2/20/2016

ഞാൻ ( മിഥ്യ ) മരിക്കുമ്പോൾ നീ ( സത്യം ) ജനിക്കുന്നു .


 എന്താണ്   മനുഷ്യനിൽ  "ഞാൻ" ?  What am I ?

ബുദ്ധിപരമായി  ഉത്തരം  പറയാവുന്ന  ചോദ്യമല്ല   ഇത് .

മനുഷ്യനിൽ  "ഞാൻ" ആരാണ് ? (Who am I )   എന്ന്  എല്ലാവർക്കും  ഒരു ധാരണയുണ്ട് .

 "ഞാൻ" എന്താണ്  എന്ന ചോദ്യം  തന്നെ  ആരും  പ്രതീക്ഷിക്കുന്നില്ല .

 മനുഷ്യനിൽ "ഞാൻ "  ബുദ്ധിയല്ല, ശരീരം  അല്ല , ചിന്തകളുമല്ല . എൻറെ തായ വസ്തുക്കളൊന്നും ഞാൻ അല്ല .

മനുഷ്യനിൽ കര്മ്മങ്ങളുടെ  കർത്താവ്‌  ആണ്  "ഞാൻ".

എല്ലാ മനുഷ്യരിലും  "ഞാൻ " അവനവൻറെ  ബുദ്ധിക്ക്  അടിമയാണ് .

 സ്വബോധം ഇല്ലാത്ത മനുഷ്യനിൽ  ബുദ്ധി  ബോധത്തിന്റെ  നിഴൽ  പോലെയാണ്  പ്രവർത്തിക്കുന്നത് .

 മനുഷ്യന്  സ്വന്തം പ്രവർത്തികളിൽ  ആത്മനിയന്ത്രണം (self orientation )  സാധ്യമാല്ലാത്തത്   ആത്മശക്തിയുടെ  അഭാവം കൊണ്ടാണ്  .

ആത്മശക്തി ഇല്ലാത്ത  മനുഷ്യന്  ആത്മ നിയന്ത്രണവും ആത്മ വിശ്വാസവും   അസാധ്യമാകുന്നു .

ആത്മശക്തി ഇല്ലാത്ത  മനുഷ്യനെ  ഭയമാണ്  നിയന്ത്രിക്കുന്നത്‌ . ഭയം ബോധ ശൂന്യമായ ബുദ്ധിയുടെ സ്വഭാവമാണ്

വ്യക്തിയിൽ ബുദ്ധിയെ പ്രകാശിപ്പിക്കുന്ന ആത്മശക്തിയാണ്   " സ്വബോധം "

  ഒരു മനുഷ്യനിൽ നില നില്ക്കുന്ന  സത്യത്തിൻറെ  അളവും, ആ വ്യക്തിയിൽ നിന്നും  പുറത്തു വരുന്ന  സാമൂഹ്യ  നന്മയുടെ (സന്മാർഗ്ഗം ) അളവും, ആ  വ്യക്തിൽ  പ്രകാശിക്കുന്ന  സ്വബോധവും  ഒന്ന് തന്നെയാണ് .
പ്രപഞ്ചത്തിന്  ആത്മാവ്  (കേന്ദ്രം ) ഉണ്ട് . ആത്മാവ്  ഒരവസ്ഥയാണ്  (supreme Being ).

അവിടെ നിലകൊള്ളുന്ന  ശക്തിയാണ്  "ബോധം ". ബോധം  സത്യമാണ് . ബോധത്തിൽ നിന്നും  ഉത്ഭവിക്കുന്നതും  സത്യമാണ് .

 മനുഷ്യനിൽ  ബുദ്ധി സൃഷ്ടിക്കുന്ന "ഞാൻ " മിഥ്യയാണ്‌ .

മനുഷ്യനിൽ  കേന്ദ്രം ( ജീവാത്മാവ് ) ബുദ്ധിയാണ് . ബുദ്ധി സത്യമല്ല, മിഥ്യയാണ്‌ .

പരിധിയില്ലാതെ സങ്കല്പങ്ങളെ  സൃഷ്ടിക്കുന്ന  പ്രവർത്തനമാണ്  "ബുദ്ധി " ( virtual existence ).

 അവനവൻറെ  സങ്കൽപ്പങ്ങളെ  പൂവണിയിക്കുവാനാണ്  മനുഷ്യൻ രാപ്പകൽ കഷ്ടപ്പെടുന്നത് .

എന്നാൽ ഭൗതീക സമ്പന്നത  കൊണ്ട്  മനുഷ്യന്  സ്വസ്ഥതയും ആനന്ദവും (സത്യം )  നേടുക അസാധ്യമാണ് .

മനുഷ്യനിൽ   ഞാൻ  എന്ന  അഹങ്കാരം (മിഥ്യ ) മരിക്കാതെ നീ  എന്ന  പൂർണ്ണത ( സത്യം )   ജനിക്കുകയില്ല .