതോടെ  ലജ്ജയും നശിക്കുന്നതാണ് .

വ്യക്തിയും ബുദ്ധി ഭ്രമവും

ദുഖവും സന്തോഷവും  ബുദ്ധിയുടെ തലത്തിൽ  സൃഷ്ടിക്കപ്പെടുന്ന വികാരങ്ങളാണ് .

ക്രീയാത്മകമായിരിക്കുന്ന  മനുഷ്യന്റെ  അനുഭവങ്ങളുടെ  ആകെ തുകയാണ്  സന്തോഷവും  സങ്കടവും .

സന്തോഷം  അമൂല്യമാണ്‌ (highlydemanding ). സങ്കടത്തിനു  മൂല്യമില്ലെന്ന് മാത്രമല്ല  അത് മനുഷ്യന്റെ  കർമ്മശേഷിയെ തകർക്കുകയും  വ്യക്തിയെ  രോഗങ്ങളിലേക്ക്‌  നയിക്കുകയും  ചെയ്യുന്നു.

അതുകൊണ്ട്  സങ്കടം ഇല്ലാതെ ജീവിക്കുകയെന്നതിൽ  കവിഞ്ഞ് മറ്റൊരു നേട്ടം  മനുഷ്യന് ഇല്ല.

ദുഃഖ വിമുക്തിയാണ് മനുഷ്യന് മോക്ഷാവസ്ഥ .

മോക്ഷാവസ്ഥയിൽ  വ്യക്തി സ്ഥിരമായ സന്തോഷത്തിലാണ് ( everjoy ആനന്ദം ).

സന്തോഷം സാമൂഹ്യമായി  പങ്കിടേണ്ട ഒരു വികാരമാണ് . പങ്കിടുവാൻ ആരും ഇല്ലെങ്കിൽ  സന്തോഷത്തിന്  മൂല്യമില്ല .

സന്തോഷം  ഓരോ സാഹചര്യങ്ങൾ നൽകുന്നതാണ് . സന്തോഷത്തിന്  സമയപരിധിയുണ്ട് .

ആനന്ദം വ്യക്തിപരമായ അനുഭവമാണ് . ആനന്ദം സാമൂഹ്യമായി പങ്കിടുവാൻ  സാധ്യമല്ല.

ആനന്ദത്തിനു സ്ഥല,കാല പരിമിതിയില്ല . ആനന്ദത്തിന് ഉറവിടം വ്യക്തിയാണ് .

വ്യക്തി കൈവരിക്കുന്ന സ്വസ്ഥതയാണ് ആനന്ദം .

ബുദ്ധിയുടെ തലത്തിൽ  മനുഷ്യന് സ്വസ്ഥത ഉണ്ടാവുക അസാധ്യമാണ് .

കാരണം ബുദ്ധിയുടെ തലം മിഥ്യയാണ്‌ . ബുദ്ധി സൃഷ്ടിക്കുന്ന  വികാരങ്ങളും മിഥ്യയാണ്‌ .

ബോധതലമാന് സത്യം . ബോധ തലത്തിൽ മനുഷ്യന്  സത്യാവസ്ഥയിലാണ് .

ബുദ്ധിയുടെ തലത്തിൽ  മനുഷ്യൻ സ്വപ്നാവസ്ഥയിലാണ് .

സ്വപ്നാവസ്ഥയിൽ ബുദ്ധി സദാ നേരവും ഭ്രാമാവസ്ഥയിലാണ് .

ബോധാവസ്ഥയിൽ  മനുഷ്യനിൽ ബുദ്ധി സ്വയം  സ്ഥിരപ്പെടുന്നു .

ബോധ പ്രകാശം   ബുദ്ധിയിലെ ഇരുൾ  മാറ്റി  വ്യക്തി (ഞാൻ ) സത്യം  ദർശിക്കുന്നത് കൊണ്ടാണ്  ബുദ്ധി സ്ഥിരപ്പെടുന്നത് .

സ്ഥിരബുദ്ധി ബോധപ്രാപ്തിയുടെ  നേട്ടമാണ് .

വ്യക്തിയിൽ ബുദ്ധി സ്ഥിരപ്പെടുന്നതാണ് സ്വബോധം .


"ബോധാശൂന്യത" --- തിന്മകളുടെ ഉറവിടം


പ്രപഞ്ച  സത്യം  (ദൈവം )  മനുഷ്യന്റെ  തിന്മകളിലും  നന്മകളിലും ഇടപെടുന്നില്ല .

എന്നാൽ  സത്യത്തിൽ നിന്നല്ലാതെ  നന്മയും

അസത്യത്തിൽ നിന്നല്ലാതെ  തിന്മയും ജനിക്കുന്നില്ല .

പുറമേ കാണുന്ന സ്വത്വത്തിലും ഭോഗ  സാധ്യതകളിലുമായി  ഒരു മനുഷ്യന്റെ മൂല്യം ചുരുക്കുകയാണ്  മതങ്ങൾ  ചെയ്യുന്നത് .

  മനുഷ്യ ശരീരത്തിലും  ബുദ്ധിയിലും " മനുഷ്യൻ "  ഇല്ല  എന്ന സത്യം
മതവും ശാസ്ത്രവും  ഒരിക്കലും പരിഗണിക്കുന്നേയില്ല.

  അവനവനെ   മനസിലാക്കുന്നതില്‍  തെറ്റുപറ്റുന്ന മനുഷ്യന്   ഈ ലോകത്തെ മനസിലാക്കുന്നതിലും എല്ലായ്‌പ്പോഴും തെറ്റ് പറ്റുന്നത് സ്വാഭാവീകമാണ് .

 സ്‌നേഹവും ദുഖവും  ജീവിതവും മരണവും  എല്ലാം എന്താണ്  എന്ന്  മനസിലാക്കുന്നതില്‍   മനുഷ്യബുദ്ധി എന്നും പരാജയപ്പെടുന്നു .

  മനുഷ്യൻ  എല്ലായ്‌പ്പോഴും ഭൗതീക സുഖങ്ങൾക്ക് വേണ്ടി   തിക്കിത്തിരക്കികൊണ്ടിരിക്കുകയാണ്.

തിരക്കിട്ട  ജീവിതത്തിൽ  നിരാശ തോന്നുന്ന  അവസരങ്ങൾ അനവധിയാണ് .
ചിലപ്പോൾ   ജീവിതം  തന്നെ ഒരു ശാപമാണ്  എന്ന് വരുന്നു .

പ്രത്യാശ നശിക്കുമ്പോൾ  മനുഷ്യന്  ജനനം തന്നെയാണ്  തനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്നവർ  ചിന്തിക്കുന്നു .

അനേകർ  കുട്ടിക്കാലത്തെ  ഏകാന്തത നൽകിയ  മുറിവിൽ (trauma )  നിന്നും    ഒരിക്കലും  മോചനം നേടുന്നില്ല.

സമൂഹത്തിൽ   അംഗീകരിക്കപ്പെടാതിരിക്കുന്ന   ഒരു കുട്ടിക്കാലം  ഒരിക്കലും ഉണങ്ങാത്ത മുറിവുകളെ  (നൽകിയ  മുറിവിൽ (trauma ) സൃഷ്ടിക്കുന്നത്

ബോധാശൂന്യമായ  ബുദ്ധിയുടെ  പരിമിതിയാണ് .

പാണ്ഡിത്യമോ  പണമോ കൊണ്ട്  ബോധാശൂന്യതയെ  പരിഹരിക്കുവാൻ  സാധ്യമാല്ലാത്തത്  കൊണ്ടാണ്
 നിസ്സഹായനായ മനുഷ്യൻ   സ്വയംഹൂതി (ആതഹത്യ ) ചെയ്യുന്നത് .

ആത്മഹത്യ ചെയ്യുന്ന മനുഷ്യനെ ശൂന്യതയുടെ  ആഴം  ബോധംകെടുത്തുന്നത് കൊണ്ട്  ജീവൻ  കളയുന്നതിൽ  ഉത്കണ്ഠയകറ്റുന്നു .

ബോധശൂന്യനായ  മനുഷ്യനിൽ  "ഞാൻ " എന്ന  വികാരത്തിന്റെ   അവസ്ഥ ദയനീയമാണ്.

അതുകൊണ്ടാണ്  മനുഷ്യൻ  സ്വയം ജീവിതത്തോട് വിട പറയുന്നത് .

മതങ്ങളും ആചാരങ്ങളുമാണ്  മനുഷ്യനെ  ബോധാപ്രാപ്തിയിൽ  തടയുന്നത് .

അത് കൊണ്ട് ഭൂമിയിൽ  നടക്കുന്ന  എല്ലാ തിന്മകളുടെയും  ഉത്തരവാദിത്വം  മതങ്ങൾക്കും  പുരോഹിത / രാഷ്ട്രീയ  നേതാക്കല്ക്കുമാണ് .

ബോധത്തിന്റെ സ്വയം പ്രകടനമാണ് (self manifestation) പ്രപഞ്ചം .

മനുഷ്യന്  ശൂനൃതയായി  തോന്നുന്ന  ഇടങ്ങളിൽ
നിറഞ്ഞു നിൽക്കുന്ന  പൂർണ്ണതയാണ്  ബോധം .

ബുദ്ധിക്ക് ശൂന്യതയെ  പൂർണ്ണതയായി  അറിയുക അസാധ്യമാണ് .

കാരണം പ്രപഞ്ച സത്യം മനുഷ്യബുദ്ധിക്ക്  ഗ്രാഹ്യമല്ല .
ബുദ്ധി വൈകാരീകമായ  പ്രവർത്തനമാണ് .

ഒരിക്കലും   മാറ്റം ഇല്ലാത്ത  പരമമായ  അവസ്ഥയാണ്  "ബോധം".

ബോധത്തിന്റെ  സ്വയം പ്രകടനമാണ് (self  manifestation) പ്രപഞ്ചം .

ഈ സത്യം  മനുഷ്യന്  മാത്രമേ  അറിയേണ്ടതായി  ഉള്ളൂ .

അതിനു കാരണം  ബോധ ശൂന്യമായ ബുദ്ധിയാണ് .

ബോധ ശൂന്യമായ ബുദ്ധി സ്ഥിരമായ  ഭ്രമാവസ്ഥയിലാണ് .

മനുഷ്യനെ നിരന്തരം  ക്രീയാത്മകമാക്കുന്നത്  ബുദ്ധിയുടെ  ഭ്രമം തന്നെയാണ് .

ബുദ്ധിക്കുപരിയായായി വർത്തിക്കുന്ന  ഒരു  പ്രപഞ്ച ശക്തിയുണ്ട്  എന്ന്
ബുദ്ധിക്കും വ്യക്തിക്കും എന്നും അറിയുവാൻ സാധ്യമാണ് .

മനുഷ്യന് നേരിടുന്ന തിരിച്ചടികളും ദുഖവും മരണഭയവുമാണ്  അതിനു കാരണം .

എന്നാൽ ആ ശക്തി എന്താണ്  എന്ന്  മറ്റൊരാൾ  എഴുതി വച്ച  അറിവിൽ നിന്നും ഗ്രഹിക്കുവാൻ  സാധ്യമല്ല .

