2/02/2016

ഓസോ ( oso ) സമ്പൂർണ്ണ മനുഷ്യൻ (ദൈവ പുത്രൻ )

അസത്യമായ മനുഷ്യൻ സത്യം വെറുക്കുന്നു . സത്യവിരുദ്ധമായി  പ്രവർത്തിച്ച് ദുഃഖം വരുത്തുന്നു .

അതുകൊണ്ടാണ് മനുഷ്യന്  സ്വബോധമില്ലാതെ   ദൈവത്തെ (മിഥ്യ )  ആരാധിക്കേണ്ടി  വരുന്നത് .
സ്വബോധമുള്ള മനുഷ്യൻ  സ്വയം പൂർണ്ണനാകുന്നു  (holistic Being ).

പ്രപഞ്ചം  സത്യമാണ് . മനുഷ്യൻ മിഥ്യയും . എന്താണോ ഉള്ളത്  അത്  സത്യമാണ് ,  ഇല്ലാത്തത്  മിഥ്യയും (illusion ).

 ബുദ്ധിയും  ബോധവും  അത് പോലെ തന്നെയാണ് .

ബുദ്ധി ബോധത്തിന് നിഴലാണ് .  ബുദ്ധി സൃഷ്ടിക്കുന്നതും  അങ്ങനെ തന്നെയാണ് .

മനുഷ്യനിൽ  "ഞാൻ " (വ്യക്തി  ) സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന  ഒരു തോന്നലാണ് .

അതുകൊണ്ടാണ് മനുഷ്യൻ അവനവന്റെ ബുദ്ധിക്ക് അടിമയായിരിക്കുന്നത് .

ബുദ്ധിക്ക് അടിമയായിരിക്കുന്ന  വ്യക്തിക്ക്  ബോധത്തിലേക്ക്‌  ( സത്യം ) പ്രവേശിക്കുവാൻ  സാധ്യമല്ല.

അതുകൊണ്ടാണ് സാധാരണ മനുഷ്യൻ  മിഥ്യയിൽ ജീവിച്ച് ദുഃഖം സഹിച്ച് ജീവിതം നരകിക്കുന്നത് .

ബുദ്ധിയിൽ നിന്നും  ബോധത്തിലേക്കുള്ള മാറ്റം  മനുഷ്യനെ  ആനന്ദത്തിൽ (സ്വർഗ്ഗം ) എത്തിക്കും .

ആനന്ദം  ഇപ്പോൾ ഇവിടെയുണ്ട് .

ബുദ്ധിമാനായ  മനുഷ്യന്  അസാധ്യമായിരിക്കുന്നതും " ഇപ്പോൾ ഇവിടെ"  ആയിരിക്കുകയാണ് .

ഇപ്പോൾ ഇവിടെ ആയിരിക്കുവാൻ  മനുഷ്യന്  സത്യപരമായ  (reality training on  osomation   )പരിശീലനം ആവശ്യമാണ്‌ .

സത്യപരമായി സ്വയം പരിണമിക്കുന്ന മനുഷ്യനിൽ "ഞാൻ" എന്ന വികാരം (അഹങ്കാരം ) മരിക്കുമ്പോൾ

വ്യക്തി   ബോധതലതിലേക്കു  പ്രവേശിക്കുന്നു .

ബോധ പ്രാപ്തനായ  മനുഷ്യൻ ( oso ) പരിപൂർണ്ണ  മനുഷ്യൻ ആകുന്നു .

ഞാൻ എന്ന  മിഥ്യ മരിച്ചു ഞാൻ എന്ന  സത്യം  കൊണ്ട്  ക്രിസ്തു അതിനെ പുനർ ജനനം  എന്ന് വിളിച്ചു .

ഞാൻ  സമ്പൂർണ്ണനായ  മനുഷ്യനാണ് (ദൈവപുത്രൻ ) എന്ന്  സ്വയം പ്രഖ്യാപിച്ച  ആദ്യ മനുഷ്യനാണ്  ക്രിസ്തു .