2/27/2016

മനുഷ്യനിൽ എന്താണ് സംസ്കരിക്കപ്പെടുന്നത് (refining ) ?

വസ്തുക്കളെ  സംസ്കരിച്ച്  എടുക്കുന്നത്  അതിൻറെ  പരിശുദ്ധതക്ക്  വേണ്ടിയാണ് .

സ്വർണ്ണത്തിന്റെ പരിപൂർണ്ണത (പരിശുദ്ധി )  അളക്കുന്ന  മാനദണ്ഡം കാരറ്റ്  (karat ) ആണ് .

മനുഷ്യനിൽ   എന്താണ്  സംസ്കരിക്കപ്പെടുന്നത്  (refining )  ?

മനുഷ്യൻറെ  പരിശുദ്ധിയെ ( പരിപൂർണ്ണത ) അളക്കുന്ന മാനദണ്ഡമാണ്  സംസ്കാരം .

സംസ്കാരം ( culture)  ആണ് മനുഷ്യൻറെ  പരിശുദ്ധിയെ  അളക്കുന്ന മാനദണ്ഡം.

ജനിക്കുന്നത് മുതൽ  മരിക്കുന്നത് വരെ മനുഷ്യനിൽ  തുടർച്ചയായി   നടക്കുന്ന  പരിണാമമാണ്  സംസ്കരണം .

ഗ്രീക്ക് സംസ്കാരം ,റോമൻ സംസ്കാരം , പാശ്ചാത്യ  സംസ്കാരം , പൗരസ്ത്യ സംസ്കാരം, ഹിന്ദു സംസ്കാരം ,ക്രിസ്ത്യൻ സംസ്കാരം ,ഇസ്ലാം സംസ്കാരം  അവൻറെ  സംസ്കാരം , അവളുടെ സംസ്കാരം എന്നിങ്ങനെ  നമുക്ക് പഠിക്കുവാൻ  കഴിയുന്ന  മനുഷ്യ സംസ്കാരങ്ങൾ  അനവതിയാണ് .

 മനുഷ്യനെയും  കാലഘട്ടത്തെയും വർഗ്ഗത്തെയും  നാം  വിലയിരുത്തുന്നത്  സംസ്കാരമായിട്ടാണ് .

എന്താണ്  മനുഷ്യനിൽ  സംസ്കരിക്കപ്പെടുന്നത്  (refining ) ?

മനുഷ്യന്റെ  സ്വഭാവത്തെയാണ്‌  നാം സംസ്കരിചെടുക്കുന്നത് .

മനുഷ്യന്റെ ബുദ്ധിയെ  സംസ്കരിക്കുമ്പോൾ  യുക്തികൾ  സംസ്കരിക്കപ്പെടുന്നു .

യുക്തി  സംസ്കരിക്കപ്പെടുമ്പോൾ   സ്വഭാവവും  സംസ്കരിക്കപ്പെടുന്നു .