പ്രാചീന കാലം  മുതൽ  മനുഷ്യൻ   സ്വന്തം  ബുദ്ധിയിൽ  ശൂന്യമായതിനെ ( സത്യം)  അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

അങ്ങനെ അവരുടെ ബുദ്ധിക്ക്  ഗ്രാഹ്യമാല്ലാത്ത  ശക്തിയെ അവർ  അനേകം  രൂപങ്ങളിലും  നാമങ്ങളിലും  "ദൈവം"  എന്ന്  സങ്കൽപ്പിച്ചു  .

ദൈവം  സത്യം  ആണ്  എന്നറിയാത്തത്  കൊണ്ട് പ്രാകൃത മനുഷ്യൻ
ദൈവത്തെ മനുഷ്യനേപ്പോലെതന്നെ  ഒരു വ്യക്തിയായി
 ബിംബങ്ങളെയും അവയ്ക്ക്  വ്യത്യസ്ഥ നാമങ്ങളും  അവയെ ചുറ്റിപ്പറ്റി  അനേകം കഥകളും  സൃഷ്ടിച്ചു .

തലമുറകളായി  ഇതെല്ലം  (നുണകൾ , മിഥ്യ )  സത്യമാണ്

എന്ന് വിശ്വസിച്ചു പോരുന്ന മനുഷ്യൻ  ശാസ്ത്രീയമായി  അത്യാധുനീകതയിലെത്തിയിട്ടും

ആധുനീക മനുഷ്യനിലും  ബുദ്ധിയുടെ സ്വഭാവം   ബോധശൂന്യ തയായതുകൊണ്ട്  അവരും അന്ത വിശ്വാസങ്ങൾ  തുടരുന്നു .

ദൈവവിശ്വാസി  വിശ്വാസം (മയക്കുമരുന്ന് ) നല്കുന്ന   മയക്കത്തിലാണ് .

ബുദ്ധി മയക്കത്തിലായ വ്യക്തിയുടെ ബലഹീനത  ആത്മവിശ്വാസക്കുറവാണ് .

മനുഷ്യൻ  എത്ര പാണ്ഡിത്യം നേടിയാലും, പണം നേടിയാലും, ഉന്നത  പദവികൾ വഹിച്ചാലും

 വ്യക്തി ബുദ്ധിയുടെ അടിമയെങ്കിൽ
സ്വസ്ഥതയും സമാധാനവും ആനന്ദവും (ദുഃഖം ഇല്ലാത്ത അവസ്ഥ ) അസാധ്യമാണ് .

സ്വബോധം കൊണ്ടാല്ലാതത്തെ മനുഷ്യന്   ബുദ്ധിയുടെ അടിമത്വത്തിൽ നിന്നും  മോചനം (മുക്തി ) അസാധ്യമാണ് .

ആത്മജ്ഞാനം  (സ്വബോധം )  അറിവല്ല , സ്വയം  ആയി തീരലാണ് .





  

1/19/2016

ബോധം സത്യമാണ്.

മനുഷ്യൻ വിശ്വസിക്കുന്ന ദൈവം  ഭിത്തിയിൽ തൂങ്ങുന്ന  ചിത്രം പോലെയാണ് .

ചിത്രത്തിന് മുൻപിൽ  എന്തൊക്കെ  വേലകൾ കാട്ടിയാലും  ചിത്രത്തിന് സത്യം ആകുവാൻ കഴിയില്ല .

സത്യത്തിന് ചിത്രം ആകുവാനും സാധ്യമല്ല .

ഏതെങ്കിലും ഒരു മനുഷ്യന്റെ  "പടം" ഭിത്തിയിൽ തൂക്കിയിട്ട്  അത് എന്റെ അച്ഛനാണ്  എന്ന്  പറയുന്നതാണ്  വിശ്വാസം .

വിശ്വാസിയുടെ ബോധശൂന്യതയാണ്  മിഥ്യയെ ആരാധിക്കുന്നതിന്  കാരണം .

സത്യം  ആരാധിക്കപ്പെടെണ്ടതല്ല . സത്യം അറിയപ്പെടെണ്ടാതാണ് .
അതിനു ആവശ്യം  അന്വേഷണമാണ് .

സത്യാന്വേഷിയിലേക്ക്  സത്യം  ആകർഷിക്കപ്പെടുന്നത്  സത്യത്തിന്റെ ശക്തിയാണ് .

കാന്തത്തിലേക്ക്  ഇരുമ്പ്  ആകർഷിക്കപ്പെടുന്നത്  കാന്തത്തിന്  ഇരുമ്പിനെക്കാൾ  അനേകമടങ്ങ്‌ ശക്തി ഉള്ളതുകൊണ്ടാണ് .

 മനുഷ്യനും  ദൈവവും  (സത്യം ) തമ്മിലുള്ള  ബന്ധം  കാന്തവും ഇരുമ്പും പോലെയാണ് .

ഇരുമ്പിന് തുരുമ്പ് പിടിച്ചാൽ  അത്  കാന്തത്തിലേക്ക്  ആകർഷിക്കപ്പെടുന്നില്ല  എന്നത് പോലെയാണ്  ദൈവ വിശ്വാസിയുടെ അവസ്ഥ .

ദൈവ വിശ്വാസിയിൽ   ചിന്താശേഷിയില്ല. ബുദ്ധി വിശ്വാസങ്ങളുടെ (prejudice, അസത്യം  ) കറ പുരണ്ട്  സത്യവിരുദ്ധ മായിരിക്കുന്നു .

സത്യവിരുദ്ധം ആയി ജീവിക്കുന്ന മനുഷ്യൻ ജീവിക്കുന്നില്ല .
വിശ്വാസിയുടെ അവസ്ഥ  അതിദയനീയമാണ്‌ .

ബോധാശൂന്യമായ ബുദ്ധി എന്തൊക്കെയോ കാട്ടി കൂട്ടുന്നു .
അതെല്ലാം വിശ്വാസിയിൽ  ദുഃഖം നിറയ്ക്കുന്നു .

അപ്പോഴും അവൻ  സത്യവിരുദ്ധമായ   ദൈവത്തെ (മിഥ്യ ) പാടി പുകഴ്ത്തുന്നു .

മരണശേഷം  ഒരു സ്വർഗ്ഗത്തിൽ എത്തുമെന്ന്  പ്രത്യാശിക്കുന്നു .

അപ്പോൾ  "ജീവിതം"  എന്തിനായിരുന്നു  എന്ന ചോദ്യം  ചോദിക്കുവാൻ പോലും
 ദൈവ വിശ്വാസിയിൽ ബോധം  പ്രവർത്തിക്കുന്നില്ല .

ബോധ ശൂ ന്യത  ബുദ്ധിയുടെ സ്വഭാവമാണ് .

ബോധശൂന്യമായ ബുദ്ധി മിഥ്യയാണ്‌ .
അതുകൊണ്ടാണ് ബുദ്ധി മിഥ്യയെ സൃഷ്ടിക്കുന്നത്

ബോധം സത്യമാണ് .
സത്യത്തിന്  മിഥ്യയെ സൃഷ്ടിക്കുവാൻ കഴിയില്ല .
സത്യമാണ് ദൈവം .

സത്യതിനപ്പുറം  പൂജിക്കപ്പെടുന്ന ദൈവങ്ങളും  സത്യവിരുദ്ധമാണ് .

സത്യം  എല്ലാ മനുഷ്യർക്കും ഗുരുവാണ് , നന്മയിലേക്കുള്ള  വഴിയാണ് .

സത്യത്തിന്‌  ചേരുന്ന പേരാണ്  ദൈവം .

സത്യാചരണമാണ്  ശരിയായ ദൈവാരാധന .

സത്യത്തിന്റെ പേരിൽ  ഒരു മതവും സംഘനയും  മാത്രമേ  ഉണ്ടാകുവാൻ സാധിക്കൂ .

ഹിന്ദുവിലും ഇസ്ലാമിലും ക്രിസ്ത്യാനിയിലും  വർഗീയത  എന്ന  തിന്മയുടെ  വിഷമുണ്ട്.

അവരിൽ  നിന്നും "വർഗീയത" നീങ്ങിയാൽ  അവരെല്ലാം "സത്യം" എന്ന ദൈവത്തിൽ ഒന്നിക്കും .

അതോടെ ഭൂമിയിൽ  യുദ്ധങ്ങളില്ല , രാജ്യാതിർത്തികളില്ല , മനുഷ്യർക്കിടയിൽ  മതിലുകളില്ല .





"സത്യം "--- ശരിയായ ദൈവം .

ബുദ്ധി ജീവിയായ മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടമാണ് വിശ്വാസം (മുൻവിധി ).

മനുഷ്യനെ നയിക്കുന്ന അനേകം വിശ്വാസങ്ങളിൽ മുഖ്യമാണ് "ഞാൻ " ഉണ്ട് എന്ന വിശ്വാസം (ആത്മ വിശ്വാസം ) .

ആത്മവിശ്വാസം ക്ഷയിക്കുന്ന വ്യക്തിയെ നയിക്കുന്ന മുഖ്യ വിശ്വാസമാണ് "ദൈവം ".

ദൈവ വിശ്വാസം ഉള്ളതുകൊണ്ട് സാത്താനും ഉണ്ടെന്നു മനുഷ്യൻ വിശ്വസിക്കണം .

അറിയാത്തതും ഇല്ലാത്തതുമായ എന്തെങ്കിലും ഉണ്ട് (സത്യമാണ് ) എന്ന തോന്നലാണ് (feeling ) വിശ്വാസം .

അറിവുകൾ ബുദ്ധിയിൽ സൃഷ്ടിക്കുന്ന ധാരണകൾ (perception ) വ്യക്തിയിൽ ഉറക്കുന്നതാണ് വിശ്വാസം .

എല്ലാ വിശ്വാസങ്ങളും അന്ധമാണ്‌ എന്നതാണ് വിശ്വാസങ്ങളിലെ അപകടം .

ദൈവ  വിശ്വാസത്തിലും  വലിയ പാപം വേറെയില്ല .

കാരണം ദൈവ വിശ്വാസം  സത്യവിരുദ്ധമാണ് .

രോഗങ്ങളാൽ  കഷ്ടപ്പെടാത്ത  ഒരൊറ്റ ദൈവ വിശ്വാസിയും  ഭൂമിയില ഉണ്ടാകില്ല .

കാരണം ദൈവവിശ്വാസം  ആത്മവിശ്വാസത്തെ തകർക്കും .

ആത്മവിശ്വാസ മില്ലാത്ത   മനുഷ്യൻ  ഭയത്തിന് അടിമയാണ് .

ഭയം മനുഷ്യനിൽ സൃഷ്ടിക്കാത്ത  രോഗങ്ങളില്ല .

മനുഷ്യൻ ദൈവത്തെ  ഉപേക്ഷിക്കുന്നതോടെ  സത്യത്തോട്  കൂടുതൽ അടുക്കുന്നു .

സത്യമാണ്  ശരിയായ ദൈവം .

