2/06/2016

"ഒസോ ലോജിക് " --- യുക്തിയില്ലാത്ത യുക്തി (സത്യം )

സ്വയം നന്നാവണം  എന്ന്  ആഗ്രഹിക്കുന്ന  മനുഷ്യൻറെ  മാറ്റത്തിന്  വേണ്ടിയുള്ള  പരിശ്രമമാണ്  ഒസോലോജിക് .

മനുഷ്യനു  സ്വന്തം  യുക്തി കൊണ്ട് സൃഷ്ടിക്കുവാൻ  കഴിയുന്നതല്ല  "സത്യം".

 പ്രപഞ്ച വസ്തുക്കളെല്ലാം  സത്യം  തന്നെയാണ്  .

മനുഷ്യനിൽ ശരീരം  മാത്രമാണ്  സത്യം ,  "ഞാൻ" (വ്യക്തി )  സത്യമല്ല, മിഥ്യയാണ്‌  എന്നതാണ് മനുഷ്യൻ  അറിയാത്ത സത്യവും  അറിഞ്ഞിരിക്കേണ്ട  സത്യവും .

സത്യം പ്രപഞ്ച യുക്തിയാണ് . മനുഷ്യൻ സ്വയം  കണ്ടെത്തേണ്ട മഹാത്ഭുതമാണ്  "ഞാൻ" എന്താണ്  എന്ന സത്യം . ആ സത്യം  കണ്ടെത്തുന്നത്  വരെ  മനുഷ്യനിൽ "ഞാൻ " മിഥ്യയാണ്‌ .

സ്വബോധത്തിലും  സ്വതന്ത്ര ചിന്തയിലും   വളരുന്ന  വ്യക്തി   "ഞാൻ " എന്ന  സത്യം സ്വയം  കണ്ടെത്തുന്ന   ബോധപരമായ  പഠനമാണ് (metamorphosis) "ഒസോളജി".

മനുഷ്യന്റെ  വ്യക്തിപരമായ  കർമ്മങ്ങൾക്ക്  (creativity ) വേണ്ടതായ  കാരണമാണ്  യുക്തി  ( Reasoning ) .

യുക്തിയില്ലാതെ മനുഷ്യന്  പ്രവർത്തിക്കുവാൻ സാധ്യമല്ല .
സ്വയം പ്രവർത്തന രഹിത മായിരിക്കുവാനും  മനുഷ്യന്  ഒരു യുക്തി ആവശ്യമാണ്‌ .

പ്രപഞ്ചമെന്ന  പ്രവർത്തനത്തിന്റെ  യുക്തിയാണ്  "സത്യം" (ബോധം )

ബോധം  മാത്രമാണ്  പ്രപഞ്ചത്തിൽ   സ്വയം സ്ഥിതമായത്.  (ongoing  self orientation - OSO ).

ബോധാവസ്ഥയിൽ  ജീവിക്കുന്ന  മനുഷ്യനിൽ  വ്യക്തി (ഞാൻ എന്ന മിഥ്യ  )  ഇല്ല.

ബുദ്ധിപരമായി   ജീവിക്കുന്ന  മനുഷ്യന്റെ  ചാലക ശക്തി വ്യക്തിപരമായ  യുക്തികളാണ് .

ഒസോലോജിക്  ഒരു വ്യത്യസ്ത  പഠനമാണ്  .

ഒസോലോജിക്  പുസ്തകങ്ങൾ സാഹിത്യപരമോ  ബുദ്ധിയുടെ യുക്തിയിൽ രാജിക്കപ്പെടുന്നവയോ അല്ല .
  അതുകൊണ്ടുതന്നെ  പുസ്തകത്തിന്റെ രജയിതാവും (author ) പണ്ഡിതന്മാർ  പാടി പുകഴ്ത്തുന്ന  അവതാരികയും അപ്രസക്തമാണ് .
ഇത്  കഥയോ  നോവലോ പോലെ  വായിച്ചു രസിക്കാവുന്ന  പുസ്തകമല്ല . തുറന്ന മനസ്സോടെ (ചിന്ത ) വായിക്കാത്തവർക്ക്  ഈ പുസ്തകവായന   വിരസമാകുവാനാണ്  സാധ്യത.

ചിന്തിക്കുവാൻ  കഴിയുന്ന  മനുഷ്യനെ  ചിന്തയുടെ ആഴങ്ങളിൽ കൊണ്ടുപോയി  നിശ്ശബ്ദമാക്കുന്ന സത്യങ്ങൾ  ഇതിലുണ്ട് .

സത്യത്തിലൂന്നിയ  ഭൗതീക ജീവിതവും  ജീവിതം കൊണ്ട് സാധ്യമാകേണ്ട  ആനനന്ദ ലബ്ദിയുമാണ്‌  ഒസോളജിക് പഠനം  സാധ്യമാക്കുന്നത് .

ആനന്ദലബ്ദിയെന്നാൽ  ദുഃഖ വിമുക്തിയാണ് .

ദുഃഖ വിമുക്തിയെന്നാൽ സഫലമായ ജീവിതമാണ് ( Fulfilled life ).

R J  OSO.