ബോധത്തിന് ചോദ്യങ്ങളില്ല .
വ്യക്തി പരമായ ചോദ്യ / ഉത്തരങ്ങളുടെ നിലക്കാത്ത പ്രവാഹമാണ് ബുദ്ധി .
സത്യപരമായ ചോദ്യ / ഉത്തരങ്ങളുടെ നിലക്കാത്ത പ്രവാഹമാണ് ശാസ്ത്രം .
ഓരോ ചോദ്യവും ഒരു അന്വേഷണമാണ് . ഉത്തരം അതിന്റെ പരിസമാപ്തിയാണ് .
പ്രപഞ്ചവും പ്രപഞ്ച സൃഷ്ടിയും ബുദ്ധിക്ക് ഉത്തരം ലഭിക്കാത്ത പ്രസക്തമായ ചോദ്യമാണ് .
യുക്തിപരമായ ചോദ്യങ്ങളാണ് ശാസ്ത്ര ചിന്ത. ശാസ്ത്ര ചിന്തകളാണ് മനുഷ്യനെ സത്യത്തിൽ എത്തിക്കുന്നത് ..
സ്വന്തം ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയുമാണ് ഭോഗിയായ മനുഷ്യന്റെ ആശ്രയവും ഭയത്തിൽ നിന്നുള്ള നൈമിഷീക സുരക്ഷയും
ഭോഗ സുഖങ്ങൾ മനുഷ്യനിൽ ഭോഗ തൃഷ്ണയെ താത്ക്കാലീകമായി മാത്രമാണ് സംതൃപ്തമാക്കുന്നത് എന്ന അറിവാണ് ബുദ്ധി ജീവിയായ മനുഷ്യനെ " പ്രപഞ്ച സത്യം " അന്വേഷിക്കാൻ പ്രേരിപ്പിക്കുന്നത് .
മനുഷ്യൻറെ ഭോഗപരമായ ജീവിതം സത്യവിരുദ്ധമായാൽ അതിന്റെ ഫലം ദുഖമായിരിക്കും .
മനുഷ്യത്വം മനുഷ്യന്റെ സ്വാഭാവീക സ്വഭാവമല്ല. മനുഷ്യത്വം പ്രപഞ്ച സത്യമായ സ്നേഹത്തിൻറെ പ്രകടനമാണ് .
മനുഷ്യൻ സൃഷ്ടിച്ച ദൈവങ്ങളും മതങ്ങൾ പ്രചരിപ്പിക്കുന്ന അന്ധ വിശ്വാസങ്ങളും തെറ്റായ ധാരണകളുമാണ് മനുഷ്യനെ മനുഷ്യത്വത്തിൽ (സത്യം) നിന്നും തടയുന്നത് .
സത്യം സാക്ഷാത്കരിച്ച മനുഷ്യനിൽ നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന സത്യമാണ് സ്നേഹം
അവനവൻറെ ആഗ്രഹ പൂർത്തീകരണ ത്തോടുള്ള അഭിനിവേശമാണ് (attachment )
പ്രണയത്തെ നയിക്കുന്നത് .
അഭിനിവേശം (കാമം ) വൈകാരീകമായ അസ്വസ്ഥതയാണ് .
വൈകാരീകമായ അസ്വസ്ഥത മനുഷ്യനെ അന്ധമാക്കുന്നതാണ് തിന്മകൾ പ്രവർത്തിക്കുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നത് .
ദുഖത്തിന്റെ മറുകര ആനന്ദമാണ് . നിലയ്ക്കാത്ത സന്തോഷമാണ് " ആനന്ദം" .
ദുഃഖവിമുക്തി നേടുന്ന മനുഷ്യൻ പ്രവേശിക്കുന്ന സത്യമാണ് ആനന്ദം .
പരിമിതികളില്ലാത്ത സന്തോഷമാണ് ആനന്ദം.
സ്വബോധ ത്തോട് കൂടിയ സത്യപരമായ ജീവിതമാണ് ആനന്ദത്തിന് അടിസ്ഥാനം .
ഈ സത്യം അറിയാത്തതു കൊണ്ടാണ് മനുഷ്യൻ ഭോഗ സുഖങ്ങളുടെ പിറകെ പോയി ദുഖിക്കുന്നത് .
ഭോഗ സുഖങ്ങളുടെ പരിമിതി ബോധ്യമാകുന്ന മനുഷ്യൻ തന്റെ അന്വേഷണം സത്യത്തിലേക്ക് മാറ്റുന്നു .
സത്യം അന്വേഷിക്കുന്ന പാതയാണ് ആത്മീയത .വ്യാജമായ ആത്മീയതയാണ് ആരാധനയും ദൈവങ്ങളും .
മനുഷ്യന് പ്രപഞ്ചത്തോട് നേരിട്ട് ചോദ്യങ്ങൾ സാധ്യമല്ല . ആ ചോദ്യങ്ങൾ മനുഷ്യൻ അവനവനോട് സ്വയം ചോദിക്കുന്നതാണ് തത്വ ചിന്ത .
തത്വ ചിന്തയാണ് മനുഷ്യനെ സത്യത്തിൽ (ബോധം ) എത്തിക്കുന്നത് .
മനുഷ്യനിൽ സ്വബോധം പൂർണ്ണമാകുന്നതാണ് "ആത്മജ്ഞാനം" അഥവാ ബോധാപ്രാപ്തി .
ബോധാപ്രാപ്തിയിൽ ബുദ്ധിയുടെ എല്ലാ ചോദ്യങ്ങളും നിലയ്ക്കുന്നു .
ബോധത്തിന് ചോദ്യങ്ങളില്ല .