സത്യത്തിൽ ചരിക്കുന്ന മനുഷ്യന് പ്രാർഥന കൂടാതെ  അർഹമായത്  എല്ലാം ലഭിക്കുന്നു

വിശാസി  7  നേരം  പ്രാർഥിച്ചാലും  സത്യം  ഇല്ലായെങ്കിൽ  അർഹമായി ഒന്നും ഉണ്ടാകുന്നില്ല .

മതങ്ങളുടെ  തന്ത്രം മനുഷ്യരെ ഭയപ്പെടുത്തി രോഗികൾ  ആക്കുക യെന്നതാണ് .

രോഗി  പള്ളിയിലും  ആശുപത്രിയിലുമായി  സമ്പത്ത് മുഴുവൻ  സമർപ്പിക്കുന്നത് ബോധ ശൂന്യത  കൊണ്ടാണ് .

അതിൽ സാത്താന് പങ്കില്ല , മനുഷ്യൻ ആരാധിക്കുന്ന  ദൈവങ്ങൾക്ക്  പങ്കുണ്ട് .



ബുദ്ധിയുടെ സ്വഭാവം --- "ബോധശൂന്യത".

 സ്വന്തം  തിന്മകളെ  നന്മകളായി  മാത്രമാണ്  ബുദ്ധി വിലയിരുത്തുന്നത്

മനുഷ്യൻ  ഓരോ സമയത്തും  ജീവിതത്തിലെ പ്രധാനപ്പെട്ട  കർമ്മ ക്ഷമത    നന്മക്കോ  തിന്മക്കോ  വേണ്ടി  സമർപ്പിക്കുന്നു.

അവനവൻ  ചെയ്യുന്നത്  അപ്പോൾ  100 % ശരിയാണ് എന്ന് എല്ലാവർക്കും  ഉറപ്പാണ് .

സ്വന്തം  യുക്തിയുടെ  ഉറപ്പില്ലാതെ  ആരും  ഒന്നും പ്രവർത്തിക്കുന്നില്ല.

ഹിറ്റ്ലറും , മാവോയും സ്റ്റാലിനും  ആവർ ചെയ്ത തിന്മകൾ    100 % ശരിയാണ് എന്നുറപ്പായിരുന്നു .

ഇന്ന്  ഇറാക്കിലും  സിറിയയിലും  ഇസ്ലാം തീവ്ര വാദികൾ  അല്ലാഹുവിനു വേണ്ടി ചെയ്തുകൂട്ടുന്ന  തിന്മകൾക്കും  100  ശതമാനം  ശരി അവരുടെ പക്കലുണ്ട് .

മനുഷ്യന്റെ ശരികളിൽ  അവർ  കൂട്ട് പിടിക്കുന്ന  ദൈവങ്ങളും  അവരെ പിന്തുണയ്ക്കുന്നു .

കാരണം  അവരവരുടെ ദൈവങ്ങളെ  ആരാധിച്ച്  പുകഴ്ത്തി  സംരക്ഷണം   നൽകി  നില നിർത്തുന്നത്  സ്വന്തം ബോധ ശൂന്യതയാണ് . 

" സമൂഹം" --- അനീതിയുടെ ആൾകൂട്ടം



അനീതിയുടെ  ആൾകൂട്ടമാണ്  " സമൂഹം".

കുടുംബം  അതിന്റെ  തുടക്കമാണ് .

ജാതി , മതം , രാജ്യം , രാഷ്ട്രീയം  എന്നിവയാണ്  വ്യക്തിയെ തകർക്കുന്ന  സാമൂഹ്യ സംഘടനകൾ .

ജീവിതം  അനുഭവിക്കുന്നത്  വ്യക്തിയാണ് , സമൂഹമല്ല .

എന്നാൽ   ചൂഷണത്തിന്  വേണ്ടി  സമൂഹം വ്യക്തിയെ നശിപ്പിക്കുന്നു .

രാഷ്ട്രീയ / മത സംസ്കാരം  ബോധ ശൂന്യതയിൽ  അതിഷ്ടിതമാണ് .

അതുകൊണ്ടാണ്  അത് സ്വയം അധ :പ്പതിക്കുന്നത് .

രാഷ്ട്രീയവും മതവും നയിക്കുന്നവർ  ബോധ ശൂന്യരാകുമ്പോൾ  അവ  സാമൂഹ്യ വിരുദ്ധമായി മാറുന്നു .

രാഷ്ട്രീയവും മതവും  വ്യക്തിക്ക് നന്മയെക്കാൾ  കൂടുതൽ തിന്മയാണ് നൽകുന്നത് .

ശാസ്ത്രം   മനുഷ്യനെ ആകർഷിക്കുന്നത് പോലെ

അന്തവിശ്വാസങ്ങളും  ബോധാശൂന്യനായ മനുഷ്യനെ ആകർഷിക്കുന്നു .

മത വിശ്വാസം അന്തവിശ്വാസമാണ് .

ഭോഗിയായ മനുഷ്യൻ  അന്വേഷിക്കുന്നത്  ഭോഗ സുഖങ്ങളാണ് .

ജാതി , മതം , രാജ്യം , രാഷ്ട്രീയം എന്നിവയെല്ലാം  അന്തവിശ്വാസ ജടിലമാണ് .

നിസ്സഹായാതയിൽ  അകപ്പെടുന്ന  വ്യക്തിയും കുടുംബവും  സാമൂഹ്യ തിന്മകളുടെ  ( ജാതി , മതം , രാജ്യം , രാഷ്ട്രീയം) ബലിയാടുകൾ  മാത്രമാണ് .

അവർക്ക് ജീവിതം പോലും  ശാപമായി മാറുന്നു .

ജീവിതം ശാപമായി മാറുന്നവർക്ക്  അവരുടെ  ജനനം  തന്നെ അനാവശ്യമായി തോന്നുന്നു .

ബോധശൂന്യനായ  മനുഷ്യന്  വ്യക്തിപരമായി   ഒറ്റപ്പെടുന്നതിലും  വലിയ  ദുഃഖം വേറെയില്ല .
അതുകൊണ്ടാണ് മനുഷ്യൻ  തിന്മയുടെ  സംഘടനകളെ  (മതവും രാഷ്ട്രീയവും ) ചുമക്കുന്നത് .

“സമൂഹം പ്രവർത്തിക്കേണ്ടത് ഒരു യന്ത്രം പോലെയാണ് .

വലുതും ചെറുതുമായ അനേകം ഘടകങ്ങളുടെ കൂട്ടായ പ്രവർത്തനമാണ്  “യന്ത്രം”.

ഏറ്റവും ചെറിയ ഒരു  ഘടകം പോലും അതിന് അതി പ്രധാനമാണ് .

കെട്ടുറപ്പുള്ള  ഉത്തമമായ   സാമൂഹ്യ  ജീവിതത്തിന്  ഓരോ വ്യക്തിയും  പ്രാധാന്യമർഹിക്കുന്നു .

സാമൂഹ്യ ജീവിതം വ്യക്തിയുടെ ക്ഷേമത്തിനും  ഐശ്വര്യത്തിനും  ഉതകുന്നില്ല എങ്കിൽ  അത് ഉപേക്ഷിക്കുന്നതാണ്  വ്യക്തിക്ക് നല്ലത് .

  സമൂഹത്തിൽ  നിന്നും ഒറ്റപ്പെടുന്ന വ്യക്തിയെ ബോധാശൂന്യമായ സമൂഹം കല്ലെറിഞ്ഞ്  തകര്ക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കും .

നന്മ  ചെയ്യുവാൻ  വാശിയുള്ള  മനുഷ്യൻ  വിരളമാണ്  .

സ്വാർഥ   താത്പര്യങ്ങളുടെ  ആവശ്യ മാണ്   വാശി .

മനുഷ്യനിൽ  തിന്മകളുടെ  (അക്രമം ) ഉറവിടം  സ്വാർഥ  താത്പര്യങ്ങളാണ് .

സ്വാർഥ   താത്പര്യങ്ങളുടെ  ഉറവിടം  ബോധശൂന്യതയാണ് .

ആത്മ ജ്ഞാനം  കൊണ്ടല്ലാതെ  മനുഷ്യന്  നന്മ  ചെയ്യുവാൻ  സാധ്യമല്ല.


അതാണ്‌ രാഷ്ട്രീയ/ മത സംഘടന കളുടെ  ചെറ്റത്തരം .

കാരണം ആള്കൂട്ടത്തിനു  വ്യക്തിത്വം സാധ്യമല്ല .

സാധ്യമായത്  സാമൂഹ്യമായ  ഭ്രാന്ത് മാത്രമാണ് .

"ഓസോ " -- ആനന്ദത്തിലേക്ക് സ്വയം പ്രവേശിക്കുന്ന മനുഷ്യൻ

ഓസോ (OSO) ഒരു  തത്വമാണ് .

"ഞാൻ"  എന്ന സത്യത്തിലേക്ക്   മാത്രം പോകുന്ന  തത്വമാണ്  ഓസോ  .

മനുഷ്യ ജീവിതം  നന്മ തിന്മകളുടെ  സങ്കലനമാണ് .

നന്മകൾ സത്യമാണ് . കാരണം അതിന്റെ ഉറവിടം സത്യമാണ് .

തിന്മകൾ  മിഥ്യയാണ്‌ . കാരണം അതിന്റെ ഉറവിടവും മിഥ്യയാണ്‌ .

പ്രപഞ്ച സത്യം  "ബോധം"  എന്ന  ആത്മീയ കേന്ദ്രമാണ്  ( Nucleus  ).

മനുഷ്യനെ  ക്രീയാത്മകമാക്കുന്ന  മിഥ്യയാണ്‌   "ബുദ്ധി ".

മനുഷ്യനിൽ നിന്നും  പുറത്തുവരുന്ന  തിന്മകളുടെ  ഉറവിടം ബുദ്ധിയാണ് .

വ്യക്തിയിൽ  സ്വന്തം  ബുദ്ധി സൃഷ്ടിക്കുന്ന  മിഥ്യയാണ്‌   ദു:ഖവും  സന്തോഷവും.
  
 "ഞാൻ " എന്ന അഹങ്കാരം ബുദ്ധിയെ ബോധപ്രകാശത്തിൽ നിന്നും മറയ്ക്കുന്നു .

ബോധ പ്രകാശം  ലഭിക്കാത്ത

 ബുദ്ധിയും  വ്യക്തിയും

സ്വയം  ഇരുട്ടിൽ  തപ്പിത്തടയുകയാണ് .

ഓസോ  തത്വങ്ങൾ  മനുഷ്യനെ  സ്വന്തം ബുദ്ധിയുടെ ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു  നയിക്കുന്നു .

 പരമമായ ആനന്ദമാണ്  സത്യം .

ആനന്ദത്തിലേക്ക്   സ്വയം പ്രവേശിക്കുന്ന   മനുഷ്യനാണ്  "ഓസോ"

1/18/2016

ആത്മസുഖം ആനന്ദമാണ് , സന്തോഷമല്ല .

ഞാന്‍ ശരി, ബാക്കിയെല്ലാം തെറ്റ് എന്നു ചിന്തിക്കുന്നതാണ്  മനുഷ്യനെ  ദാര്‍ഷ്ട്യത്തിലേക്ക്  നയിക്കുന്നത് .

