2/04/2016

സ്വയം ചിന്തിക്കാത്ത ഭോഗിയും, ഭോഗിയെ തളർത്തുന്ന ചിന്തകളും.


ചിന്തിക്കാത്ത  ഭോഗിയും,    ഭോഗിയെ  തളർത്തുന്ന   ചിന്തകളും.


സാധാരണ മനുഷ്യൻ ചിന്തകളാൽ  അസ്വസ്ഥമാണ് .

ചിന്തകളുടെ ഉറവിടം മനസ്സാണ് എന്ന്  മനശാസ്ത്രം  പറയുന്നു .

എന്നാൽ മനസ്സ് ഇല്ലാത്തതാണ് .

  ഉള്ളത്  "ചിന്ത" -- യാണ്. ചിന്തകൾ സങ്കൽപ്പങ്ങളോ  സത്യമോ ആകാം .

സത്യം ചിന്തിക്കുന്നതാണ്  തത്വ ചിന്ത (philosophy ) മിഥ്യയെ ചിന്തിക്കുന്നത്  ഭോഗ ചിന്തയാണ് . ഭോഗ ചിന്ത വികാരങ്ങളാണ് .

സത്യചിന്ത  യോഗ ചിന്തയാണ് . യോഗം ബോധത്തിന്റെ  (സത്യം ) ഉറവിടമാണ് .

മനുഷ്യനിൽ ചിന്തക്ക് രണ്ടു ഉറവിടങ്ങളുണ്ട് . വ്യക്തിയും ( ഞാൻ )  ബുദ്ധിയുമാണ്  ചിന്തയുടെ ഉറവിടങ്ങൾ .

ബുദ്ധി  സൃഷ്ടിക്കുന്നത്  ഭോഗ ചിന്തയാണ് . ഭോഗ ചിന്തകളാണ്  മനുഷ്യനെ  അസ്വസ്തമാക്കുന്നത് .

ഭോഗ ചിന്തകളുടെ മേൽ  വ്യക്തിക്ക് (ഞാൻ ) നിയന്ത്രണം സാധ്യമല്ല എന്നതാണ് അതിനു കാരണം .

മനുഷ്യനിൽ തിന്മകളുടെ ഉറവിടം  ഭോഗ ചിന്തയാണ് . നന്മകളുടെ ഉറവിടം  സത്യചിന്തയാണ് . സത്യചിന്ത  യോഗ ചിന്തയാണ് .

ഭോഗിയുടെ വർത്ത‍മാന  കാലം  ഭൂതകാലത്തെക്കാൾ ദുഖകരമാക്കുന്നത്  സ്വന്തം  പ്രവർത്തികളുടെ  ഓർമ്മപ്പെടുത്തലുകളാണ് .

യോഗിയുടെ  വർത്തമാന കാലം   ആനന്ദകരമാകുവാൻ കാരണം  യോഗിയിൽ ഭൂതകാലവും  ഭാവികാലവും  അവശേഷിക്കുന്നില്ല  എന്നത് കൊണ്ടാണ് .

യോഗ ചിന്ത  ദൈവ ചിന്തയാണ്  ( Holiness of  being ). യോഗ ചിന്ത  വ്യക്തിയുടെ  സ്വബോധമാണ്

ദൈവ ചിന്തയെന്നാൽ    "ചിന്ത ഇല്ലാത്ത"   സ്വസ്ഥമായ  ആനന്ദമാണ് .  ആനന്ദം സ്വർഗ്ഗമാണ് .

ആനന്ദത്തിൽ നിന്നാണ്  സ്നേഹം  ജനിക്കുന്നത് .

 "സ്നേഹം  ദൈവം ആകുന്നു " എന്ന്  ക്രിസ്തു പറഞ്ഞത് അതാണ്‌ .

  വ്യക്തികൾക്കിടയിൽ  പ്രപഞ്ച സത്യമായ  നന്മയുടെ ഇടപെടലാണ്  "സ്നേഹം".

സ്വാർഥതയില്ലാതെ ( ഒന്നും പ്രതീക്ഷിക്കാതെ )  അവനവനെപ്പോലെ  മറ്റുള്ളവരെയും  ,   പരിഗണിക്കുന്നതാണ്  " സ്നേഹം ".