2/12/2016

പണവും പണം നല്കുന്ന സന്തോഷവും സ്വയം പരിമിതമാണ് .

"ദീപ സ്തംഭം  മഹാശ്ചര്യം , എനിക്കും കിട്ടണം  പണം ".

മലയാളിക്ക്  സുപരിചിതമായ ഈ വാക്കുകളിൽ  മനുഷ്യന് പണത്തോടുള്ള  മനോഭാവം  വ്യക്തമാണ് .

പണത്തിന്റെ മൂല്യം  നിശ്ചയിക്കുന്നത്  പണമല്ല .
പണത്തോട്  മനുഷ്യൻ  പുലർത്തുന്ന  മനോഭാവമാണ്  പണത്തിന്റെ  മൂല്യം നിശ്ചയിക്കുന്നത് .

സ്വസ്ഥമായ ജീവിതവും  ജീവിത സംതൃപ്തിയുമായി  പണത്തിനു നേരിട്ട് ബന്ധമില്ല .

 പണവും ഉപഭോഗ വസ്തുക്കളും  മനുഷ്യന് നൽകുന്നത്  സന്തോഷമാണ് , ആനന്ദമല്ല .

സന്തോഷം നൈമിഷീകവും  നശ്വരവുമായ  വികാരമാണ്  . ആനന്ദം  അനശ്വരമായ  സത്യമാണ് .

സ്വബോധമാണ്  ആനന്ദത്തിന്  അടിസ്ഥാനം . സന്തോഷത്തിനു അടിസ്ഥാനം പണമാണ് .

സ്വബോധ മില്ലാത്ത മനുഷ്യന് പണം ഉള്ളതും ഇല്ലാത്തതും ഒരുപോലെ  പ്രശ്ന മാണ് .

പണം  സമ്പാദിക്കുവാൻ  വേണ്ടി  ചതിയും  വഞ്ചനയും  കളവും കാപട്യവും അഴിമതിയും  മനുഷ്യൻ  ഉപയോഗിക്കുന്നത്  മനുഷ്യന് സ്വബോധം ഇല്ലാത്തത് കൊണ്ടാണ് .

 ഭോഗിയുടെ  ജീവിതത്തിന്  അടിസ്ഥാനം ഭോഗസുഖങ്ങളാണ് .

ഭോഗ സുഖങ്ങൾ ക്ഷണികവും  സ്വയം പരിമിതവുമാണ്  എന്നതാണ്  മനുഷ്യനെയും  ജീവിതത്തെയും   ദയനീയമാക്കുന്നത് .

സ്വബോധം ഇല്ലാത്ത  ഭോഗിയിൽ പണമാണ്  "പ്രശ്നം" .

പണം  ഉള്ളതും  ഇല്ലാത്തതും  മനുഷ്യന്  ഒരുപോലെ  പ്രശ്നങ്ങളെ  സൃഷ്ടിക്കുന്നു .

പണം ഇല്ലാത്തവൻ  ലക്‌ഷ്യം  വയ്ക്കുന്നത്  പണം ഉള്ളവനെയാണ് .

പണം ഉള്ള  ധനവാൻ ലക്‌ഷ്യം  വയ്ക്കുന്നത്  സ്വയം  (ഞാൻ ) വ്യത്യസ്ഥമാകുവാനാണ് .

സമൂഹത്തിൽ സ്വയം  വ്യത്യസ്തനാകുവാൻ "ഞാൻ " എന്ന അഹങ്കാരത്തിൻറെ (വ്യക്തി )   പ്രകടനം  ആവശ്യ പ്പെടുന്നതാണ്  പണവും സമ്പത്തും അധികാരവും പ്രശസ്തിയും .

എന്നാൽ  ഭോഗി ലക്‌ഷ്യം വയ്ക്കുന്ന  (ഭോഗ ) സംതൃപ്തി  സ്വയം  പരിമിതവും  ക്ഷണികവുമാണ് .

കാരണം  ധനവാനും  ദരിദ്രനും  ജീവിക്കുന്നത്  സ്വപ്നാവസ്ഥയിലാണ്

സ്വപ്നാവസ്ഥയിൽ മനുഷ്യന്റെ  അനുഭവങ്ങൾ   മിഥ്യയാണ്‌  ( illusion ).

സ്വപ്നാവസ്ഥയിൽ നിന്നും  സത്യാവസ്ഥ യിലേക്കുള്ള  മാറ്റമാണ്  "സ്വബോധം" .

സ്വബോധത്തിൽ (സത്യം )  ജീവിക്കുന്ന നുഷ്യനിൽ പണം ഉള്ളതും ഇല്ലാത്തതും വ്യത്യാസം ഉണ്ടാക്കുന്നില്ല.

സ്വബോധമുള്ള മനുഷ്യന്  ഭോഗ സുഖങ്ങളുടെ  പരിമിതി  സ്വയം  ബോധ്യ പ്പെടുന്നതാണ്  അതിനു കാരണം .

അമിതവും അനിയന്ത്രിതവുമായ  ഭോഗ സുഖങ്ങൾ മനുഷ്യനെ രോഗിയാക്കുമ്പോൾ
രോഗിക്ക് ഭോഗസുഖങ്ങളിൽ  സ്വയം  വിലക്ക്  (നിരോധനം ) വീഴുന്നു .

സ്വബോധമുള്ള വ്യക്തി ഭോഗ സുഖങ്ങളുടെ  പരിമിതി (സത്യം ) അറിയുന്നതുകൊണ്ട്   ഭോഗ സുഖങ്ങളിൽ  നിന്നും  വൈകാരീകതയെ ( affection, attachment ) പിൻ‌വലിക്കുന്നു .

ഭോഗത്തോട്  വൈകാരീകതയില്ലെങ്കിൽ മനുഷ്യൻറെ  ഭോഗ സുഖങ്ങൾ സ്വയം  യോഗ സുഖങ്ങളായി ( reality)  പരിണമിക്കുന്നു .

മനുഷ്യന്റെ  ഭോഗ സുഖങ്ങൾ  സന്തോഷത്തിലും   സങ്കടത്തിലും (illusions)  സ്വയം   പരിമിതമാണ് .

യോഗ സുഖങ്ങൾ  ആനന്ദമാകുന്നതു കൊണ്ട്  അതിനു  നാശമില്ല, പരിധിയുമില്ല.

ആനന്ദം മനുഷ്യന്  പണം കൊടുത്തു  വാങ്ങുവാൻ  സാധ്യമല്ല .

ആനന്ദം മനുഷ്യ ബുദ്ധിക്കും യുക്തിക്കും അതീതമായ പരമ സത്യമാണ് .