ദാർഷ്ട്യം ( പിടിവാശി ) ബുദ്ധിയുടെ  പരിമിതിയാണ് .

ബുദ്ധി കൊണ്ടാണ്  മനുഷ്യൻ  ദർശിക്കുന്നത് , കണ്ണുകൾ  കൊണ്ടല്ല .

മനുഷ്യന്റെ കണ്ണും കാതും  ബുദ്ധിയുടെ നിയന്ത്രണത്തിലാണ് .

ദര്ശനം ( ധാരണ ) ബുദ്ധിയുടെ വിലയിരുത്തലാണ് .

വ്യക്തിയുടെ ദർശനം  സത്യം എങ്കിൽ അത് ബോധമായി  മനുഷ്യന് വെളിച്ചം നൽകുന്നു

ദർശനം  മിഥ്യയെങ്കിൽ  അത്  മനുഷ്യനെ  തിന്മയിലേക്ക് നയിച്ച്‌  സ്വയം നശിക്കുന്നു.

മനുഷ്യൻ ഒഴികെ  മറ്റു  ജീവജാലങ്ങൾ  ഒന്നും   ആത്മസുഖം  അന്വേഷിക്കുന്നില്ല .

മനുഷ്യൻ  പല  വഴികളിലൂടെ അന്വേഷിക്കുന്നത്  ആത്മസുഖം (contentment ) മാത്രമാണ് .

ബുദ്ധിയുടെ തലത്തിൽ  മനുഷ്യന് ആത്മസുഖം  അസാധ്യമാണ് .

ബുദ്ധിയുടെ തലത്തിൽ  മനുഷ്യന്  സാധ്യമായത് സന്തോഷവും സങ്കടവും മാത്രമാണ് .

കാരണം ആത്മാവും ആത്മസുഖവും  ബുദ്ധിക്ക് പുറത്താണ് .

 ബുദ്ധിയെ കടന്നു പോകുമ്പോൾ

വ്യക്തി  എത്തിച്ചേരുന്നതാണ്  ആത്മസുഖം ( ആനന്ദം )

1/17/2016

ജീവിതത്തിന്റെ യഥാർത്ത രസവും സുഖവും യോഗമാണ് , ഭോഗമല്ല .

ജീവിതത്തിന്റെ  യഥാർത്ത രസവും സുഖവും  ഭോഗമല്ല , യോഗമാണ് .

 സാധാരണ മനുഷ്യ ജീവിതം   ഭോഗ സുഖങ്ങളിൽ  അധിഷ്ടിതമാണ് .

 ഭോഗ സുഖങ്ങൾ  സ്വപ്ന അവസ്ഥയിലെ  സുഖം മാത്രമാണ് .

കാരണം  ഭോഗസുഖങ്ങൾ  വൈകാരിക  അനുഭവം മാത്രമാണ് .

വെള്ളത്തിന്‌ മുകളിൽ  അലയടിക്കുന്ന തിരകൾ പോലെയാണ്  വികാരം .

ബാഹ്യ പ്രേരണയാൽ  ഉണ്ടായി നശിക്കുന്ന ഒരു അസ്ഥിരതയാണ്  ( illusion ) തിരകൾ.

വ്യക്തിയെ വൈകാരിക സുഖങ്ങൾക്ക് അപ്പുറം കൊണ്ടുപോകുവാൻ ബുദ്ധിക്ക്  സാധ്യമല്ല .

വ്യക്തി ബുദ്ധിയെ കടന്നു പോകുമ്പോൾ മാത്രമാണ്  യോഗം സംഭവിക്കുന്നത്‌ .

അപ്പോൾ  വ്യക്തി  സ്വന്തം  ബുദ്ധിയുടെ  മിഥ്യാ ലോകത്ത് നിന്നും
 സത്യം  (ഉള്ളത് ) എന്ന അവസ്ഥയിലേക്ക്  ( reality )  പ്രവേശിക്കുന്നു .

 Self realizing happens  only by going beyond oneˋs own intellect.

അതാണ്‌  ക്രിസ്തു  പറഞ്ഞതായ  വ്യക്തിയുടെ പുനർ ജനനം (re-incarnation ) .

അതുകൊണ്ടാണ്  ക്രിസ്തു  സ്വയം  രാജാവായത്‌  (sovereign , oso ).

ബോധ പ്രാപ്തനായ  മനുഷ്യൻ  പിന്നീട് ഒരിക്കലും സ്വപ്നാവസ്തയിലേക്ക്  മടങ്ങുന്നില്ല .

കാരണം ബുദ്ധി  സ്വയം പരിമിതമാണ് . ബോധം അപരിമിതമാണ്  ( eternal  and immortal ).

ഭോഗം സംഭവിപ്പിക്കലാണ്  (needs effort ). യോഗം സംഭവിക്കലാണ് .

യോഗാവസ്ഥയിൽ സുഖം  അന്വേഷിച്ചു എവിടെയും പോകേണ്ടതില്ല .

കാരണം  യോഗം  നന്മകളുടെ ഉറവിടവും  പ്രപഞ്ച കേന്ദ്രമായ പരിശുദ്ധിയുമാണ് .

    ബുദ്ധിയും ഇന്ദ്രിയങ്ങളും ചേർന്ന്  ചിന്തയിൽ  സൃഷ്ടിക്കപ്പെടുന്ന   ഒരു വൈകാരിക  അനുഭവമാണ്  (illusion )  ഭോഗസുഖം .

സന്തോഷം അല്ലെങ്കിൽ സങ്കടം  എന്ന ദ്വൈതാവസ്ഥയാണ്  ഭോഗം സൃഷ്ടിക്കുന്നത് .

ഭോഗസുഖങ്ങൾ  പോലെ  യോഗ സുഖം  ശരീരത്തിലല്ല  സംഭവിക്കുന്നത്‌ .

യോഗം ആത്മീയമാണ് ( സത്യം ) . ഭോഗം  ഭൗതീകമായ  തോന്നലാണ്   (illusion ).

എല്ലാ തോന്നലുകളും  ബുദ്ധിയുടെ സൃഷ്ടിയാണ് .

മനുഷ്യൻ  സ്വയം സൃഷ്ടിച്ച്  ആരാധിക്കുന്ന ദൈവം  മിഥ്യയാണ്‌  (illusion ).

ദൈവ  ആരാധന  ഭൗതീക  സുഖങ്ങളുടെ  ആവശ്യപ്പെടലാണ് .

ദൈവത്തെ സ്തുതിച്ചാൽ  (praise the Lord ) എനിക്ക് എല്ലാം ലഭിക്കും എന്ന പ്രത്യാശയാണ്  ആരാധന .

ഭോഗിയുടെ ആരാധനയിൽ ഭക്തി  കപടമാണ്  (ഭൗതീകം ).

കാരണം ആരാധിക്കപ്പെടുന്ന  ബിംബം  വ്യാജമാണ് . ആരാധിക്കുന്ന  വ്യ ക്തിയും വ്യാജമാണ്.

ഭോഗിയിൽ  ഭക്തി  യാന്ത്രീകമായ  ഒരു  പ്രവർത്തനമാണ്  (ശീലം ).

യോഗത്തിൽ  ഭക്തി  സംതൃപ്തിയാണ് .

കാരണം  യോഗിയിൽ ദ്വൈതാവസ്ഥയില്ല .

സ്ത്രീയുടെ സെക്സ് അപ്പീലിന് പ്രണയവുമായി ബന്ധമുണ്ട് , കാമവുമായി ബന്ധം ഇല്ല .

കാമസൂത്രവും  കജുരാഹോയും  പുരുഷന്റെ  കാമ ദാഹത്തെയാണ്   പ്രകടിപ്പിക്കുന്നത് .

സ്ത്രീയിലും പുരുഷനിലും  കാമം  പ്രവർത്തിക്കുന്നത്  ഒരുപോലെയല്ല .

ഇതാണ് പുരുഷനും  മനശാസ്ത്രത്തിനും  പിടി കിട്ടാത്ത സത്യം .

മനുഷ്യനിൽ ലൈഗീകമായ അസംതൃപ്തിയുടെ (sexual Frustration)  കാരണം   ,  ലൈഗീകതയിൽ അല്ല, നേരെ മറിച്ച്  മനുഷ്യൻ ലൈംഗീഗതയെ സമീപിക്കുന്നതിലാണ്
പെണ്ണ് ചിരിച്ചാല്‍  അത്  ലൈംഗീകമായ  താല്‍പര്യമാണന്നു കരുതുന്ന  പുരുഷ  സമൂഹം  പ്രാകൃത മതങ്ങളുടെ സൃഷ്ടിയാണ് .

അവനവനിൽ  സെക്സ് അപ്പീല്‍  സൃഷ്ടിക്കുകയെന്നത്  സ്ത്രീയുടെ  ആത്മവിശ്വാസത്തിന്റെ  ഭാഗമാണ് .

സ്ത്രീയുടെ  സെക്സ് അപ്പീലിന്  പ്രണയവുമായി  ബന്ധമുണ്ട് , കാമവുമായി ബന്ധം ഇല്ല .

ഈ സത്യം മനസ്സിലാക്കുവാൻ  പുരുഷൻ  സ്വബോധം നേടണം .

സ്ത്രീകളും ആധുനീക വസ്ത്രധാരണവും .

പക്ഷികളെപ്പോലെയോ മൃഗങ്ങളെപ്പോലെയോ തണുപ്പിനെ അതി ജീവിക്കുവാൻ   പ്രാകൃതമായ   സംരക്ഷണം  മനുഷ്യന്  പ്രകൃതി നല്കിയിട്ടില്ല  .

മനുഷ്യ സംസ്കാരത്തിൽ  വസ്ത്രധാരണത്തിന്  അടിസ്ഥാന  ലക്‌ഷ്യം   തണുപ്പിനെ പ്രതിരോധിക്കുകയെന്നതാണ് .

രണ്ടാമത്തെ ലക്‌ഷ്യം  പ്രണയത്തെ   ഉത്തേജിപ്പിക്കുകയെന്നതാണ് .

സ്തീക്കും പുരുഷനും  തമ്മിലുള്ള  ആകർഷണമാണ്  മനുഷ്യനെ കുടുംബം എന്ന  സാമൂഹ്യ വ്യവസ്ഥയിൽ  തളക്കുന്നത് .

സ്ത്രീയുടെ  വസ്ത്രധാരണവും  ആഭരണങ്ങളും  മേക് അപ്പുമെല്ലാം

പുരുഷനെ  തന്നിലേക്ക്  ആകർഷിക്കുവാൻ വേണ്ടിയാണ് ( Sex  appeal ).

പുരുഷനിൽ സ്ത്രീയെ  ആകർഷിക്കുന്ന  മുഖ്യ ഘടകം സുരക്ഷിതത്വമാണ് , സൗന്ദര്യമല്ല.

  ആരോഗ്യമാണ്  പുരുഷനെ  സ്ത്രീയിലേക്ക്  ആകർഷിക്കുന്ന മുഖ്യ ഘടകം   .

മലയാളി മങ്കമാർ  ബോധശൂന്യരായത്  കൊണ്ടാണ്  കുടവയറും പൊത്തക്കവിളുമുള്ള പുരുഷന്മാരെ  ഇഷ്ടപ്പെടുന്നത് .

