2/23/2016

സ്വബോധം ഇല്ലാത്ത മനുഷ്യനിൽ സത്യം അസാധ്യമാണ് .


മനുഷ്യനിൽ മനുഷ്യത്വം  സ്വാഭാവീകമല്ല . സ്വാഭാവീകമായി ഉള്ളത്  മൃഗീയത്വമാണ് .

സ്ഥിരമായി  ഒരു സ്വഭാവം ഇല്ലാത്ത  ഒരേയൊരു  ജീവിയാണ് മനുഷ്യൻ .

അതിനു കാരണം  മനുഷ്യനിൽ  ബുദ്ധിയെന്ന പ്രവർത്തനമാണ് . വ്യക്തിപരമായ  ബുദ്ധി സൃഷ്ടിക്കുന്ന  യുക്തികളിലാണ്  മനുഷ്യൻറെ  ജീവിതം  മുന്നോട്ടു പോകുന്നത് .

മനുഷ്യന്  വ്യക്തി ജീവിതം പോലെ  തന്നെ  പ്രധാനമാണ്  സാമൂഹ്യ ജീവിതവും

സംഘടിക്കപ്പെടാത്ത  സമൂഹത്തിൽ (non organised society)  സാമൂഹ്യ  ജീവിതം മൃഗങ്ങളെക്കാൾ  നികൃഷ്ടമാണ്  (chaos ).
മനുഷ്യന്റെ സാമൂഹ്യമായ ഇടപെടലുകൾ  ഉത്തമമാക്കുകയാണ്  വിദ്യാഭ്യാസത്തിന്റെ  ലക്‌ഷ്യം

സാമൂഹ്യ  സംഘടനകളാണ്  സാമൂഹ്യ വ്യവസ്ഥയെ  മുന്നോട്ടും പിന്നോട്ടും നയിക്കുന്നത് .

മതവും (religion) രാഷ്ട്രീയവും( politics) വ്യവസായവുമാണ് (Industry &commerce) സാമൂഹ്യ വ്യവസ്ഥയിലെ  മുഖ്യമായ സംഘടനകൾ .

സംഘടനകളിൽ അംഗങ്ങളായവർ  സ്വതന്ത്രമായ സമൂഹത്തിന്റെ ഭാഗമല്ല .

കാരണം  അവർക്ക്  സംഘടനയുടെ  താത്പര്യങ്ങൾ  സംരക്ഷിക്കേണ്ടതുണ്ട് . ഓരോ സംഘടനയും അതിൽ പ്രവർത്തിക്കുന്ന അംഗങ്ങളുടെ  അഹങ്കാരത്തിൻറെ (ego ) ഭാഗമാണ് .

അതുകൊണ്ടാണ്  മതവും രാഷ്ട്രീയവും  വ്യക്തികളുടെ  അഹങ്കാരത്തിന്  മത്സര വേദിയാകുന്നത്‌ .

സാമൂഹ്യമായ  നന്മയും  തിന്മയും സൃഷ്ടിക്കപ്പെടുന്നത്  സംഘടനകളെ  നയിക്കുന്ന വ്യക്തികളിൽ കൂടിയാണ് .
പ്രസ്ഥാനങ്ങളെ  നയിക്കുന്നവരിൽ  മനുഷ്യനിൽ സ്വാഭാവീകമായി ഉള്ള  "മൃഗീയത്വം"  എത്ര മാത്രം   ഒളിഞ്ഞിരിക്കുന്നുവോ  അത്രയും  ആ സംഘടനകളും   മനുഷ്യത്വ  രഹിതവും  സത്യരഹിതവും   ആയിരിക്കും .
മനുഷ്യത്വം  എന്നാൽ  സത്യമാണ് .  സത്യം എന്നാൽ  ഉള്ളതാണ്  ( മിഥ്യ അല്ലാത്തത് )
സത്യം  നന്മകളുടെ  ഉറവിടമാണ് . മിഥ്യ  തീന്മകലുടെ  ഉറവിടമാണ് .
മനുഷ്യത്വം  എന്ന സത്യം  മനുഷ്യരിൽ  നില നിർത്തുന്നത്  സ്വബോധമാണ് .

സ്വബോധം ബുദ്ധിയുടെ ഭാഗമല്ല . കാരണം  ബുദ്ധി  മിഥ്യയായായ  പ്രവർത്തനമാണ് .

ബുദ്ധിയാൽ  നിയന്ത്രിക്ക പ്പെടുന്ന മനുഷ്യനും മിഥ്യയായായ  പ്രവർത്തനമാണ് .

ബോധം  പ്രപഞ്ചത്തിന്  അടിസ്ഥാനമായ  സത്യമാണ് . വ്യക്തിയിൽ  സത്യം  നിറയുന്നതാണ്  സ്വബോധം .

സ്വബോധം  മനുഷ്യന്റെ ആത്മശക്തിയാണ് .  ആത്മ  ഇല്ലാത്ത മനുഷ്യനിൽ  ആത്മവിശ്വാസം  ഉണ്ടാവില്ല .

അതാണ്‌ ഭയവും ഭീതിയും  മനുഷ്യനെ കീഴടക്കുവാൻ കാര്യം .

ആത്മവിശ്വാസമില്ലാത്ത  മനുഷ്യന്റെ  നിസ്സഹായതയെ  ക്രൂരമായി ചൂഷണം ചെയ്യുന്ന  സംഘടനയാണ്  മതം .

മതാത്മകനിൽ  സ്വബോധം ഇല്ലാത്തത്  കൊണ്ടാണ്  വർഗീയത  മതങ്ങളുടെ സ്വഭാവം  ആകുന്നത് .

മനുഷ്യൻറെ സുരക്ഷിതമായ  സാമൂഹ്യ ജീവിതം തകർക്കുന്ന വിപത്താണ്  വർഗീയത .

മതവും ദൈവങ്ങളും അവയോടുള്ള  ഭക്തിയും (വിധേയത്വം ) ഉണ്ടെങ്കിൽ  മനുഷ്യനിൽ വർഗീയതയും  ഉണ്ടായിരിക്കും .

വര്ഗീയത  സത്യത്തിൽ (സ്നേഹം ) നിന്നും  വ്യതിചലിക്കലാണ് .

സ്വബോധമില്ലാത്ത  വ്യക്തികളിൽ  സത്യം ഉണ്ടായിരിക്കുക  അസാധ്യമാണ് .
വ്യക്തിയിൽ  സത്യം (സ്നേഹം ) ഇല്ലാതെ  നന്മകൾ പ്രവർത്തിക്കുക  അസാധ്യമാണ് .

എല്ലാ  സാമൂഹ്യ പ്രശ്നങ്ങളുടെയും സംഘടനാ പ്രശ്നങ്ങളുടെയും  പ്രശ്നം  വ്യക്തിയിൽ  സത്യം  ഇല്ലാത്തതാണ് .

സ്വാർഥതയും സത്യവും  ഒരുമിച്ചു പോകുകയില്ല  എന്നതാണ്  മനുഷ്യനെ സാമൂഹ്യമായി പരാജയപ്പെടുത്തി  നിസ്സഹായനാക്കുന്നത് .

ഒസോലോജിക്  മനുഷ്യനെ  സത്യം പഠിപ്പിക്കുന്നു .