ബുദ്ധിയും അതിന്റെ പ്രവർത്തനവും മനുഷ്യന് പിടി കിട്ടാത്ത പ്രതിഭാസമാണ് .
മനുഷ്യന് മനുഷ്യനെ പഠിക്കുവാനുള്ള പരിമിതിയും ബുദ്ധി തന്നെയാണ് .
ബോധ പ്രകാശം ലഭിക്കുന്ന മനുഷ്യന് മാത്രമേ ബുദ്ധിയെ പഠിക്കുവാൻ കഴിയൂ .
ശാസ്ത്ര ബോധവും ബുദ്ധിക്ക് അടിമയായത് കൊണ്ട് മനുഷ്യന്റെ പരിമിതി ശാസ്ത്രതിനുമുണ്ട് .
യേശുവിന്റെ കാലം തൊട്ട് ഇന്ന് വരെയുള്ള മനുഷ്യ ചരിത്രം അത്ഭുതകരമായ അനേകായിരം കണ്ടു പിടുത്തങ്ങളുടെതാണ് .
വിവര സാങ്കേതീക വിദ്യകളുടെ യുഗം ( I T century ) എന്നറിയപ്പെടുന്ന ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മഹത്തായ കണ്ടു പിടുത്തങ്ങൾക്ക് നിധാനം കേവല- മനുഷ്യ ബുദ്ധിയല്ല ( not human intellect alone ).
ആധുനീക മനുഷ്യൻ സ്വന്തം ബുദ്ധിയുടെ മികവു കൊണ്ടല്ല ശാസ്ത്രീയമായി മുന്നേറുന്നത് . പിന്നെയോ മനുഷ്യ ബുദ്ധി പടി പടിയായി വികസിപ്പിച്ചെടുത്ത ആധുനീകമായ കൃ ത്രിമ ബുദ്ധി ( artificial intellect ) ഉപയോഗിച്ചാണ് .
അതായത് മനുഷ്യന്റെ സൃഷ്ടി മനുഷ്യനെ മറി കടന്നുവെന്നതാണ് സത്യം . സൃഷ്ടി സൃഷ്ടാവിനെ മറി കടന്നിരിക്കുന്നു .
ഇതെങ്ങനെ സംഭവിച്ചു ?
മനുഷ്യ ബുദ്ധിയുടെ സ്വയം പരിമിതിയാണ് ഇതിനു കാരണം . ഇന്ന് വരെയുള്ള ശാസ്ത്ര നേട്ടങ്ങൾ അനേകം മനുഷ്യ ബുദ്ധിയുടെ പടി പടിയായ പരിണാമത്തിന്റെ ഫലമാണ് .
അതാണ് ശാസ്ത്ര ബോധത്തിന്റെ പരിമിതി . മനുഷ്യബുദ്ധിയുടെ പരിണാമ വ്യാപ്തിയാണ് "ശാസ്ത്രബോധം" .
ഇന്നുവരെ മനുഷ്യൻ കണ്ടെത്തിയ സത്യങ്ങളുടെ ആകെത്തുകയാണ് "ശാസ്ത്ര ബോധം" .
ശാസ്ത്ര ബോധവും വ്യക്തിയിൽ നില നിൽക്കുന്ന സ്വബോധവും തമ്മിൽ നേരിട്ട് ബന്ധമില്ല.
അത് കൊണ്ടാണ് ഇന്ത്യയിൽ ഇസ്രോ (ISRO ) ശാസ്ത്രജ്ഞൻ പുതിയ റോക്കറ്റ് വിക്ഷേപണത്തിന് മുൻപേ ക്ഷേത്രത്തിൽ പോയി തേങ്ങാ ഉടച്ച് ഇല്ലാത്ത ദൈവത്തിന്റെ അനുഗ്രഹം വാങ്ങുന്നത് .
പ്രാകൃത മനുഷ്യനിലും ആധുനീക മനുഷ്യനിലും ബുദ്ധിയുടെ സ്വഭാവം ബോധ ശൂന്യതയാണ് .
ആധുനീക യുഗത്തിലും പ്രാകൃത മതവിശ്വാസം അന്ധരാക്കിയ വർഗീയത സ്വന്തം ദൈവത്തെ സംരക്ഷിക്കുവാൻ വിശുദ്ധ യുദ്ധങ്ങൾ നയിക്കുന്നത് അതുകൊണ്ടാണ്.
ബുദ്ധിയുടെ ബോധ ശൂന്യത പ്രപഞ്ചത്തിന്റെ വ്യവസ്ഥയുടെ ഭാഗമാണ്
ബുദ്ധി ഒരിക്കലും ബോധത്തെ കടന്നുപോകരുത് എന്നതാണ് ആ വ്യവസ്ഥയുടെ നിശ്ചയം .
മനുഷ്യൻറെ ബുദ്ധിയെ ( സൃഷ്ടാവ് ) കമ്പ്യൂട്ടർ (സൃഷ്ടി ) മറികടന്നതു പോലെ പ്രപഞ്ച കേന്ദ്രമായ ആത്മാവിനെ (പരമാവസ്ഥയായ ബോധം ) "മനുഷ്യ ബുദ്ധി" ഒരിക്കലും മറികടക്കാതിരിക്കുവാനുള്ള വ്യവസ്ഥയാണ് ബുദ്ധിയുടെ ബോധ ശൂന്യത .
മനുഷ്യനിൽ "ഞാൻ " എന്ന അഹങ്കാരം പൂർണ്ണമായി മരിക്കുമ്പോൾ മാത്രമാണ് മനുഷ്യന് ബോധ പ്രാപ്തി ലഭിക്കുന്നത് .
ബോധാപ്രാപ്തനായ മനുഷ്യന് മാത്രമേ ബുദ്ധിയെ പഠിക്കുവാൻ സാധിക്കൂ .
അതുവരെയും ബുദ്ധി ബോധത്തിന്റെ നിഴൽ ആണ് എന്ന സത്യം മനുഷ്യന് വെളിപ്പെടുകയില്ല .