പാശ്ചാത്യ നാടുകളിൽ  കുടവയർ  രോഗലക്ഷണമാണ് .

സ്ത്രീ  സെക്സ് അപ്പീലിന് വേണ്ടി  ആധുനീക വസ്ത്ര ധാരണ ശൈലി  സ്വീകരിക്കുന്നതിനു അർഥം   പുരുഷന്മാർക്ക്

അങ്ങോട്ട്‌ സ്വാഗതം  ഉണ്ട് എന്ന് തെറ്റിദ്ധരി ക്കുന്ന പുരുഷൻ  ബോധശൂന്യനും  കാമരോഗിയുമാണ് .

അന്യ പുരുഷന്മാർ  സ്ത്രീകളുമായി  എന്നും എവിടെയും  പാലിക്കേണ്ട  ചുരുങ്ങിയ  അകലം  ഒരു മീറ്റർ  ആണ് .

അല്ലായെങ്കിൽ  അത്  സ്ത്രീകളെ  അസ്വസ്ഥമാക്കും .

സ്ത്രീക്കും  പുരുഷനും  സ്വബോധം ഇല്ലാത്തതാണ്

സ്ത്രീകൾ ലൈംഗീക അതിക്രമങ്ങൾക്ക്  പാത്രമാകുന്നതിന്  കാരണം   .

സ്ത്രീയുടെ  വസ്ത്രധാരണത്തെ  കുറ്റം പറയുന്ന  പുരുഷൻ സ്വന്തം രോഗത്തെ അറിയുന്നില്ല  എന്നതാണ് സത്യം  .




തത്വ് ചിന്ത മനുഷ്യനെ സത്യത്തിൽ എത്തിക്കുന്നു .

സാധാരണ  ജനങ്ങളും  ദൈവ വിശ്വാസികളും  ഭോഗത്തെപ്പറ്റി  മാത്രമാണ്  ചിന്തിക്കുന്നത് .

അതുകൊണ്ടാണ്  മതാത്മക സമൂഹം  അഴിമതിയിലും അക്രമത്തിലും  തകരുന്നത് .

എന്തിന്റെയും  പിന്നിൽ പ്രവർത്തിക്കുന്ന  സത്യം  ചിന്തിക്കുന്നതാണ്  തത്വ ചിന്ത .

തത്വ ചിന്ത  ബുദ്ധിപരമായ അന്വേഷണമാണ് .

തത്വ ചിന്ത എത്തിച്ചേരുന്ന സത്യം  ബോധപരമാണ് , ബുദ്ധിപരമല്ല .

മനുഷ്യനിൽ  ചിന്തിക്കുന്ന   ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് .

അതുകൊണ്ടാണ്  ആധുനീക ശാസ്ത്ര ചിന്തയും നേട്ടങ്ങളും  കൈവരിച്ചിട്ടും

മനുഷ്യനിൽ  മനുഷ്യത്വം  ദയനീയമായി പരാജയപ്പെടുന്നത് .

1/14/2016

ഞാൻ " എന്ന സത്യമാണ് ദൈവം .

"ഞാൻ " എന്ന  സത്യമാണ്  ദൈവം .

സത്യം പ്രപഞ്ച സ്വഭാവമാണ് .

എന്താണോ ഉള്ളത് അതെല്ലാം സത്യമാണ് .

മനുഷ്യനിൽ  ശരീരം സത്യമാണ് .

ബുദ്ധിയും  ബുദ്ധിയുടെ പ്രവർത്തന ഫലമായ  വികാരങ്ങളും, ചിന്തകളും  മിഥ്യയാണ്‌ .

വ്യക്തിയിൽ ബുദ്ധി സൃഷ്ടിച്ചു നില നിർത്തുന്ന
അടിസ്ഥാന വികാരമാണ്  "ഞാൻ " ( അഹങ്കാരം ).

 അഹങ്കാരം പൂർണ്ണമായി നശിച്ചാൽ    വ്യക്തിക്ക്  സത്യവുമായി  യോഗം  സാധ്യമാണ് .

യോഗിയിൽ ഞാൻ എന്ന മിഥ്യ   മരിക്കുകയും  "ഞാൻ " എന്ന സത്യം  ജനിക്കുകയും  ചെയ്യുന്നതാന്   ബോധ പ്രാപ്തി .

ബോധ പ്രാപ്തനിൽ  ദ്വൈതം  ഇല്ലാത്തത് കൊണ്ട്  യോഗിയുടെ നില നില്പ്പ് വ്യക്തി    ആയിട്ടല്ല .

യോഗിക്ക്  ഒന്നും ഇല്ലാത്തതായി ഇല്ല . പ്രപഞ്ചത്തിൽ ഉള്ളതെല്ലാം   യോഗിയുടെ ഭാഗമാണ് .

ആശയക്കുഴപ്പമുള്ള ബുദ്ധിയും വ്യക്തിയും ഇരുട്ടിലാണ് .

ആശയക്കുഴപ്പമുള്ള ബുദ്ധിയും വ്യക്തിയും ഇരുട്ടിൽ  തപ്പിത്തടയുകയാണ് .

ഭയം ,  ആകാംക്ഷ, അശ്രദ്ധ, ദുഃഖം ,  സന്തോഷം  എന്നിവയെല്ലാം  ഭോഗിയുടെ സ്വഭാവമാണ് .

അവനവന്റെ  സ്വന്തം  ബുദ്ധിയാണ്  മനുഷ്യനിൽ ഭോഗ സുഖത്തെയും താത്പര്യങ്ങളെയും  നിയന്ത്രിക്കുന്നത്‌ .

ബുദ്ധിയുടെ പ്രവർത്തനത്തിന്  അടിസ്ഥാനം   അറിവുകളിലാണ് (informations ) .

അറിവുകൾ പരസ്പര വിരുദ്ധമാകുമ്പോൾ  ബുദ്ധിയും വ്യക്തിയും സ്വയം ആശയക്കുഴപ്പത്തിലാകുന്നു .

ആശയക്കുഴപ്പമുള്ള ബുദ്ധിയും വ്യക്തിയും ഇരുട്ടിലാണ് .

ബോധത്തിനല്ലാതെ  മറ്റൊന്നിനും  ബുദ്ധിയെ  സ്വയം സൃഷ്ടിക്കുന്ന ഇരുട്ടിൽ (confusion )   പ്രകാശിപ്പിക്കുവാൻ  സാധ്യമല്ല .

ബോധം പ്രകാശിപ്പിക്കുന്ന  ബുദ്ധിയിൽ   ആശയക്കുഴപ്പങ്ങൾ നിലനിൽക്കുകയില്ല .

ബോധപ്രാപ്തനായ  മനുഷ്യന്

ഇരുട്ടിൽ  തപ്പിത്തടയുന്ന  മനുഷ്യരെ  നേർവഴിക്ക് നടത്തുവാൻ  സാധിക്കുന്നത്  അതുകൊണ്ടാണ് .

സ്വബോധം ഇല്ലാത്ത മനുഷ്യനിൽ സമ്പത്ത് ദുഃഖം വരുത്തുന്നു .

മനുഷ്യൻ  ദൈവത്തെ പൂജിക്കുന്നത്  ഭോഗ താത്പര്യമാണ് .

ദൈവത്തെ പൂജിക്കുന്നത്   ബോധശൂന്യതയാണ് .

അതുകൊണ്ടാണ് മനുഷ്യൻ  പൂജയിൽ ദൈവത്തിന്  പണം ( കാണിക്ക ) കൊടുക്കുന്നത്

 ദൈവത്തിനു  പകരം  മനുഷ്യൻ   പണത്തെ  പൂജിക്കുന്നത്  ബോധപരമാണ് .

കാരണം   പണം  "ഞാൻ "  എന്ന  അഹങ്കാരത്തെക്കാൾ ( Ego )  മൂല്യവത്താണ്.

 പണമുള്ളവരെ ( rich )  പൂജിക്കുന്നത്   ബോധശൂന്യതയാണ് .

കാരണം  പണക്കാരിലും  ബുദ്ധി ബോധാശൂന്യമാണ് .

സ്വബോധം  ഇല്ലാത്ത മനുഷ്യനിൽ   സമ്പത്ത്  ദുഃഖം വരുത്തുന്നു .

 ബോധശൂന്യനിൽ  ധനം  അഹങ്കാരത്തെ  പതിൻ മടങ്ങായി  വർദ്ധിപ്പിക്കുന്നു .

അഹങ്കാരം   വ്യക്തിയേയും  സമൂഹത്തെയും  നാശത്തിലേക്ക്  നയിക്കുന്നു .

ധനവാൻ  ബോധശൂന്യനാകുന്നത്   ദുഃഖത്തിന്  മുഖ്യ  കാരണം ആകുന്നു.

ദുഃഖം  ബോധ ശൂന്യതയുടെ  ഫലമാണ് .

ആനന്ദം ദുഃഖ വിമുക്തിയുടെ ഫലമാണ് .

ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് .

ആത്മജ്ഞാനം കൊണ്ട് മാത്രമേ മനുഷ്യന് ദുഃഖ വിമുക്തി  സാധിക്കൂ .

1/12/2016

മതങ്ങൾ മനുഷ്യരെ കള്ളം പഠിപ്പിക്കുന്നു .


ഇന്ത്യയുടെ ആത്മീയ അധ :പ്പതനത്തിനു  ഉത്തരവാദികൾ

ഹിന്ദു മതത്തിലെ  സവർണ്ണരും  അവരുടെ അന്ത വിശ്വാസങ്ങളുമാണ് .

ദളിതരുടെ പ്രശ്നങ്ങൾക്ക് പരിഹാരം  മതം മാറ്റമല്ല .

 ബോധശൂന്യനായ  മനുഷ്യന്റെ  ഹീനമായ  രക്ഷാമാർഗ്ഗമാണ്  മതം .

ദൈവ വിശ്വാസം  മഹാപാപമാണ് .

കാരണം  വിശ്വാസിക്ക് ഒരിക്കലും  ദൈവത്തെ  (സത്യം ) അറിയുവാൻ കഴിയില്ല .

വിശ്വാസവും  ഭക്തിയും  ഭോഗ ഇച്ചയുടെ  സാക്ഷാത്ക്കാര ത്തിനു വേണ്ടിയാണ് .

ഭോഗിയിൽ സ്വബോധം ഉണ്ടാവുക അസാധ്യമാണ് .

കാരണം ബുദ്ധിയുടെ സ്വഭാവമാണ്  ബോധ ശൂന്യത .

ആത്മജ്ഞാനം കൊണ്ടല്ലാതെ  ഭോഗിക്ക് രക്ഷയും ദുഃഖ വിമുക്തിയും അസാധ്യമാണ് .

എല്ലാ മതങ്ങളും  അവരവരുടെ  ദൈവം   സത്യമാണെന്ന്‌  (ഉള്ളത് ) വിശ്വസിക്കുന്നു .

എന്നാലത് സത്യം ആകുവാൻ സാധ്യമല്ല .

