വ്യക്തിപരമായ അസത്യവും അഹങ്കാരവുമാണ് മനുഷ്യരെ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത് .
അപ്രതീക്ഷിതമായിട്ടാണ് മനുഷ്യൻ ഓരോരോ പ്രശ്നങ്ങളിൽ പെടുന്നത് . ശരീരത്തിൽ പ്രകടമാകുന്ന അനേകം രോഗ ലക്ഷണങ്ങളും മനുഷ്യനെ തളർത്തുന്ന പ്രശ്നാവസ്ഥയാണ് .
പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നിസ്സഹായതയിൽ മനുഷ്യൻ വീണ്ടും കൂടുതൽ പ്രശ്നങ്ങളെ സ്വയം സൃഷ്ടിക്കുന്നത് സ്വബോധത്തിന്റെ അഭാവം കൊണ്ടാണ് .
സത്യവും സ്വബോധവുമാണ് മനുഷ്യൻറെ മനുഷ്യൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കൊണ്ടുവരുന്നത് .
ബുദ്ധിയില്ലാത്ത മൃഗങ്ങൾക്കിടയിൽ മനുഷ്യന് ഉള്ളത് പോലെ പ്രശ്നങ്ങളും അസമാധാനവും ഇല്ല
ബുദ്ധിയുള്ള മനുഷ്യർക്കിടയിൽ പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല . ഓരോ പ്രശ്നവും മനുഷ്യന്റെ സ്വസ്ഥതയും മനസമാധാനവും തകർക്കുന്നു .
അസത്യം ബുദ്ധിയുടെ വഴിയാണ് . ബുദ്ധി സൃഷ്ടിക്കുന്ന സ്വാർഥ വികാരങ്ങളും താത്പര്യങ്ങളുമാണ് മനുഷ്യനെ അസത്യത്തിലേക്കും അധർമ്മങ്ങളിലേക്കും നയിക്കുന്നത് .
സത്യം ബോധ വഴിയാണ് . സ്വബോധം നല്കുന്ന സത്യ വെളിച്ചം (ആത്മശക്തി ) മനുഷ്യനെ തിന്മകളിൽ നിന്നും തടയുകയും നന്മകളിലേക്ക് നയിക്കുകയും ചെയ്യുന്നു .
നന്മക്കു തിന്മയെ ചെറുക്കുവാൻ സാധ്യമല്ല . ഒരു തിന്മയെ തകർക്കുവാൻ അതിലും ശക്തമായ ഒരു തിന്മ സ്വയം ജന്മമെടുക്കുന്നത് നന്മയുടെ നില നിൽപ്പിന് ആവശ്യമാണ് .
അതുകൊണ്ടാണ് ഭൂമിയിൽ യുദ്ധങ്ങളും പ്രശ്നങ്ങളും അവസാനമില്ലാതെ നീണ്ടു പോകുന്നത് .
മനുഷ്യന് രണ്ടു തരം തിന്മകളെ ( പ്രശ്നങ്ങൾ ) അഭിമുഖീ കരിക്കേണ്ടതുണ്ട് . ആദ്യത്തേത് വ്യക്തിപരവും രണ്ടാമത്തേത് സാമൂഹ്യവുമാണ് .
രണ്ടിനും പരിഹാരം വ്യക്തിയിലാണ് . കാരണം തിന്മകളുടെ ഉറവിടമായിരിക്കുന്നത് വ്യക്തിയുടെ ബുദ്ധിയാണ് .
വ്യക്തിയിലാണ് മാറ്റം ഉണ്ടാവേണ്ടത് . വ്യക്തിയിൽ മാറ്റത്തിന് ആവശ്യം കൂടുതൽ അറിവും പുതിയ യുക്തികളും അല്ല .
പുതിയ അറിവുകളും പുതിയ യുക്തികളും പുതിയ ബന്ധങ്ങളും പുതിയ പ്രശ്നങ്ങളെയും കൊണ്ടുവരും .
ബോധവഴിയാണ് സത്യ വഴി . സത്യമാണ് പ്രശ്നങ്ങളെ പരിഹരിക്കുന്നത് . സത്യം ആചരിക്കുന്നതാണ് സദാചാരം .
"ഞാൻ " എന്ന അഹങ്കാരം നശിക്കുന്ന മനുഷ്യനിൽ സ്വബോധം സ്വയം വളർന്നു വളരുന്നു.
സ്വബോധ വളർച്ചയിൽ കൂടിയല്ലാതെ വ്യക്തിൽ നന്മയിലേക്കുള്ള മാറ്റം (innovation ) അസാധ്യമാണ് .
സ്വബോധം മനുഷ്യനിൽ സർവ്വ പ്രശ്നങ്ങളെയും പരിഹരിക്കും, സർവ്വ ചോദ്യങ്ങൾക്കും ഉത്തരം നല്കും.
സത്യമാകുന്ന സ്വബോധം സർവ ശക്തമാണ് . മനുഷ്യനിൽ സ്വബോധം പൂർണ്ണമാകുന്നതാണ് "ആത്മ ജ്ഞാനം ".
ബോധാപ്രാപ്തിയും, ആനന്ദ ലബ്ടിയും ദുഃഖ വിമുക്തിയുമാണ് ആത്മജ്ഞാനം മനുഷ്യന് നല്കുന്നത് .
യഥാർത്ഥ മനുഷ്യൻ ജനിക്കുന്ന മഹത്തായ സംഭവമാണ് ."ബോധാപ്രാപ്തി".