2/23/2016

പ്രപഞ്ചം ഒരു പ്രവാഹം

സ്ഥിതി , സൃഷ്ടി , സംഹാരം ഇതാണ് പ്രപഞ്ച ചക്രം തിരിയുന്ന വ്യവസ്ഥ .

സ്ഥിതിയാണ്   സത്യം . അത്  പ്രപഞ്ചത്തിന്  പരമാവസ്തയാണ് . സത്യത്തിന്  പ്രകടമാകണമെങ്കിൽ  അതിനു  മിഥ്യയെ സൃഷ്ടിക്കേണ്ടതുണ്ട് .
ഇരുട്ട് സൃഷ്ടിക്കാതെ  വെളിച്ചത്തിന്  തനതായ  നില നില്പ്പില്ലാത്തത് പോലെയാണ്  സത്യം  മിഥ്യയും  നില നില്ക്കുന്നത് .
അവിടെയാണ്   സത്യമാകുന്ന  പ്രപഞ്ചത്തിൽ  മനുഷ്യ നെന്ന  മിഥ്യയുടെ പ്രസക്തി  . മനുഷ്യന്  ജീവിക്കുവാനും  ക്രീയാത്മകമായിരിക്കുവാനും  ഉതകുന്ന ആവാസവ്യവസ്തയാണ്  ഭൂമി .

ഭൂമിയിൽ  കാലാവസ്ഥയും  ജീവനും  സാധ്യമാക്കുന്നതാണ്  സൂര്യൻ .

മനുഷ്യൻ ഒഴികെ  ഭൂമിയിൽ  മറ്റൊരു ജീവിക്കും  സ്വയം പരിണമിക്കുന്ന  ബുദ്ധിയില്ല .

ബുദ്ധിയുടെ പരിണാമം സത്യത്തിൽ എത്തുന്നതാണ്  "സ്വബോധം" .

മനുഷ്യനിൽ  "ഞാൻ " സത്യമാണ്  എന്ന അറിവാണ്  സ്വബോധത്തെ  പൂർണ്ണമാക്കുന്നത് .

അതിനു മുന്പായി  "ഞാൻ " ആകുന്ന മിഥ്യയെ വ്യക്തി സ്വയം  അറിയേണ്ടതുണ്ട് .

മനുഷ്യനിൽ "ഞാൻ " മിഥ്യയാണ്‌  എന്നറിയുന്നത്  വരെയും  മനുഷ്യനെന്ന  മിഥ്യ (വ്യക്തി ) അവനവൻറെ  ലോകത്ത്   നിരന്തരം  സൃഷ്ടിയും സംഹാരവും  നടത്തി  സുഖ ദുഖങ്ങൾ അനുഭവിച്ചു മരിക്കുന്നു .

സ്വബോധം പൂർണ്ണ മാകുന്ന മനുഷ്യൻ  സത്യത്തിലേക്ക്  പുനർ ജനിക്കുന്നു .

സത്യം  സാക്ഷാത്ക്കരിച്ച  മനുഷ്യനിൽ  ക്രീയാത്മകതക്ക്  പ്രസക്തിയില്ല .

ബോധാപ്രാപ്തനായ  സമ്പൂർണ്ണ മനുഷ്യൻ  ആനന്ദമെന്ന പരമാവസ്ഥയിൽ സ്വസ്തിതമാകുന്നു .