ദൈവം ഏക ശക്തിയോ വ്യക്തിയോ ആണെങ്കിൽ

അതിന്റെ  പേരിൽ അനേകം നാമങ്ങളും ബിംബങ്ങളും  ആചാരങ്ങളും  ഉണ്ടാവുക  എങ്ങനെ  സത്യം ആകും .

അതെല്ലാം പ്രാകൃത മനുഷ്യന്റെ ഭാവനയിലും ഭയത്തിലും വിരിഞ്ഞ കഥകളാണ് എന്ന് പറഞ്ഞാൽ  അത് സത്യമാണ് .

എന്താണോ ഉള്ളത് അത് മാത്രമാണ് സത്യം .

ഇല്ലാത്തത് ഉണ്ടെന്നു വിശ്വസിച്ചാലും അത്  മിഥ്യയാണ്‌  (illusion ).

മനുഷ്യനിൽ "ഞാൻ " സത്യമല്ല , മിഥ്യയാണ്‌  എന്നത് സത്യമാണ് .

ഇങ്ങനെ സത്യം അല്ലാത്ത മനുഷ്യൻ സൃഷ്ടിക്കുന്ന സങ്കൽപ്പ കഥകളും മിഥ്യയാണ്‌ .

അതാണ്‌  മതങ്ങളുടെ  ദൈവങ്ങളിലെ സത്യം .

നന്മയെന്നു പറഞ്ഞുകൊണ്ട്  മതങ്ങൾ  തിന്മകൾ പ്രവർത്തിക്കുന്നു .

തിന്മകളുടെ ഉറവിടം വ്യക്തിയുടെ  സ്വാർഥ താത്പര്യങ്ങളാണ്.

മനുഷ്യനിൽ  ഭൗതീക  സുഖങ്ങൾ തേടുന്നത്   മിഥ്യയായ  "ഞാൻ " ആണ് .

മനുഷ്യന്റെ ദൈവാരാധനയുടെ ലക്‌ഷ്യം  ഭൗതീക സുഖങ്ങളാണ് .

എന്നാൽ മനുഷ്യൻ എന്നത് ഭൗതീക വാസ്തുവല്ല , "ഞാൻ " എന്ന മിഥ്യയുമല്ല .

മിഥ്യയായ  മനുഷ്യൻ സൃഷ്ടിക്കുന്ന  ദൈവങ്ങളും ( ആരാധനാ മൂർത്തിക ൾ  ) മിഥ്യയാണ്‌ .

ദൈവാരാധന മനുഷ്യനെ സത്യത്തി ൽ നിന്നും അകറ്റുന്ന തിന്മയാണ് .

അതാണ് മതങ്ങൾ തിന്മകളുടെ ഉറവിടം ആയത് .

സ്വബോധം അല്ലാതെ മറ്റൊന്നും ഭൂമിയിൽ  മനുഷ്യരെ രക്ഷിക്കുകയില്ല .

മതങ്ങൾ   മനുഷ്യരെ പഠിപ്പിക്കുന്നത്‌  കള്ളമാണ് .

മനുഷ്യൻ നിസ്സഹായനെങ്കിൽ  അവരുടെ ദൈവങ്ങളും അങ്ങനെ തന്നെയാണ് .

നിഷ്കളങ്കതയും  ആനന്ദവും   ബോധത്തോട് കൂടി മാത്രമേ  നിൽക്കൂ .

നിഷ്കളങ്കതയും  ആനന്ദവും  സാധാരണ മനുഷ്യന്   അസാധ്യമായിരിക്കുന്നത് അവരിൽ  സ്വബോധം  ഇല്ലാത്തതുകൊണ്ടാണ്.
സ്വബോധം  എന്നാൽ  "ഞാൻ " എന്താണ് എന്ന അറിവാണ് .

ഞാൻ മിഥ്യയാണ്‌  എന്നറിയാതെ  അതിനപ്പുറമുള്ള  സത്യം ആയിയുവാൻ  മനുഷ്യന് സാധ്യമല്ല .

ഞാൻ മിഥ്യയാണ്‌  എന്നറിയിക്കുവാനാണ്  ബുദ്ധി സദാ  പരാജയപ്പെട്ട്  വ്യക്തി ദുഃഖം അനുഭവിക്കുന്നത് .

അപ്പോൾ അതിന്റെ കാരണം അവനവനിൽ  അന്വേഷിക്കാതെ  ദൈവത്തിലേക്കും  മതങ്ങളി ലേക്കും പോകുന്നതാണ്  മനുഷ്യൻ  പൂർണ്ണ മാകാതത്തിനു  കാരണം .

  മതങ്ങളാണ്  മനുഷ്യനെ  സത്യത്തിൽ നിന്നും  വഴി തെറ്റിക്കുന്നത് .

പ്രാർത്ഥന കളും  പൂജയുമൊക്കെ  മനുഷ്യനെ  വിനീതനാക്കുമെന്നാണ്  മതവും വിശ്വാസികളും  കരുതുന്നത് .

എന്നാലതു തെറ്റാണ് .

 ബുദ്ധിയുടെ ഭ്രമം  ( വ്യക്തിയുടെ ദയനീയ അവസ്ഥ ) ആവശ്യപ്പെടുന്ന  ശീലമാണ്  ആചാരങ്ങൾ.

മനുഷ്യനെ വഴിതെറ്റിക്കുന്ന  അഹങ്കാരം  "ഞാൻ " എന്ന വികാരമാണ് .

തനിക്കു മുകളിലായി തന്നെ നിയന്ത്രിച്ച്ചുകൊണ്ടിരിക്കുന്ന എന്തൊക്കെയോ ഉണ്ടെന്നു ബുദ്ധി തെറ്റായി ധരിക്കുന്നത്  കൊണ്ടാണ്  പ്രാർത്ഥനയും പൂജയും  വഴിപാടും ആവശ്യമായി വരുന്നത് .

മനുഷ്യനിൽ "ഞാൻ"  മിഥ്യയാണ്‌  എന്നറിയുന്നവനാണ്  ബോധവാനായ മനുഷ്യൻ .

ബോധവാനായ മനുഷ്യനെ നയിക്കുന്ന  ശക്തിയാണ്   ശ്രദ്ധ (ജാഗ്രത ).

മനുഷ്യ ന്റെ ശ്രദ്ധ എങ്ങോട്ട്‌  ആണോ   അത് തന്നെ  മനുഷ്യൻ  ആയി തീരുന്നതാണ്  ബോധ ശക്തി .

ബോധപ്രാപ്തിയാണ്   മനുഷ്യന്   നന്മകളിലേക്കുള്ള ഏക വഴി .

1/11/2016

ധ്യാനം സംഭവിക്കുന്ന നിമിഷം മനുഷ്യനിൽ ഒരു ബോധാകേന്ദ്രം തുറക്ക പ്പെടുന്നു

പ്രപഞ്ചത്തിന്  സ്വന്തമായി  താത്പര്യങ്ങളില്ല .

താത്പര്യങ്ങളില്ലാത്ത സ്വയം പ്രകടനമാണ് (self -incarnation )  പ്രപഞ്ചം .

പ്രപഞ്ചത്തിലെ അവസാന  കണ്ണിയായ  മനുഷ്യൻ  സ്വാർത്ഥ താത്പര്യങ്ങളുടെ  അഹങ്കാര പ്രകടനമാണ് .

ബുദ്ധി ജീവിയായ മനുഷ്യന്റെ പ്രശ്നം  സ്വന്തം കർമ്മങ്ങൾ സൃഷ്ടിക്കുന്ന  കുരുക്കുകൾ  (knots ) ആണ് .

അഴിക്കും തോറും  പുതിയ കെട്ടുകൾ ജന്മം എടുക്കുമ്പോൾ  മനുഷ്യൻ തളർന്നുപോകുന്നു .

അപ്പോൾ മനുഷ്യൻ  ഒരു രക്ഷകനെ (ദൈവം ) തേടുന്നു .

എന്നാൽ ബുദ്ധിയുടെ  കെട്ടുകൾ  അഴിക്കുവാൻ  പറ്റിയ രക്ഷകൻ  ബോധം മാത്രമാണ്

ബോധ പ്രകാശം ലഭിക്കാത്തതാണ്  മനുഷ്യന്റെ  പ്രശ്നങ്ങള്ക്ക് കാരണം .

  ബുദ്ധിയുടെ  ബോധപരമായ  മുന്നേറ്റമാണ്  ശാസ്ത്രം.

എന്നാൽ ശാസ്ത്രത്തിനും   വ്യക്തിയെ  ജീവിത  പ്രശ്നങ്ങളിൽ  നിന്നും  രക്ഷിക്കുവാൻ സാധ്യമല്ല .

ശാസ്ത്രം  ബുദ്ധിയിലധിഷ്ടിതമാണ് .

ബുദ്ധിയെ മറികടക്കലാണ്  ധ്യാനം .

പ്രപഞ്ച കേന്ദ്രമായ  ബോധത്തിലേക്ക്  പ്രവേശിക്കുന്ന  കവാടമാണ്  ധ്യാനം .

ധ്യാനം സംഭവിക്കുന്ന നിമിഷം മനുഷ്യനിൽ ഒരു ബോധാകേന്ദ്രം തുറക്കപ്പെടുന്നു .

അതോടെ "ഞാൻ " എന്ന അഹങ്കാരമില്ലാത്ത ഒരു പുതിയ മനുഷ്യൻ ജനിക്കുന്നു .

ബോധ ശൂന്യമായ ബുദ്ധി സ്വപ്നാവസ്തയിലാണ് പ്രവർത്തിക്കുന്നത്

 അപാര പണ്ഡിതനിലും

 ബുദ്ധിയുടെ പ്രവർത്തനം  വ്യക്തിയെ  ദുഖത്തിലേക്ക്  നയിക്കുന്നത്

 പ്രപഞ്ച വ്യവസ്ഥയുടെ ഭാഗമാണ് .

ബുദ്ധിജീവിയായ മനുഷ്യനിൽ  "ഞാൻ " എന്ന അഹങ്കാരി  വെറും മിഥ്യയാണ്‌  എന്ന് വ്യക്തിയെ പഠിപ്പിക്കുകയാണ്  പ്രപഞ്ച ലക്‌ഷ്യം .

"ഞാൻ " മിഥ്യയാണ്‌ എന്ന അറിവാണ് മനുഷ്യനെ ആത്മ ജ്ഞാനത്തിലേക്കും  ആനന്ദത്തി ലേക്കും നയിക്കുന്നത് .

എന്നാൽ  മനുഷ്യന്റെ നിസ്സഹായ അവസ്ഥ (ബുദ്ധിയുടെ പരിമിതി ) പ്രാകൃത മതങ്ങൾ മുതലെടുക്കുന്നത്  ഏറ്റവും  വലിയ  ആത്മ നിന്ദയാണ് . മതങ്ങളാണ് മനുഷ്യരെ സത്യത്തിൽ നിന്നും അകറ്റുന്നത് .

 കണ്ണ് ഉണ്ടായാലും  മനുഷ്യൻ  സത്യം  കാണുന്നില്ല ,

കാത് ഉണ്ടായിട്ടും സത്യം  ഗ്രഹിക്കുന്നില്ല .

അതിനു കാരണം ബോധ ശൂന്യമായ  ബുദ്ധിയാണ് .

ബോധമാണ് ജാഗ്രതയെ  (awakenedstatus ) സൃഷ്ടിക്കുന്നത് .

ബോധശൂന്യമായ ബുദ്ധി സൃഷ്ടിക്കുന്നത്  സ്വപ്നാവസ്തയാണ് (hypnotic status).

മനുഷ്യന്റെ  എല്ലാ പ്രശ്നങ്ങള്ക്കും  കാരണം  സ്വപ്നാവസ്തയാണ് .

ക്രിസ്തു  അഞ്ചു കന്യകമാരുടെ   (രണ്ടു സെറ്റ്  കന്യകമാരുടെ ) കഥ പറയുന്നത്  മനുഷ്യന്റെ  ബോധാവസ്ഥയെ കുറിച്ചാണ്

അഞ്ചു കന്യകമാർ  ബോധ തലത്തിൽ  വര്ദ്ധിച്ചു .

അവർക്ക്  മണവാളനെ  സ്വീകരിക്കുവാൻ  സാധിച്ചു .

അഞ്ചു കന്യകമാർ  ബുദ്ധി  തലത്തിൽ  വര്ദ്ധിച്ചു. മണവാളൻ  വന്നപ്പോൾ  അവർ ഒരുങ്ങി ഇരുന്നില്ല .

അതുകൊണ്ട്  മണവാള നോത്ത്  മണിയറ (സ്വർഗീയ അനുഭവം )  പങ്കിടുവാൻ സാധിച്ചില്ല .

ഇവിടെ അഞ്ചു കന്യക  എന്ന സൂചന  പഞ്ചേന്ദ്രിയങ്ങളാണ് .

Books contain knowledge. 
Knowledge never changes people.
Only perceptions change people. 
The distance between knowledge and perception decides the change in people. 
When perception and knowledge are the same that person has already changed.

1/10/2016

പ്രതീക്ഷ വിറ്റ് മനുഷ്യരെ വഞ്ചിക്കുന്ന പ്രാകൃത വിദ്യയാണ് മതം .

പ്രതീക്ഷയാണ്  മനുഷ്യന്റെ  അടിസ്ഥാന ഊർജം .

ബോധാശൂന്യമായ ബുദ്ധിക്ക് പ്രതീക്ഷകളെ  സൃഷ്ടിക്കാതെ മുന്നോട്ടു പോകുവാൻ  സാധ്യമല്ല .

അതുകൊണ്ടാണ്  മതങ്ങളും മനുഷ്യരും  മരണാനന്തര സ്വർഗ്ഗം  സൃഷ്ടിച്ചിരിക്കുന്നത് .

  ഒരു  മതവും  ഇന്നുവരെ   ഭൂമിയിൽ  സ്വർഗ്ഗം  സൃഷ്ടിക്കുന്നതിൽ  വിജയിച്ചിട്ടില്ല .

ക്രിസ്തുമതം വിശുദ്ധന്മാരെ റിക്രൂട്ട് ചെയ്യുന്നത് പോലും  മരണാനന്തര സ്വർഗ്ഗത്തിൽ നിന്നുമാണ് .

ജീവിച്ചിരിക്കുന്ന ഒരു മനുഷ്യൻ പോലും  ഇന്നുവരെ  വിശുദ്ധൻ  ആകുന്നില്ല .

ക്രിസ്ത്യാനികൾ ആകമാനം  പാപികളും പാപിനി കളുമാണ് .

അതുകൊണ്ടാണ്  "രക്ഷ പ്രാപിക്കുവാൻ"  വേണ്ടി  ക്രിസ്തുമതത്തിൽ  വാൻ തിരക്ക് അനുഭവപ്പെടുന്നത് .

പിന്നെ സ്വർഗ്ഗത്തിന് വേണ്ടി  അല്പം   തിരക്ക്  ഉള്ളത്  മാർക്സിസ്റ്റ്‌ പാർട്ടിയിലാണ് .

അത് (മനുഷ്യൻ ) ഞാൻ അല്ല .


മനുഷ്യൻ  ആത്മഹത്യ ചെയ്യുന്നത് എന്തിന്  ?

മനുഷ്യ ശരീരത്തിൽ  മനുഷ്യനില്ല , ബുദ്ധിയിലും ,  ബുദ്ധി സൃഷ്ടിക്കുന്ന ചിന്തയിലും മനുഷ്യനില്ല.

 "ഞാൻ " എന്ന വികാരത്തിലും (അഹങ്കാരം ) മനുഷ്യൻ ഇല്ല .

മനുഷ്യൻ ഒരു സത്യമാണ് .  ആ സത്യം  മനുഷ്യൻ സ്വയം  പറയുന്ന  "ഞാൻ " അല്ല .

മനുഷ്യൻ എന്ന സത്യം  മനുഷ്യനാൽ പറയപ്പെടാത്ത  "ഞാൻ " ആണ് .

അതാണ്‌ ക്രിസ്തു പറഞ്ഞതായ  "ഞാൻ ". (സത്യവും ജീവന്റെ വഴിയും ).

അതാണ്‌  ഭാരത തത്വചിന്തയിൽ പറയുന്ന  "അഹം ബ്രഹ്മാസ്മി .

അതാണ്‌  തത്വം അസി . ( അത് നീ  ആണ് ).

മനുഷ്യ ജന്മം ഒരു സാധ്യത മാത്രമാണ് . അത്  സത്യം കണ്ടെത്തുവാനുള്ള സാധ്യതയാണ് .

മനുഷ്യനിൽ  ഭ്രമിക്കുന്ന ബുദ്ധി  ബോധശൂന്യമാണ് .  ബോധശൂന്യമായ ബുദ്ധിക്ക്   "ഞാൻ " എന്താണ് എന്ന  സത്യം  ഗ്രഹിക്കുവാൻ സാധ്യമല്ല .

സത്യം ഗ്രഹിക്കാത്ത മനുഷ്യൻ  ഓരോ ദിവസവും  കൂടുതൽ  കൂടുതൽ ബുദ്ധി ഭ്രമത്തിലേക്ക് പോകുന്നു .

വ്യക്തിയുടെ  ബുദ്ധി ഭ്രമത്തെ  ചികിത്സിക്കുന്ന സാമൂഹ്യ ബുദ്ധി ഭ്രമമാണ് മതാചാരങ്ങൾ .

സ്വബോധം നേടുകയാണ്‌  ബുദ്ധിയെ  സ്ഥിരപ്പെടുത്തു വാനുള്ള  ഏക മാർഗ്ഗം .

സ്ഥിര ബുദ്ധിയാണ് ബോധം . ബോധം അഹങ്കാരത്തിന് വിരുദ്ധമാണ് .


ആത്മ ഹത്യക്ക്  കാരണം  "ഞാൻ " എന്ന അഹങ്കാരത്തിന് ഏൽക്കുന്ന മുറിവാണ്  (trauma )

അപാര പണ്ഡിതനിലും  ബുദ്ധി    ഒരു സ്വയം പരിമിതിയാണ് .

ബുദ്ധിയുടെ  ഈ പരിമിതിയാണ് പ്രശ്നങ്ങളെ സൃഷ്ടിക്കുന്നത് .

പ്രശ്നങ്ങള്ക്ക് പ്രതിവിധിയായി  ആത്മഹത്യ  തെരഞ്ഞെടുക്കുന്നതിനു  കാരണം

പ്രശ്നങ്ങള സൃഷ്ടിച്ച   സ്വന്തം ബുദ്ധിയുടെ  നിസ്സഹായ അവസ്ഥയാണ് .

സ്വന്തം അഹങ്കാരത്തെ  മരിക്കുവാൻ അനുവദിക്കുന്ന  മനുഷ്യന് ആത്മഹത്യ ഒരാവശ്യമല്ല .

ഐഐടി ഒന്നാം റാങ്കുകാരന്‍ ശിവകിരണ്‍ അമേരിക്കയില്‍ തൂങ്ങിമരിച്ചനിലയില്‍. .!------------------
ഹൈദ്രാബാദ് ഐഐടിയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് ശിവകിരണ്‍ (25) എന്‍ജിനീയറിംഗ് ജയിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അമേരിക്കയില്‍ ഉപരിപഠനത്തിനു പോയത്.!
നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് ശിവകിരണ്‍. രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കു വേണ്ടി അടച്ച ഫീസ് തിരികെ തിരികെ വാങ്ങിയെന്നു റിപ്പോര്‍ട്ടുണ്ട്.!
ശിവകിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പു കിട്ടിയിട്ടില്ല..! !

ദൈവ വിശ്വാസം ആത്മ നിന്ദയാണ് .


ദൈവാരാധന  ഭോഗാരാധനയാണ് .

ഭോഗിയുടെ പ്രശ്നം ബോധശൂന്യതയാണ് .

ദുഖങ്ങളും കഷ്ടതകളും  അല്ലാതെ മറ്റൊന്നും

ബോധശൂന്യനായ  മനുഷ്യനിൽ  അവശേഷിക്കുകയില്ല .

ഇന്ന് മനുഷ്യൻ ആരാധിക്കുന്ന  എല്ലാ  ദൈവങ്ങളെയും  സൃഷ്ടിച്ചത്  പ്രാചീന മനുഷ്യനാണ് .

എന്നാൽ മനുഷ്യനെ സൃഷ്ടിച്ചത്  ആ ദൈവങ്ങളിൽ ഏതെങ്കിലും ദൈവം ആയിരിക്കുക അസാധ്യമാണ് .

അങ്ങനെ ഒരു സൃഷ്ടാവ്  ഉണ്ടെങ്കിൽ  ആ സൃഷ്ടാവിനെ സൃഷ്ടിച്ച മറ്റൊരു സൃഷ്ടാവ്  ഉണ്ടെന്ന്  പറയേണ്ടി വരും .

മനുഷ്യനെ സൃഷ്ടിച്ച ഒരു സൃഷ്ടാവ്  ഇല്ല .

അതുകൊണ്ടാണ്  മനുഷ്യന്  സ്വന്തം ദൈവ ബിംബങ്ങളെ ഉണ്ടാക്കി അവരവരുടെ  സ്വന്തം   ദൈവത്തിൽ  വിശ്വസിക്കേണ്ടി  വന്നത് .

സത്യമായി ഉള്ളതിനെ  മനുഷ്യന്  ബോധ്യപ്പെടുവാൻ കഴിയും . സത്യം ബോധ്യപ്പെടുന്നതാണ്  ബോധം .

ബോധശൂന്യമായ  ബുദ്ധിയുടെ  ദയനീയാവസ്തയാണ്  ദൈവ വിശ്വാസം.

ഇല്ലാത്ത ദൈവത്തെ ആരാധിക്കുന്നത് സത്യവിരുദ്ധമാണ് .

പ്രപഞ്ചത്തിന് ആത്മാവാണ് സത്യം .

സത്യം അല്ലാത്തതോന്നും  ദൈവമല്ല .

അതുകൊണ്ട്ദൈവ വിശ്വാസം   ആത്മ നിന്ദയാണ് .

ആത്മ നിന്ദയുടെ  ഫലം  അതി ദയനീയമാണ് .

ദൈവ വിശ്വാസികളെ ദുഖവും കഷ്ടതകളും ഒരിക്കലും വിട്ടുപിരിയുകയില്ല .

അതിനു ഉത്തരവാദി  ദൈവമോ ,സാത്താനോ ,മനുഷ്യനോ  ?

 മനുഷ്യൻ  ആരാധിക്കുന്ന  ദൈവം സർവ്വ ശക്തൻ,

മനുഷ്യൻ ഭയപ്പെടുന്ന  സാത്താനും സർവ്വ ശക്തൻ .

നിസ്സഹായനായ  മനുഷ്യനോ  ദൈവ ഭക്തൻ .

പിന്നെ സാത്താൻ വെറുതെ ഇരിക്കുമോ  ?

വീണ്ടും ആത്മനിന്ദയും  തിന്മകളും  തുടരുന്നു .

മനുഷ്യന്റെ ബുദ്ധിയും അഹങ്കാരം ഒരിക്കലും പശ്ചാ തപിക്കുന്നില്ല .



പതിനെട്ടാം നൂറ്റാണ്ടിൽ  റഷ്യ  ഭരിച്ചിരുന്ന ഫ്രെടരിക്  ചക്രവർത്തി

ഒരിക്കൽ  സ്വന്തം സാമ്രാജ്യത്തെ   ഒരു  ജയിൽ സന്ദർശിച്ച്  ദയാ ഹർജി  നേരിട്ട്  കേൾക്കുവാൻ   പോയി .

ചക്രവർത്തിയെക്കണ്ട  കുറ്റവാളികൾ  ഒന്നൊന്നായി  അവരുടെ നിരപരാധിത്വം  തിരുമുന്പാകെ  ബോധിപ്പിച്ചു .

എന്നാൽ ഒരു കുറ്റവാളി മാത്രം  അതിനു തയ്യാറായില്ല.

അയാളെ സമീപിച്ച ചക്രവര്ത്തിയോട്  കുറ്റവാളി  പറഞ്ഞത്  " താൻ മാപ്പ് അർഹിക്കുന്നില്ല"   എന്നാണ് .

അത്  ചക്രവർത്തിയെ  അത്ഭുതപ്പെടുത്തി .

ഇത്രയും നിരപരാധികൾക്കിടയിൽ  ഒരു കൊടും പാപി  വസ്സിക്കുവാൻ  പാടില്ല  എന്ന് തീരുമാനിച്ച  ചക്രവര്ത്തി ഉടൻ തന്നെ അയാളെ മോചിപ്പിക്കുവാൻ ഉത്തരവിട്ടു .

ഇതാണ് ഭൂമിയിൽ  തിന്മകൾ ചെയ്യുന്ന  മനുഷ്യരുടെ അവസ്ഥയും .

ആരും പശ്ചാതപിക്കുന്നവരല്ല . അവരുടെ അഹങ്കാരം  അവരെ അതിനു സമ്മതിക്കുകയില്ല .

ജീവിതാനുഭാങ്ങളുടെ കാലാവസ്ഥ ( Emotional climate )

പ്രപഞ്ച വ്യവസ്ഥയിൽ  ഭൂമിക്ക്   അന്തരീക്ഷമുണ്ട് .

അന്തരീക്ഷത്തിൽ  നടക്കുന്ന  ഊർജ വ്യതിയാനങ്ങളാണ്    കാലാവസ്ഥക്ക്  (climate ) അടിസ്ഥാനം  .

പ്രകൃതിയിൽ   ജീവന്റെയും  വ്യത്യസ്ഥമായ ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയെ  സൃഷ്ടിച്ചു നില നിർത്തുന്നത്  കാലാവസ്ഥയാണ്  .

 പേമാരിയും ഭൂകമ്പങ്ങളും  മറ്റനേകം പ്രകൃതി ദുരന്തങ്ങളും കൊണ്ട്  ചിലപ്പോൾ  മനുഷ്യൻ നിസ്സഹായതയുടെ  പടുകുഴിയിൽ പെട്ടുപോകും .

പ്രകൃതിയുടെ   നിശബ്ദതയിലാണ്  ഇതെല്ലാം  സംഭവിക്കുന്നത് .

മല നിരകളും താഴ്വരകളും മരുഭൂമിയും  മഹാസമുദ്രങ്ങളും   ഉയര്ച്ച താഴ്ചകളുമടങ്ങുന്ന  ദ്വൈതാവസ്ഥയില്ലാതെയുള്ള   അന്തരീക്ഷവും  വ്യത്യസ്ഥ കാലാവസ്ഥയും   അസാധ്യമാണ്

ഭൂമിയുടെ  പ്രകൃതിയിൽ നടക്കുന്ന  കാലാവസ്ഥ  വ്യതിയാനങ്ങൾക്ക്  സമാനമാണ്    മനുഷ്യ ന്റെ  ജീവിത അനുഭവങ്ങൾ .

 ബുദ്ധിയുടെ സ്വഭാവമായ  വികാരം സൃഷ്ടിക്കുന്ന ദ്വൈതാവസ്ഥകളാണ്  മനുഷ്യ ജീവിതം   മഹാദുരന്തമാക്കുന്നത് .

ബുദ്ധിയെ കടന്ന് ബോധത്തിലേക്ക്‌  പ്രവേശിക്കുന്ന  മനുഷ്യന്  ബഹിരാകാശത്തെ  ശാന്തതയാണ്  ലഭിക്കുന്നത് .

ബോധപ്രാപ്തൻ  സ്വപ്നാവസ്ഥയെ വെടിഞ്ഞ്  സത്യാവസ്തയിലേക്ക്  കടക്കുന്നതാണ്  സ്വസ്ഥതക്കും  ആനന്ദ ലബ്ദിക്കും  കാരണം .

സ്വസ്ഥതയും  ആനന്ദവും  ബുദ്ധിയുടെ തലത്തിൽ  അസാധ്യമാണ് .

ബുദ്ധിയിൽ സ്ഥിരമായി   മാറിക്കൊണ്ടിരിക്കുന്ന   കാലാവസ്ഥയാണ്   അതിനു കാരണം


1/09/2016

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രശ്നം പരിശീലനത്തിന്റെ അഭാവമാണ് .

നന്മകളിൽ  സ്ത്രീ പുരുഷനേക്കാൾ  ബഹുദൂരം മുന്നിൽ .

നന്മകളിൽ  സ്ത്രീ പുരുഷനേക്കാൾ  ബഹുദൂരം മുന്നിലാകുന്ന്തിനു കാരണം  സ്ത്രീകളിൽ  സാധ്യമായ  ജാഗ്രതയും  ശ്രദ്ധയുമാണ്  (attention ).

പുരുഷനിൽ സാധ്യത കുരഞ്ഞിരിക്കുന്നതും  ശ്രദ്ധയും ജാഗ്രതയുമാണ് .

ഏതെങ്കിലും  ഒരു സ്ത്രീയെ  മാത്രം വിലയിരുത്തിയോ  

ഏതെങ്കിലും  ഒരു  പ്രവർത്തിയെ  വിലയിരുത്തിയോ

 സ്ത്രീകൾക്ക് മാർക്ക് ഇടുന്നത് ബോധ ശൂന്യതയാണ് .

ശരിയായ  പരിശീലനം  ലഭിച്ചാൽ

ഏതു  മേഖലയിലും  സ്ത്രീ പുരുഷനേക്കാൾ  ഒരു പടി മുന്നിലായിരിക്കും  പിന്നിലാവുകയില്ല .

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രശ്നം  പരിശീലനത്തിന്റെ അഭാവമാണ് .

ഇന്ത്യയിൽ   രാഷ്ട്രീയം ബോധശൂന്യമായ  പ്രവര്തനമായി മാറുവാൻ കാരണം  പുരുഷ മേധാവിത്വമാണ് .

മതങ്ങളും ബോധാശൂന്യമാകുവാൻ കാരണം  പുരുഷ മേധാവിത്വമാണ് .

തിന്മകളിൽ മാത്രമാണ് പുരുഷൻ സ്ത്രീയേക്കാൾ മുന്പിലെത്തുക .

നന്മകളിൽ  സ്ത്രീ തന്നെയാണ്  എന്നും എവിടെയും മുൻപിൽ .

സ്ത്രീ നിയന്ത്രിത സമൂഹങ്ങൾ  എന്നും
 വർഗീയതയും   യുദ്ധങ്ങളും  ഇല്ലാതെ ,  ഐശ്വര പൂർണ്ണ മായിരിക്കും .

എന്താണ് സ്വപ്നം ?

മനുഷ്യൻ  വസ്തുതകളെ (truth )  നിരീക്ഷിക്കുന്നത്   ബുദ്ധിയുടെ തലത്തിലാണ് .

ബുദ്ധിയുടെ നിരീക്ഷണങ്ങൾ  സത്യമാവില്ല . സത്യം  കണ്ടെത്തുക  ബുദ്ധിക്ക്  എളുപ്പമല്ല .

കാരണം ബുദ്ധിക്ക് അനേകം പരിമിതികളുണ്ട് .

വ്യക്തി ഉറങ്ങുമ്പോൾ  മനുഷ്യനിൽ ബോധം  ഉണ്ടാകുന്നു  എന്ന്  അറിസ്റൊട്ടിൽ , ഫ്രോയിഡ്  തുടങ്ങിയ പ്രാചീന ചിന്തകന്മാർ   പറയുന്നത്  അതുകൊണ്ടാണ് .

ഉറങ്ങുമ്പോൾ മനുഷ്യൻ ബുദ്ധിയുടെ പരിമിതിയും  മറികടക്കുന്നു .

അതുകൊണ്ടാണ് സ്വപ്നം സാധ്യമാകുന്നത് .

ബുദ്ധിയുടെ തലവും സ്വപ്നം തന്നെയാണ് . എന്നാൽ ബുദ്ധിക്ക്  അങ്ങനെ തോന്നുകയില്ല .

ഇതാണ്  സാധാരണ മനുഷ്യൻ  സ്വന്തം ബുദ്ധി കൊണ്ട് നരകങ്ങൾ സൃഷ്ടിക്കുവാൻ കാരണം .

ബോധ പ്രാപ്തി  നേടുന്നത് വരെ മനുഷ്യനിൽ ബോധം ഇല്ല  എന്നതാണ് സത്യം .

ബുദ്ധിയുടെ സ്വഭാവം  ബോധ ശൂന്യതയാണ് .

ബുദ്ധിയിൽ ഉള്ളത്  ധാരണകൾ  ആണ് , ബോധമല്ല .

മനുഷ്യനിൽ "ഞാൻ "  എന്ന  കർത്താവ്‌  ഒരു സ്വപ്നാവസ്തയാണ് (illusion ).

ഉറക്കത്തിൽ  ബുദ്ധിയുടെ  പ്രവർത്തനം  (ധാരണകൾ )  ഉറങ്ങുന്നത് കൊണ്ടാണ്  സ്വപ്നം  സാധ്യമാകുന്നത് .

വ്യക്തിയുടെ  ബുദ്ധിയിൽ ഉറങ്ങിക്കിടക്കുന്ന  ആഗ്രഹങ്ങളും ഭീതിയുമാണ്  സ്വപനങ്ങളുടെ  വിഷയം .